റെഡ്മി നോട്ട് 9 4ജി സ്മാർട്ട്ഫോൺ നോട്ട് 9ടി എന്ന പേരിൽ അന്താരാഷ്ട്ര വിപണിയിലെത്തും

|

ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി നോട്ട് സ്മാർട്ട്ഫോണുകളായ റെഡ്മി നോട്ട് 9 5ജി സീരീസ് അടുത്തിടെയാണ് ചൈനയിൽ ലോഞ്ച് ചെയ്തത്. റെഡ്മി നോട്ട് 9 5ജി, റെഡ്മി നോട്ട് 9 പ്രോ 5ജി എന്നീ സ്മാർട്ട്ഫോണുകൾ അടങ്ങുന്ന നോട്ട് 9 5ജി സീരിസിനൊപ്പം തന്നെ കമ്പനി റെഡ്മി നോട്ട് 4ജി സ്മാർട്ട്ഫോണും വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഈ 5ജി ഫോണുകൾ അന്താരാഷ്ട്ര വിപണിയിൽ എപ്പോഴായിരിക്കും പുറത്തറക്കുക എന്ന കാര്യത്തിൽ ഇതുവവരെ വ്യക്തത വന്നിട്ടില്ല.

 

റെഡ്മി നോട്ട് 9 4ജി

റെഡ്മി നോട്ട് 9 5ജി മോഡലുകളുടെ ഗ്ലോബൽ വേരിയന്റുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും റെഡ്മി നോട്ട് 9 4ജി മോഡൽ വൈകാതെ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കും. കഴിഞ്ഞ ദിവസം പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. M2010J19SG മോഡൽ നമ്പരുള്ള റെഡ്മി നോട്ട് 9 4ജി സ്മാർട്ട്ഫോൺ അതിന്റെ സർട്ടിഫിക്കേഷൻ ഇഇസി വഴി ക്ലിയർ ചെയ്തതായാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ ഈ ഡിവൈസ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കുമെന്നതിന്റെ സൂചനകളാണ് ഇതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

കൂടുതൽ വായിക്കുക: ജനുവരി 15 മുതൽ ലാൻഡ്‌ലൈനിൽ നിന്നും മൊബൈലിലേക്ക് വിളിക്കുമ്പോൾ നമ്പരിന് മുമ്പ് പൂജ്യം ചേർക്കണംകൂടുതൽ വായിക്കുക: ജനുവരി 15 മുതൽ ലാൻഡ്‌ലൈനിൽ നിന്നും മൊബൈലിലേക്ക് വിളിക്കുമ്പോൾ നമ്പരിന് മുമ്പ് പൂജ്യം ചേർക്കണം

റെഡ്മി നോട്ട് 9ടി

പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ റെഡ്മി നോട്ട് 9 4ജി സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ല. ഈ ഡിവൈസ് റെഡ്മി നോട്ട് 9ടി എന്ന പേരിൽ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കുമെന്ന സൂചനകളാണ് ഉള്ളത്. എന്തായാലും ഇക്കാര്യത്തിൽ ഷവോമിയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ടിപ്‌സ്റ്റർ മുകുൾ ശർമയാണ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ഈ ഡിവൈസ് കണ്ടെത്തിയത്.

ക്യാമറ
 

റെഡ്മി നോട്ട് 9 4ജി സ്മാർട്ട്ഫോണിൽ നിന്നും ചില മാറ്റങ്ങളോടെയായിരിക്കും റെഡ്മി നോട്ട് 9ടി അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കുക. രണ്ട് മോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ക്യാമറ വിഭാഗത്തിലായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. റെഡ്മി നോട്ട് 9ടി ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഈ ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി സെൻസർ, 8 എംപി വൈഡ് ആംഗിൾ സെൻസർ, രണ്ട് 2 എംപി സെൻസറുകൾ എന്നിവ ഉണ്ടായിരിക്കും.

റെഡ്മി നോട്ട് 9 4ജി: സവിശേഷതകൾ

റെഡ്മി നോട്ട് 9 4ജി: സവിശേഷതകൾ

റെഡ്മി നോട്ട് 9 4ജി ചൈനീസ് മോഡലിന്റെ സവിശേഷതകൾ പരിശോധിച്ചാൽ, 128 ജിബി വരെ യു‌എഫ്‌എസ് 2.2 സ്റ്റോറേജുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 662 ചിപ്‌സെറ്റാണ്. 4 ജിബി വരെ റാമും ഡിവൈസിൽ ഉണ്ട്. 6.53 ഇഞ്ച് എൽസിഡി ഡിസ്പ്ലെയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഇത് ഫുൾ എച്ച്ഡി + റെസല്യൂഷനും 120 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. 60 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ

റെഡ്മി നോട്ട് 9 4ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ഡിവൈസിൽ 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും നൽകിയിട്ടുണ്ട്. 2 മെഗാപിക്സൽ ഡെപ്ത് സെൻസറാണ് ഇതിലെ മൂന്നാമത്തെ ക്യാമറ. 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് കമ്പനി നൽകിയിട്ടുള്ളത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും സ്റ്റീരിയോ സ്പീക്കറുകളും ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: മോട്ടോ ഇ7 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: മോട്ടോ ഇ7 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

Best Mobiles in India

English summary
The Redmi Note 9 4G model will be launched in the international market soon. The device will be launched in the international market under the name Redmi Note 9T.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X