റെഡ്മി നോട്ട് 9 5 ജി വേരിയൻറ് ചൈനയിൽ ഉടൻ പുറത്തിറങ്ങും

|

രണ്ടാഴ്ച മുമ്പ് ഷവോമി ഇന്ത്യയിൽ റെഡ്മി നോട്ട് 9 പ്രോ സീരീസ് അവതരിപ്പിച്ചു. പതിവ് പോലെ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന കുറഞ്ഞ വിലയും മികച്ച സവിശേഷതകളും ഉള്ള ഫോണുകളാണ് റെഡ്മി ഇത്തവണയും റെഡ്മി നോട്ട് സീരിസിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി ഈ പുതിയ ഫോണുകൾ ആദ്യമായി അവതരിപ്പിച്ചത് ഇന്ത്യയിലാണ്.

ചൈനീസ് വിപണി

ചൈനീസ് വിപണിയിൽ ഷവോമി റെഡ്മി നോട്ട് 9 പ്രോ സീരിസ് പുറത്തിറക്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇത് എന്തുകൊണ്ടാണ് എന്ന സംശയങ്ങൾ ഉയർന്നിരുന്നു. ഷവോമി 5 ജി ഫോണായിട്ടായിരിക്കും റെഡ്മി നോട്ട് 9 സീരിസിനെ ചൈനയിൽ അവതരിപ്പിക്കുക എന്ന അഭ്യൂഹങ്ങളും ഓൺലൈനിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ചൈനീസ് വിപണിയിൽ റെഡ്മി നോട്ട് 9 5ജി പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഷവോമി.

5 ജി

റെഡ്മി നോട്ട് 9 5 ജി ചൈനയിൽ സർട്ടിഫിക്കേഷന് വിധേയമായിട്ടുണ്ടെന്ന് ഗിസ്‌മോചിനയിൽ നിന്നുള്ള സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നു. സർട്ടിഫിക്കേഷൻ ഇതുവരെ ഫോണിന്റെ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ പുറത്തിറങ്ങിയ മോഡലിൽ നിന്ന് വ്യത്യസ്തമായൊരു പ്രോസസറാണ് ഫോണിൽ ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ട്. ഇത് 5ജി സ്പ്പോർട്ടോടെയുള്ള മീഡിയാ ടെക്ക് ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ മാക്സ് ഇന്ത്യയിലെ സെയിൽ മാറ്റിവച്ചുകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ മാക്സ് ഇന്ത്യയിലെ സെയിൽ മാറ്റിവച്ചു

ഫാസ്റ്റ് ചാർജിങ്

ഡിവൈസിനായി 22.5W ഫാസ്റ്റ് ചാർജിങ് നൽകിയിട്ടുള്ളതായി ലിസ്റ്റിംഗ് സ്ഥിരീകരിക്കുന്നു. അതിനാൽ, ചൈനയിൽ ഫോൺ പുറത്തിറങ്ങുന്നത് പുതിയ 22.5W ഫാസ്റ്റ് ചാർജിംഗ് സംവിധാനവുമായിട്ടായിരിക്കും. ഇന്ത്യയിലെ റെഡ്മി നോട്ട് 9 പ്രോയ്ക്ക് 18W ഫാസ്റ്റ് ചാർജിങ് സംവിധാനം മാത്രമേ ഉണ്ടാവുകയുള്ളു. ഇന്ത്യയിൽ 5ജി വേരിയന്റ് പുറത്തിറക്കുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

മീഡിയ ടെക്

റെഡ്മി നോട്ട് 9 5 ജിയുടെ സവിശേഷതകൾ ഇപ്പോഴും പുറത്ത് വന്നിട്ടില്ല. എങ്കിലും മീഡിയ ടെക് ഡൈമെൻസിറ്റി സീരീസ് 5 ജി ചിപ്പുകളെ ഷവോമി ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് 9 5 ജി മോഡലിനായി ഷവോമി ഡൈമെൻസിറ്റി 800 5 ജി ചിപ്പ് ഉപയോഗിക്കാം. കാരണം സ്നാപ്ഡ്രാഗൺ 765 ഡിവൈസിന്റെ വില വർദ്ധിപ്പിക്കും. മുമ്പ്, റെഡ്മി നോട്ട് 8 പ്രോയിൽ മീഡിയ ടെക് ഹെലിയോ ജി 90 ടി ചിപ്പാണ് ഷവോമി ഉപയോഗിച്ചിരുന്നത്.

പുതിയ മോഡൽ

റെഡ്മി നോട്ട് 9 തികച്ചും പുതിയ മോഡലാണ്. ഇത് ഇപ്പോൾ എവിടെയും പുറത്തിറക്കിയിട്ടില്ല. വ്യത്യസ്തമായ ചിപ്‌സെറ്റും ബാറ്ററിയും ഉപയോഗിച്ച് പുറത്തിറക്കുന്ന റെഡ്മി നോട്ട് 9 5 ജി ഇന്ത്യയിൽ നിന്നുള്ള റെഡ്മി നോട്ട് 9 പ്രോയ്ക്ക് സമാനമാകാനുള്ള സാധ്യതയുണ്ട്. ഇന്ത്യയിലെ റെഡ്മി നോട്ട് 8 ന് 12,999 രൂപയെന്ന പ്രാരംഭ വിലയോടെ പകരക്കാരനായ സ്മാർട്ട്ഫോണാണ് നോട്ട് 9 പ്രോ.

കൂടുതൽ വായിക്കുക: റിയൽമി 5 സ്മാർട്ട്ഫോൺപോക്കറ്റിൽ നിന്നും പൊട്ടിത്തെറിച്ചു; എക്സേ്റ്റേണൽ ഡാമേജ് കാരണമെന്ന് കമ്പനികൂടുതൽ വായിക്കുക: റിയൽമി 5 സ്മാർട്ട്ഫോൺപോക്കറ്റിൽ നിന്നും പൊട്ടിത്തെറിച്ചു; എക്സേ്റ്റേണൽ ഡാമേജ് കാരണമെന്ന് കമ്പനി

ഇന്ത്യയിൽ

റെഡ്മി നോട്ട് 9 5 ജി വേരിയൻറ് ഇന്ത്യയിൽ വരുമോ എന്ന് ചോദിച്ചാൽ മിക്കവാറും ഇല്ലെന്നാണ് മറുപടി. റെഡ്മി നോട്ട് 9 പ്രോയും നോട്ട് 9 പ്രോ മാക്സും സ്നാപ്ഡ്രാഗൺ 720 ജി ചിപ്സെറ്റിനെ ആശ്രയിക്കുന്നു. ഇത് 4 ജി ഓൺലി ചിപ്പാണ്. ഈ ഡിവൈസുകൾ ചൈനയ്ക്ക് പുറത്തുള്ള വിപണികളെ ലക്ഷ്യം വച്ചുള്ളതാണ്. 5 ജി ഇതുവരെ ആഗോള രംഗത്ത് എത്തിയിട്ടില്ല. ചൈനയിൽ, ഷവോമി അതിന്റെ മുഴുവൻ ലൈനപ്പിനെയും 5 ജിയിലേക്ക് പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നു.

4 ജി

നേരത്തെ, ചൈനയിൽ റെഡ്മി കെ 30 4 ജി വിൽക്കുന്നത് ഷവോമി അവസാനിപ്പിക്കുന്നുവെന്നും 5 ജി പിന്തുണയോടെ മറ്റൊരു മോഡൽ ആ വില വിഭാഗത്തിൽ അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എല്ലാവർക്കും 5 ജി വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കുന്ന റെഡ്മി നോട്ട് 9 5 ജി ഈ വില നിലവാരത്തിന് താഴെയായിരിക്കും ഉണ്ടാവുക.

കൂടുതൽ വായിക്കുക: കൊറോണ വൈറസ് കാരണം ഷവോമി എംഐ 10ന്റെ ഇന്ത്യയിലെ ലോഞ്ച് മാറ്റിവച്ചുകൂടുതൽ വായിക്കുക: കൊറോണ വൈറസ് കാരണം ഷവോമി എംഐ 10ന്റെ ഇന്ത്യയിലെ ലോഞ്ച് മാറ്റിവച്ചു

Best Mobiles in India

English summary
Xiaomi launched the Redmi Note 9 Pro series in India a couple of weeks ago and as always, these are some of the best value for money phones you can buy in India now. However, unlike before, India was the first to get these new phones and Xiaomi did not launch it in its native Chinese market. Once the doubts started arising, rumours came up of Xiaomi doing a 5G variant of the phone in China and hence the delay in launch. It now seems that Xiaomi is preparing to launch the phone in these markets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X