Redmi Note 9: ഷവോമി റെഡ്മി നോട്ട് 9 വൈകാതെ ഇന്ത്യയിൽ അവതരിപ്പിക്കും

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തങ്ങളുടെ ആധിപത്യം നിലനിർത്താൻ എല്ലാ വില നിലവാരത്തിലും സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന കമ്പനിയാണ് ഷവോമി. അടുത്തിടെ കമ്പനി എംഐ 10 എന്ന മുൻനിര സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ റെഡ്മി നോട്ട് സ്മാർട്ട്‌ഫോണിന്റെ സ്റ്റാൻഡേർഡ് വേരിയന്റായ റെഡ്മി നോട്ട് 9 ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങുകയാണ് ഷവോമി എന്നാണ് റിപ്പോർട്ടുകൾ. ഈ ഡിവൈസ് വൈ-ഫൈ അലയൻസ് വെബ്‌സൈറ്റിൽ M2003J15SI എന്ന മോഡൽ നമ്പറോടെ കണ്ടെത്തിയിട്ടുണ്ടെന്ന് ബിജിആർ റിപ്പോർട്ട് ചെയ്തു.

 

റെഡ്മി നോട്ട് 9

ട്വിറ്ററിൽ മുകുൾ ശർമ ലീക്ക് ചെയ്ത ഏറ്റവും പുതിയ സർട്ടിഫിക്കേഷൻ സൂചിപ്പിക്കുന്നത് ഈ മോഡൽ യഥാർത്ഥത്തിൽ റെഡ്മി നോട്ട് 9 ഇന്ത്യൻ വേരിയന്റാണെന്നും ഇത് വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും എന്നുമാണ്. ലിസ്റ്റിംഗ് അനുസരിച്ച്, സ്മാർട്ട്ഫോൺ 2.4Ghz, 5GHz ഫ്രിക്വൻസികളിൽ Wi-Fi 802.11 b / g / n / ac സ്റ്റാൻഡേർഡ്സ് സപ്പോർട്ട് ചെയ്യും. ഇതിനൊപ്പം സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 10 OS ബേസ് ചെയ്തുള്ള കമ്പനിയുടെ പുതിയ കസ്റ്റം MIUI 12 UI പ്രവർത്തിക്കുകയെന്നും വൈഫൈ സർട്ടിഫിക്കേഷൻ വെളിപ്പെടുത്തുന്നു.

റെഡ്മി നോട്ട് 9: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

റെഡ്മി നോട്ട് 9: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന്റ ഇന്ത്യൻ വേരിയന്റിന്റെ ബാക്കി വിശദാംശങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും മുമ്പത്തെ ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച്, സ്മാർട്ട്‌ഫോണിന് ക്വാഡ് റിയർ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക. ഫുൾ എച്ച്ഡി + (1080 x 2340 പിക്‌സൽ) റെസല്യൂഷനുള്ള 6.43 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീനും ഡിവൈസിൽ ഉണ്ടാകും.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി 8A ഡ്യുവൽ, റെഡ്മി 8, റെഡ്മി നോട്ട് 8 എന്നിവയുടെ വില വർദ്ധിപ്പിച്ചുകൂടുതൽ വായിക്കുക: ഷവോമി റെഡ്മി 8A ഡ്യുവൽ, റെഡ്മി 8, റെഡ്മി നോട്ട് 8 എന്നിവയുടെ വില വർദ്ധിപ്പിച്ചു

ഫാസ്റ്റ് ചാർജിംഗ്

ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,920 എംഎഎച്ച് ബാറ്ററിയായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക. സീരീസിലെ മറ്റ് രണ്ട് ഫോണുകളെപ്പോലെ ഷിയോമി റെഡ്മി നോട്ട് 9ന് ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈൻ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ബാക്ക് ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ മെയിൻ സെൻസർ ഉണ്ടായിരിക്കും. മുൻവശത്തുള്ള സെൽഫി ക്യാമറ 13 മെഗാപിക്സൽ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മീഡിയടെക് ഹെലിയോ

റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിൽ മീഡിയടെക് ഹെലിയോ ജി85 SoC പ്രോസസറായിരിക്കും ഉണ്ടായിരിക്കുക. 32 ജിബി / 64 ജിബി / 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള 3 ജിബി / 4 ജിബി / 6 ജിബി റാം ഉൾപ്പെടെ മൂന്ന് വേരിയന്റുകളിൽ ഷവോമി തങ്ങളുടെ റെഡ്മി നോട്ട് 9 പുറത്തിറക്കിയേക്കും. രാജ്യത്ത് ലോക്ക്ഡൗൺ ആയതിനാൽ ലോഞ്ച് വൈകാൻ സാധ്യതയുണ്ട്. ബജറ്റ് സെഗ്മെന്റിൽ നിരവധി സവിശേഷതകളുമായിട്ടായിരിക്കും ഈ ഡിവൈസ് വരുന്നത്.

ഷവോമി റെഡ്മി ഡിവൈസുകളുടെ വില 500 രൂപ വർദ്ധിപ്പിച്ചു

ഷവോമി റെഡ്മി ഡിവൈസുകളുടെ വില 500 രൂപ വർദ്ധിപ്പിച്ചു

ഷവോമി തങ്ങളുടെ ചില റെഡ്മി ഡിവൈസുകളുടെ വില 500 രൂപ വരെ വർദ്ധിപ്പിച്ചു. കഴിഞ്ഞ ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനി സ്മാർട്ട്‌ഫോണുകൾക്ക് വില വർദ്ധിപ്പിക്കുന്നത്. പുതുക്കിയ ജിഎസ്ടി നിരക്കിനെ തുടർന്നാണ് ഈ വിലവർദ്ധനവ്. റെഡ്മി നോട്ട് 8 ന് 500 രൂപയും റെഡ്മി 8 എ ഡ്യുവൽ, റെഡ്മി 8 എന്നിവയ്ക്ക് 300 രൂപ വീതവുമാണ് വിലവർദ്ധിപ്പിച്ചിരിക്കുന്നത്. Mi.com- എന്ന കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആ ഡിവൈസുകളുടെ പുതിയ നിരക്കുകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി 9 പുറത്തിറങ്ങുക 5,000 എംഎഎച്ച് ബാറ്ററിയുമായി: റിപ്പോർട്ട്കൂടുതൽ വായിക്കുക: ഷവോമി റെഡ്മി 9 പുറത്തിറങ്ങുക 5,000 എംഎഎച്ച് ബാറ്ററിയുമായി: റിപ്പോർട്ട്

Best Mobiles in India

English summary
Xiaomi recently launched the Mi 10 flagship phone in India to expand its smartphone catalog in the country. Now, the company seems to be working on a standard variant of the Redmi Note smartphone, namely the Redmi Note 9. The device was just spotted on the Wi-Fi Alliance website with the M2003J15SI model number.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X