റെഡ്മി നോട്ട് 9 സവിശേഷതകൾ പുറത്ത്; ഫോണിലുണ്ടാവുക 5000 എംഎഎച്ച് ബാറ്ററി

|

ഷവോമി പ്രധാനമായു മൂന്ന് ബ്രാന്റുകളിലായാണ് തങ്ങളുടെ സ്മാർട്ട്ഫോണുകൾ പുറത്തറക്കുന്നത്. വിലകുറഞ്ഞ മികച്ച സ്മാർട്ട്ഫോണുകൾ റെഡ്മി സബ് ബ്രാന്റിലും പ്രിമിയം സെഗ്മനിറിൽ എംഐ എന്ന സബ് ബ്രാന്റിലുമാണ് ഷവോമി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നത്. ഇപ്പോൾ സ്വതന്ത്ര ബ്രാന്റായി പ്രഖ്യാപിച്ചുവെങ്കിലും പോക്കോ ഇപ്പോഴും ഷവോമിയുടെ കീഴിൽ തന്നെയാണ്. ഇന്ത്യയിൽ ഏറ്റവും ജനപ്രീതി നേടിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയ ബ്രാന്റാണ് റെഡ്മി.

 

നോട്ട് സീരിസുകൾ

റെഡ്മിയുടെ സ്മാർട്ട്ഫോണുകളിൽ നോട്ട് സീരിസുകൾക്കാണ് ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ. അടുത്തിടെ കമ്പനി റെഡ്മി സീരിസിലെ പുതിയ സ്മാർട്ട്ഫോണുകളായ റെഡ്മി നോട്ട് 9 പ്രോയും നോട്ട് 7 പ്രോ മാക്സം പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ കമ്പനി റെഡ്മി നോട്ട് 9 പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്മാർട്ട്ഫോൺ പുറത്തിറക്കുന്നതിന് മുമ്പ് തന്നെ ഈ ഫോണിന്റെ സവിശേഷതകൾ വെളിപ്പെടുത്തുന്ന ലീക്ക് റിപ്പോർട്ടുകൾ പുറത്തിറങ്ങി.

കൂടുതൽ വായിക്കുക: ആപ്പിളിന്റെ വിലകുറഞ്ഞ സ്മാർട്ട്ഫോണായ ഐഫോൺ എസ്ഇ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ആപ്പിളിന്റെ വിലകുറഞ്ഞ സ്മാർട്ട്ഫോണായ ഐഫോൺ എസ്ഇ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

റിപ്പോർട്ടുകൾ

റിപ്പോർട്ടുകൾ പ്രകാരം റെഡ്മി നോട്ട് 9 4 ജി സപ്പോർട്ട് മാത്രം വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോണായിരിക്കും. 5 ജി സാങ്കേതികവിദ്യ അടുത്ത കാലത്തൊത്തും ലഭിക്കാൻ സാധ്യതയില്ലാത്ത ഇന്ത്യ പോലുള്ള വിപണികളെയാണ് ഈ സ്മാർട്ടഫോൺ ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാണ്. ഇനി ഇതിനൊപ്പം 5ജി സപ്പോർട്ടുള്ള മോഡൽ കൂടി പുറത്തിറക്കുമോ എന്ന കാര്യം വ്യക്തമല്ല. റെഡ്മി നോട്ട് പ്രോയുടെ രണ്ട് വിൽപ്പന മാത്രമാണ് ഇന്ത്യയിൽ നടന്നത്. നോട്ട് പ്രോ മാക്സിന്റെ വിൽപ്പന ലോക്ക്ഡൌൺ കാരണം മാറ്റി വച്ചിരുന്നു.

ലീക്ക്
 

ലീക്ക് റിപ്പോർട്ടുകളിലൂടെ പുറത്ത് വന്നിരിക്കുന്ന സവിശേഷതകൾ പ്രകാരം റെഡ്മിയുടെ പുതിയ ഡിവൈസ് 2340 x 1080p റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഡിവൈസിന് 8.9 മിമി കനവും 198 ഗ്രാം ഭാരവും ഉണ്ടായിരിക്കും. ഏകദേശം 200 ഗ്രാം ഭാരം ഉള്ളത് കൊണ്ട് തന്നെ ഡിവൈസിൽ നൽകുന്നത് 5000 എംഎഎച്ച് ബാറ്ററിയാമെന്നാണ് ലിക്ക് റിപ്പോർട്ടുകൾ പറയുന്നത്.

കൂടുതൽ വായിക്കുക: ഓപ്പോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ഓപ്പോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോണുകൾ

5000 എംഎഎച്ച്

5000 എംഎഎച്ച് ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ കമ്പനി നോട്ട് 9 സ്മാർട്ട്ഫോണിൽ 22.5W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് നൽകും. ഇന്ത്യയിൽ വിൽക്കുന്ന റെഡ്മി നോട്ട് 9 പ്രോ മോഡലിലെ 18W സിസ്റ്റത്തേക്കാൾ വേഗതയേറിയ ചാർജിങ് സംവിധാനമാണ് ഇത്. ഈ റെഡ്മി ഡിവൈസ് ശക്തമായ ഹെലിയോ ജി 80 ചിപ്പ് സെറ്റോടെയായിരിക്കും പുറത്തിറങ്ങുക. റിയൽമിയുടെ നിരവധി സ്മാർട്ട്ഫോണുകളിലൂടെ ഈ ചിപ്പ്സെറ്റ് അതിന്റെ കരുത്ത് തെളിയിച്ചിട്ടുള്ളതാണ്.

ക്യാമറ

റെഡ്മി നോട്ട് 9ന്റെ ക്യാമറ സവിശേഷതകളും ലിക്ക് റിപ്പോർട്ടിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. മുൻവശത്ത് 13 മെഗാപിക്സൽ സെൻസറാണ് കമ്പനി നൽകിയിരിക്കുന്നത്. പിന്നിലെ ക്യാമറ 48 മെഗാപിക്സലായിരിക്കും. പിന്നിലെ 48 മെഗാപിക്സൽ മെയിൻ ക്യാമറയ്‌ക്കൊപ്പം മറ്റ് മൂന്ന് സെൻസറുകളും നൽകാൻ സാധ്യതയുണ്ട്. റിയർ ക്യാമറകളിലെ സെൻസറുകളിലൊന്ന് വൈഡ് ആംഗിൾ ക്യാമറയും മറ്റൊന്ന് മാക്രോ ക്യാമറയും ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച പോപ്പ്-അപ്പ് ക്യാമറ സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച പോപ്പ്-അപ്പ് ക്യാമറ സ്മാർട്ട്‌ഫോണുകൾ

റെഡ്മി നോട്ട് 9 പ്രോ

റെഡ്മി നോട്ട് 9 പ്രോയുടെ സവിശേഷതകളെ പിന്നിലാക്കുന്ന സവിശേഷതകളോടെ പുറത്തിറക്കുന്ന ഡിവൈസ് ആയതിനാൽ തന്നെ ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട്ഫോൺ പോക്കോയുടെ ഡിവൈസ് ആയിട്ടായിരിക്കും പുറത്തിറങ്ങുക എന്നും ചില നിരീക്ഷണങ്ങളുണ്ട്. പോക്കോ എക്സ് 2 നെക്കാൾ വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒരു പോക്കോ ഡിവൈസ് എന്ന നിലയിൽ റെഡ്മി കെ 30 4ജി ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ പോകുകയാണ് കമ്പനി എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Best Mobiles in India

Read more about:
English summary
Xiaomi has diversified its business in 2020 under three primary new brands. The Redmi brand is looking after affordable phones whereas the Mi series is looking after the premium segments. Poco, which is now an independent brand, is currently relying on Xiaomi’s resources and has so far launched a phone that’s essentially a Redmi device. That said, Redmi is looking to expand the Note series this year and after the new Max variant, the standard Redmi Note 9 seems to be shaping up fast.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X