എട്ടാം നിലയിൽ നിന്നും താഴെ വീണിട്ടും റെഡ്മി നോട്ട് 8ന് കൂസലില്ല, ഫോൺ ഇപ്പോഴും പ്രവർത്തിക്കുന്നു
സ്മാർട്ട്‌ഫോണുകൾ താഴെ വീണാൽ പെട്ടെന്ന് പൊട്ടുകയും ഡിസ്പ്ലെയും മറ്റും കേടാവുകയും ചെയ്യുന്ന ഡിവൈസുകളാണ്. എല്ലാവർക്കും സ്മാർട്ട്ഫോൺ കൈയിൽ നിന്നും വീണ് പൊട്ടിയ ഒരു അനുഭവമെങ്കിലും ഉണ്ടാവാറുണ്ട്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റ് ഇതുപോലെ കൈയി നിന്ന് വീണ സ്മാർട്ട്ഫോണിനെ കുറിച്ചുള്ളതാണ്. കൈയ്യിൽ നിന്ന് തറയിലേക്കല്ല ഈ ഫോൺ വീണത്, മറിച്ച് എട്ടാം നിലയിൽ നിന്ന് താഴേക്കാണ്.

എട്ട് നിലയുള്ള കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ സ്മാർട്ട്ഫോൺ എന്ന് കേൾക്കുമ്പോൾ അത് പിന്നീട് ഉപയോഗിക്കാൾ കഴിയാത്ത വിധത്തിൽ തകർന്നിരിക്കും എന്ന് കരുതിയെങ്കിൽ തെറ്റി, ഈ സ്മാർട്ട്ഫോൺ ഇപ്പോഴും ഉപയോഗിക്കാൻ കഴിയുന്നുവെന്നാണ് ഉടമസ്ഥർ പറയുന്നത്. ഷവോമിയുടെ റെഡ്മി നോട്ട് 8 സ്മാർട്ട്ഫോണാണ് എട്ടാം നിലയിൽ നിന്നും താഴെ വീണുട്ടും കുഴപ്പമൊന്നും ഇല്ലാതെ പ്രവർത്തിക്കുന്നത്.

ഒരു റെഡ്മി നോട്ട് 8 ഉപയോക്താവ് എട്ടാം നിലയിലെ തന്റെ അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ നിന്ന് ഫോൺ ഉപയോഗിച്ച് കൊണ്ടിരിക്കെ അബദ്ധത്തിൽ ഫോൺ താഴെയുള്ള സ്വിമ്മിങ് പൂളിലേക്ക് വീണും. ഫോൺ തിരികെ എടുത്ത് നോക്കിയപ്പോൾ അതിശയിപ്പിക്കുന്ന വിധം ഈ ഡിവൈസ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഡിവൈസി്റെ സ്‌ക്രീൻ തകരുകയും ക്യാമറയിലേക്ക് വെള്ളം കയറുകയും ചെയ്തിരുന്നുവെങ്കിലും ടച്ച് നന്നായി പ്രവർത്തിക്കുന്നുണ്ടായിരുന്നു.

താഴെ വീണ സ്മാർട്ട്ഫോൺ ഇനി ഉപയോഗിക്കാൻ കഴിയില്ലെന്ന് വിചാരിച്ച് അത് എടുത്ത് പരിശോധിച്ച് ഞെട്ടിപ്പോയ ഉടമസ്ഥൻ ഇക്കാര്യം ആദ്യം വെയ്‌ബോയിലാണ് പോസ്റ്റുചെയ്‌തത്. വൈകാതെ ഈ പോസ്റ്റ് വൈറലായി. നിരവധി ആളുകളാണ് റെഡ്മിയുടെ ഈ ഡിവൈസിന്റെ ബിൽഡ് ക്വാളിറ്റിയെ കുറിച്ച് പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഷവോമി റെഡ്മി നോട്ട് 8 സ്മാർട്ട്ഫോൺ 2019ലാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. അടുത്ത തലമുറ ഡിവൈസായ റെഡ്മി നോട്ട് 9 പുറത്തിറങ്ങിയിട്ടും ഇപ്പോഴും വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് റെഡ്മി നോട്ട് 8.

ക്യാമറ സെറ്റപ്പ് ഉൾപ്പെടെയുള്ള ഹാർഡ്‌വെയറിലും സോഫ്റ്റ്വെയറിലും റെഡ്മി നോട്ട് 8 അപ്‌ഗ്രേഡുചെയ്ത് ലഭ്യമാക്കണമെന്ന ആവശ്യവും പലരും മുന്നോട്ട് വച്ചിട്ടുണ്ട്. എഫ്‌എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.3 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീനാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷത. 2.5 ഡി കർവ്ഡ് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള ഡിവൈസിൽ 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമുണ്ട്. സ്‌നാപ്ഡ്രാഗൺ 665 പ്രോസസറാണ് ഡിവൈസിന്റെ കരുത്ത്.

ഷവോമി റെഡ്മി നോട്ട് 8 സ്മാർട്ട്ഫോണിൽ 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. മികച്ച ഫോട്ടോസ് എടുക്കാൻ ഈ ക്യാമറയിലൂടെ സാധിക്കും. 4000 mAh ബാറ്ററിയും 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. റെഡ്മി നോട്ട് 8 സ്മാർട്ട്ഫോണിന്റെ പിറകിൽ പ്രീമിയം ഗ്ലാസ് ഫിനിഷാണ് നൽകിയിട്ടുള്ളത്. ഡിവൈസിന്റെ വശങ്ങൾ പ്ലാസ്റ്റിക് ബോഡിയാണ്. ബിൽഡ് മെറ്റീരിയൽ ഏതായാലും ഡിവൈസ് കട്ടിയുള്ളതാണെന്ന് തെളിയിക്കുന്നതാണ് മേൽപ്പറഞ്ഞ സംഭവം.

ഒരു ഫോണിലെ പ്ലാസ്റ്റിക് ബോഡി ഡിവൈസിന്റെ വില കുറയ്ക്കാനായി കമ്പനി നൽകിയിട്ടുള്ളതാണ്. ഇത് ഡിവൈസിനെ ദുർബലമാക്കുന്നുണ്ടോ എന്ന സംശയം പലപ്പോഴും ചർച്ചയായിട്ടുണ്ട്. എന്നാൽ റെഡ്മി നോട്ട് 8 ന്റെ കാര്യത്തിലും ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവം. സ്മാർട്ട്‌ഫോണുകളിൽ ഗ്ലാസും മെറ്റൽ ബോഡിയും പ്രീമിയമായി കണക്കാക്കുമ്പോൾ പ്ലാസ്റ്റിക് ബോഡികൾ ഭാരം കുറയ്ക്കുകയും വില കുറയ്ക്കുകയും ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








