Home
Mobile

പുതുമകളോടെ റെഡ്മി നോട്ട് 8 വീണ്ടുമെത്തി, ജനപ്രീയ ഫോണിലെ മാറ്റങ്ങൾ നോക്കാം

രണ്ട് വർഷം പഴക്കമുള്ള റെഡ്മി നോട്ട് 8 സ്മാർട്ട്ഫോണിനെ പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി. പുതിയ പ്രോസസറുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഷവോമി റെഡ്മി നോട്ട് 8 2019ലാണ് വിപണിയിലെത്തിച്ചത്. ഈ സ്മാർട്ട്‌ഫോണിന് ഇന്ത്യയിൽ വലിയ സ്വീകര്യതയാണ് ലഭിച്ചത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, സ്‌നാപ്ഡ്രാഗൺ 665 പ്രോസസർ, മറ്റ് നിരവധി സവിശേഷതകൾ എന്നിവയുമായാണ് ഈ ഡിവൈസ് അന്ന് ലോഞ്ച് ചെയ്തത്. രണ്ട് വർഷത്തിനിപ്പുറം പുതിയ സവിശേഷതകളോടെയാണ് റെഡ്മി നോട്ട് 8 തിരിച്ചെത്തുന്നത്.

റെഡ്മി നോട്ട് 8

റെഡ്മി നോട്ട് 8 സ്മാർട്ട്‌ഫോണിന്റെ 2021 പതിപ്പ് ഷവോമി ഔദ്യോഗികമായി പുറത്തിറക്കി. കഴിഞ്ഞ വർഷം വിപണിയിലെത്തിയ റെഡ്മി നോട്ട് 9ൽ ഉപയോഗിച്ചിരുന്ന മീഡിയടെക് ഹീലിയോ ജി85 പ്രോസസറാണ് ഈ ഡിവൈസിൽ ഷവോമി കൊടുത്തിരിക്കുന്നത്. 2019ൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 8ൽ ഷവോമി സ്നാപ്ഡ്രാഗൺ 665 എസ്ഒസിയാണ് ഉപയോഗിച്ചിരുന്നത്. ഇതേ സീരിസിൽ വരുന്ന ഏറ്റവും പുതിയ ഡിവൈസായ റെഡ്മി നോട്ട് 10 ഈ വർഷം സ്നാപ്ഡ്രാഗൺ 678 പ്രോസസറുമായിട്ടാണ് വിപണിയിലെത്തിയത്.

പ്രോസസർ

2019ൽ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 8ഉം പുതിയ റെഡ്മി നോട്ട് 8ഉം തമ്മിലുള്ള പ്രധാന മാറ്റം പ്രോസസർ തന്നെയാണ്. ഫോണിന്റെ മറ്റെല്ലാ സവിശേഷതകളും സമാനമായി തന്നെ തുടരുന്നു. റെഡ്മി നോട്ട് 8 2021ന് 6.3 ഇഞ്ച് 1080x2340 എൽസിഡി ടച്ച്സ്ക്രീനാണ് ഉള്ളത്. ഇതിന്റെ സുരക്ഷയ്ക്കായി ഗോറില്ല ഗ്ലാസ് 5 നൽകിയിട്ടുണ്ട്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാകും. 64 ജിബി, 128 ജിബി എന്നിവയാണ് ഈ വേരിയന്റുകൾ. ഈ രണ്ട് മോഡലുകളും 4 ജിബി റാമുമായിട്ടാണ് വരുന്നത്. നെപ്റ്റ്യൂൺ ബ്ലൂ, മൂൺലൈറ്റ് വൈറ്റ്, സ്പേസ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും.

ക്യാമറ

48 മെഗാപിക്സൽ മെയിൻ സെൻസർ, 8 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി നോട്ട് 8ൽ നൽകിയിട്ടുള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഷവോമി നൽകിയിട്ടുണ്ട്. റെഡ്മി നോട്ട് 8ന്റെ 2021 മോഡൽ 18W ചാർജിങ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. ഇതെല്ലാം പഴയ മോഡലിന് സമാനമാണ്.

റെഡ്മി നോട്ട് 8 വീണ്ടും അവതരിപ്പിച്ചത് എന്തിന്

റെഡ്മി നോട്ട് 8 വീണ്ടും അവതരിപ്പിച്ചത് എന്തിന്

2019ൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 8ന്റെ 25 ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചതായി ഷവോമി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഒരു സ്മാർട്ട്ഫോൺ മോഡലിനെ സംബന്ധിച്ച് ഇത് വലിയ നേട്ടം തന്നെയാണ്. ഈ നേട്ടം ആഘോഷിക്കുന്നതിനുള്ള വഴിയായിട്ടായിരിക്കും വീണ്ടും സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 8 നേടിയ ജനപ്രീതി പുതിയ മോഡലിനും ലഭിക്കും എന്ന് കരുതാൻ ആകില്ല. റെഡ്മിയുടെ തന്നെ നിരവധി ഡിവൈസുകൾ ഈ വില വിഭാഗത്തിൽ പുതുതായി എത്തിയിട്ടും ഉണ്ട്.

സ്മാർട്ട്ഫോൺ വിപണി

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സ്മാർട്ട്ഫോൺ വിപണി വളരെയധികം വികസിച്ചു. ഉയർന്ന റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലെ പാനൽ, വലിയ ബാറ്ററി, മികച്ച ക്യാമറകൾ, വേഗതയേറിയ ചാർജിങ് എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ ഉള്ള റെഡ്മി നോട്ട് 10 സീരീസ് അടക്കമുള്ള ഡിവൈസുകൾ വിപണിയിൽ ഉള്ളപ്പോൾ ഈ സവിശേഷതകളുടെ കാര്യത്തിൽ പിന്നിലുള്ള റെഡ്മി നോട്ട് 8 സ്മാർട്ട്ഫോൺ വീണ്ടും അവതരിപ്പിച്ചത് ലാഭം ലക്ഷ്യമിട്ട് ആകാൻ വഴിയില്ല. ഡിവൈസിന്റെ വിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമോ എന്ന കാര്യവും വ്യക്തമല്ല.

Best Mobiles in India

English summary
Xiaomi has revamped its two-year-old Redmi Note 8 smartphone. This device comes with a new processor. Xiaomi Redmi Note 8 was launched in 2019.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X