റെഡ്മി നോട്ട് 9 സ്മാർട്ട്ഫോൺ ജൂലൈ 20 ന് ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും
റെഡ്മി നോട്ട് 9 സ്മാർട്ട്ഫോൺ ജൂലൈ 20 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യൻ വിപണിയിലെത്തുമെന്ന് ഷവോമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തുമെന്ന സൂചന നൽകുന്നൊരു ടീസർ കമ്പനി അടുത്തിടെ പുറത്ത് വിട്ടിരുന്നു. പുതിയ ടീസറിൽ ജൂലൈ 20ന് ഡിവൈസ് പുറത്തിറങ്ങുമെന്ന് സൂചന നൽകുന്നുണ്ട്. ഡിവൈസിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ടീസറിലുള്ള ചിത്രവും നോട്ട് ബ്രാന്റിങും റെഡ്മി നോട്ട് 9 സ്മാർട്ട്ഫോൺ തന്നെയായിരിക്കും ഇതെന്ന് ഉറപ്പിക്കുന്നു.

ഏപ്രിൽ അവസാനമാണ് ഈ ഡിവൈസ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഇവന്റ് എത്തരത്തിലായിരിക്കും എന്ന് വ്യക്തമല്ല. ചിലപ്പോൾ ഈ ഡിവൈസ് ഓൺലൈൻ ഇവന്റിലൂടെയായിരിക്കും പുറത്തിറക്കുക. ഷവോമി ലോഞ്ച് ഇവന്റ് സ്ട്രീം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് സീരിസിലെ നോട്ട് 9 പ്രോ, നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടുമ്പോഴാണ് റെഡ്മി നോട്ട് 9 പുറത്തിറങ്ങാൻ പോകുന്നത്.

റെഡ്മി നോട്ട് 9: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
റെഡ്മി നോട്ട് 9 എഫ്എച്ച്ഡി + റെസല്യൂഷനോടുകൂടിയ കുറഞ്ഞത് 6 ഇഞ്ചെങ്കിലും വലിപ്പമുള്ള ഡിസ്പ്ലേ വാഗ്ദാനം ചെയ്യും. ഇത് കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനോടെയായിരിക്കും വരുന്നത്. ലീക്ക് റിപ്പോർട്ടുകൾ പ്രകാരം റെഡ്മി നോട്ട് 9 ന്റെ അടിസ്ഥാന വേരിയന്റിൽ കുറഞ്ഞത് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മീഡിയടെക് ചിപ്‌സെറ്റായിരിക്കും ഉണ്ടായിരിക്കുക.

സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകളിൽ ഉള്ളത് റെഡ്മി നോട്ട് 9 ആൻഡ്രോയിഡ് 10 ഒഎസിൽ കസ്റ്റം എംഐയുഐ 11 സ്കിൻ ഉപയോഗിച്ച് പ്രവർത്തിക്കും എന്നാണ്. നേരത്തെ പുറത്തിറങ്ങിയ മുൻതലമുറയായ റെഡ്മി നോട്ട് 8 ന് ഇതിനകം ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് ഉള്ളതിനാൽ റെഡ്മി നോട്ട് 9 അത് അതേപടി നിലനിർത്താൻ സാധ്യതയുണ്ട്. മെച്ചപ്പെട്ട ഇമേജ് ക്വാളിറ്റി വാഗ്ദാനം ചെയ്യുന്നതിനായി ഒരു പുതിയ ക്യാമറ സെൻസറുമായിട്ടായിരിക്കും ഫോൺ പുറത്തിറങ്ങുക.

റെഡ്മി നോട്ട് 8 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ റെഡ്മി നോട്ട് 9 ന് അല്പം വലിയ ബാറ്ററിയുണ്ടാകുമെന്നും ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. റെഡ്മി നോട്ട് 9 പ്രോയും റെഡ്മി നോട്ട് 9 പ്രോ മാക്സും പോലെ റെഡ്മി നോട്ട് 9 5,020 എംഎഎച്ച് ബാറ്ററിയുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഒരുപക്ഷേ ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടും ഫോണിൽ ഉണ്ടായിരിക്കും.

റെഡ്മി നോട്ട് 9: വില
വില പരിശോധിച്ചാൽ റെഡ്മി നോട്ട് 9ന് 9,999 രൂപയായിരിക്കാനാണ് സാധ്യത. റെഡ്മി നോട്ട് 9 പ്രോയുടെ അടിസ്ഥാന വേരിയന്റിന് 12,999 രൂപയാണ് വിലയുള്ളത്. 10,000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച സവിശേഷതകളുള്ള ഒരു സ്മാർട്ട്‌ഫോൺ അന്വേഷിക്കുന്നവർക്ക് റെഡ്മി നോട്ട് 9 പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കാം.


Click it and Unblock the Notifications








