Home
Mobile

റെഡ്മി നോട്ട് 9 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും; അറിയേണ്ടതെല്ലാം

റെഡ്മി നോട്ട് 9 സ്മാർട്ട്ഫോൺ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഈ ഡിവൈസ് വൈകാതെ ഇന്ത്യൻ വിപണിയിലെത്തുമെന്ന സൂചന നൽകുന്നൊരു ടീസർ കമ്പനി അടുത്തിടെ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിൽ ജൂലൈ 20ന് ഡിവൈസ് പുറത്തിറങ്ങുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

ഗ്ലോബൽ വിപണി

റെഡ്മി നോട്ട് 9 ഏപ്രിൽ അവസാനമാണ് ഗ്ലോബൽ വിപണിയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസിന്റെ ലോഞ്ച് ഇവന്റ് ഓൺലൈനായിട്ടാണ് നടക്കുന്നത്. റെഡ്മി നോട്ട് സീരിസിലെ നോട്ട് 9 പ്രോ, നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടുമ്പോഴാണ് റെഡ്മി നോട്ട് 9 പുറത്തിറങ്ങാൻ പോകുന്നത്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകി ഇന്ത്യൻ വിപണിയിൽ ശ്രദ്ധനേടിയ റെഡ്മി നോട്ട് 8 സ്മാർട്ട്ഫോണിന്റെ പിൻഗാമിയാണ് ഈ ഡിവൈസ്.

റെഡ്മി നോട്ട് 9: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി നോട്ട് 9: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി നോട്ട് 9 എഫ്എച്ച്ഡി + റെസല്യൂഷനോടുകൂടിയ കുറഞ്ഞത് 6 ഇഞ്ചെങ്കിലും വലിപ്പമുള്ള ഡിസ്പ്ലേ വാഗ്ദാനം ചെയ്യും. ഇത് കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനോടെയായിരിക്കും വരുന്നത്. ലീക്ക് റിപ്പോർട്ടുകൾ പ്രകാരം റെഡ്മി നോട്ട് 9 ന്റെ അടിസ്ഥാന വേരിയന്റിൽ കുറഞ്ഞത് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മീഡിയടെക് ചിപ്‌സെറ്റായിരിക്കും ഉണ്ടായിരിക്കുക.

ആൻഡ്രോയിഡ് 10

സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകളിൽ ഉള്ളത് റെഡ്മി നോട്ട് 9 ആൻഡ്രോയിഡ് 10 ഒഎസിൽ കസ്റ്റം എംഐയുഐ 11 സ്കിൻ ഉപയോഗിച്ച് പ്രവർത്തിക്കും എന്നാണ്. നേരത്തെ പുറത്തിറങ്ങിയ മുൻതലമുറയായ റെഡ്മി നോട്ട് 8 ന് ഇതിനകം ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് ഉള്ളതിനാൽ റെഡ്മി നോട്ട് 9 അത് അതേപടി നിലനിർത്താൻ സാധ്യതയുണ്ട്. മെച്ചപ്പെട്ട ഇമേജ് ക്വാളിറ്റി വാഗ്ദാനം ചെയ്യുന്നതിനായി ഒരു പുതിയ ക്യാമറ സെൻസറുമായിട്ടായിരിക്കും ഫോൺ പുറത്തിറങ്ങുക.

റെഡ്മി നോട്ട് 9

റെഡ്മി നോട്ട് 8 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ റെഡ്മി നോട്ട് 9 ന് അല്പം വലിയ ബാറ്ററിയുണ്ടാകുമെന്നും ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. റെഡ്മി നോട്ട് 9 പ്രോയും റെഡ്മി നോട്ട് 9 പ്രോ മാക്സും പോലെ റെഡ്മി നോട്ട് 9 5,020 എംഎഎച്ച് ബാറ്ററിയുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഒരുപക്ഷേ ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടും ഫോണിൽ ഉണ്ടായിരിക്കും.

റെഡ്മി നോട്ട് 9: വില

റെഡ്മി നോട്ട് 9: വില

വില പരിശോധിച്ചാൽ റെഡ്മി നോട്ട് 9ന് 9,999 രൂപയായിരിക്കാനാണ് സാധ്യത. റെഡ്മി നോട്ട് 9 പ്രോയുടെ അടിസ്ഥാന വേരിയന്റിന് 13,999 രൂപയാണ് വിലയുള്ളത്. 10,000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച സവിശേഷതകളുള്ള ഒരു സ്മാർട്ട്‌ഫോൺ അന്വേഷിക്കുന്നവർക്ക് മികച്ച ചോയിസ് എന്ന നിലയിലായിരിക്കും റെഡ്മി നോട്ട് 9 പുറത്തിറങ്ങുക.

Best Mobiles in India

English summary
Xiaomi is finally all set to launch the much-awaited Redmi Note 9 phone in India. Earlier this year, the company only launched Redmi Note 9 Pro and Redmi Note 9 Pro Max in the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X