Redmi Note 9: റെഡ്മി നോട്ട് 9 ഏപ്രിൽ 30 ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഷവോമിയുടെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസാണ് റെഡ്മി നോട്ട് സീരിസ്. റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9പ്രോ മാക്സ് എന്നിവ പുറത്തിറക്കിയതിന് ശേഷം ഇപ്പോഴിതാ റെഡ്മി നോട്ട് 9 പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി. നേരത്തെ കമ്പനി പുറത്തിറക്കിയ റെഡ്മി നോട്ട് 9 പ്രോയുടെ രണ്ട് സെയിലുകൾ മാത്രമാണ് ഇതുവരെ നടന്നത്. അതേസമയം റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ ആദ്യ സെയിൽ കമ്പനി മാറ്റിവയ്ക്കുകയും ചെയ്തു.

റെഡ്മി നോട്ട് 9 പ്രോയും നോട്ട് 9 പ്രോ മാക്സും ഔദ്യോഗികമായി പുറത്തിറങ്ങിയതോടെ റെഡ്മി നോട്ട് 9 പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നോട്ട് 9 പ്രോ സ്മാർട്ടഫോണിന്റെ സവിശേഷതകൾ താരതമ്യം ചെയ്ത് നോട്ട് 9 സ്മാർട്ട്ഫോണിന്റെ സവിശേഷഷതകളെ കുറിച്ച് പല ഊഹങ്ങളും ഓൺലൈൻ മാധ്യമ റിപ്പോർട്ടുകളിലുടെ പുറത്ത് വന്നു. റെഡ്മി നോട്ട് 9 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ വലിയ സ്വാധീനമുണ്ടാക്കാൻ പോന്ന സ്മാർട്ട്ഫോണായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

റെഡ്മി നോട്ട് 9 അവതരിപ്പിക്കുന്ന തീയതി കമ്പനിയിപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. റെഡ്മി നോട്ട് 9 ഏപ്രിൽ 30 ന് രാത്രി 8 മണിക്ക് ഓൺലൈൻ ഇവന്റ് വഴി ലോഞ്ച് ചെയ്യും. സോഷ്യൽ മീഡിയ വഴി ലോഞ്ച് ഇവന്റ് തത്സമയം സംപ്രേഷണം ചെയ്യുമെന്നും ഷവോമി ട്വിറ്ററിലൂടെ അറിയിച്ചു. റെഡ്മി നോട്ട് 9 സീരീസിന്റെ ആഗോള വിപണിയിലേക്കുള്ള ലോഞ്ചും ഈ ഇവന്റിൽ വച്ച് തന്നെയായിരിക്കും നടക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

റെഡ്മി നോട്ട് 9: വിശദാംശങ്ങൾ
കഴിഞ്ഞയാഴ്ച പുറത്തുവന്ന TENAA ലിസ്റ്റിംഗ് ലീക്ക് റിപ്പോർട്ടിൽ M2003J15SC എന്ന മോഡൽ നമ്പറുള്ള പേര് വെളിപ്പെടുത്താത്ത ഒരു റെഡ്മി സ്മാർട്ട്‌ഫോണിനെ കുറിച്ച് സൂചനകൾ ഉണ്ടായിരുന്നു. ഈ സ്മാർട്ട്‌ഫോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും മറ്റൊരു റിപ്പോർട്ടിൽ റെഡ്മി 10 എക്സിൽ സമാനമായ മോഡൽ നമ്പറാണ് ഉള്ളതെന്ന് സ്ഥിരീകരിച്ചിരുന്നു. ഇവയെല്ലാം ചേർത്ത് നോക്കിയാൽ റെഡ്മി നോട്ട് 9 ചൈനയിൽ റെഡ്മി 10 എക്സ് എന്ന മോഡലായി അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. റെഡ്മി 10 എക്സ് ഏപ്രിൽ 27 ന് ചൈനയിൽ നടക്കുന്ന എംഐ 10 ലൈറ്റ് 5 ജി സ്മാർട്ട്ഫോണിനൊപ്പം പുറത്തിറക്കുമോ എന്ന് കണ്ടറിയണം.

റെഡ്മി നോട്ട് 9: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും റെഡ്മി നോട്ട് 9 ൽ 6.53 ഇഞ്ച് എഫ്എച്ച്ഡി + കോർണിംഗ് ഗോറില്ല ഗ്ലാസ് ഡിസ്പ്ലേ 2340 x 1080 പിക്‌സൽ റെസല്യൂഷനോടെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാർഡ്‌വെയർ സവിശേഷതകളിൽ പ്രധാനപ്പെട്ടത് 2Hz മീഡിയടെക് ഹീലിയോ ജി 85 SoC ചിപ്പ്സെറ്റായിരിക്കം സ്മാർട്ട്ഫോണിൽ ഉണ്ടാവുക. 6 ജിബി വരെ റാം, 128 ജിബി വരെ സ്റ്റോറേജ് സ്പെയിസും 512 ജിബി വരെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് എക്പാൻഡ് ചെയ്യാവുന്ന മെമ്മറിയും ഈ ഫോണിൽ ഉണ്ടായിരിക്കും.

ക്യാമറ പരിശോധിച്ചാൽ റെഡ്മി നോട്ട് 9ന്റെ പിറകുവശത്ത് ക്വാഡ് ക്യാമറ സെറ്റപ്പായിരിക്കും നൽകുക. ഐഐഎസ്, പിഡിഎഫ് സപ്പോർട്ടുള്ള 48 എംപി പ്രൈമറി സെൻസർ, എൽഇഡി ഫ്ലാഷ്, 8 എംപി സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി ടെർഷ്യറി മാക്രോ ലെൻസ് എന്നിവയും 2 എംപി ഡെപ്ത് സെൻസറും പിറകിലെ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുന്നു. ബജറ്റ് സ്മാർട്ട്ഫോണിനെ സംബന്ധിച്ച് മികച്ചൊരു ക്യാമറ സെറ്റപ്പ് തന്നെയായിരിക്കും ഇത്.

13 എംപി സെൽഫി ക്യാമറ സെൻസറായിരിക്കും ഈ സ്മാർട്ട്ഫോണിന്റെ മുൻവശത്ത് ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11, ഡ്യുവൽ സിം സപ്പോർട്ട്, ഫിംഗർപ്രിന്റ് സെൻസർ, ഐആർ സെൻസർ, ഡ്യുവൽ 4 ജി വോൾട്ട്, വൈ-ഫൈ, ജിപിഎസ്, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയായിരിക്കും ഫോണിന്റെ സവിശേഷതകൾ. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5020mAh ബാറ്ററിയാണ് (4920mAh നോർമൽ) ഈ സ്മാർട്ട്ഫോണിൽ ഉണ്ടാവുക.


Click it and Unblock the Notifications