റെഡ്മി നോട്ട് 9, എംഐ നോട്ട് 10 ലൈറ്റ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു; വിലയും സവിശേഷതകളും
ഷവോമി ഇന്ത്യയിൽ റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണുകൾ രണ്ട് മാസം മുമ്പാണ് പുറത്തിറക്കിയത്. നോട്ട് 9 സീരിസിൽ എല്ലാവരും പ്രതീക്ഷിച്ചുന്ന സ്റ്റാൻഡേർഡ് മോഡലായ റെഡ്മി നോട്ട് 9 കമ്പനി ഇതുവരെ അവതരിപ്പിച്ചിരുന്നില്ല. ഇപ്പോഴിതാ ഷവോമി റെഡ്മി നോട്ട് 9 യൂറോപ്പിൽ പുറത്തിറക്കി. ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിച്ചതുപോലെ നോട്ട് 9 മീഡിയടെക് ഹെലിയോ ജി 85 ചിപ്പ്സെറ്റിനറെ കരുത്തോടെയാണ് വരുന്നത്.

റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിനൊപ്പം കമ്പനി എംഐ നോട്ട് 10 ലൈറ്റും പുറത്തിറക്കി. റെഡ്മി നോട്ട് 9 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ നേരത്തെ കമ്പനി അവതരിപ്പിച്ച പ്രോ മോഡലുകളുടെ ധാരാളം സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. 199 ഡോളറാണ് (ഏകദേശം 15,000 രൂപ) ഈ സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റിന് ഉള്ളത്.

റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിനൊപ്പം റെഡ്മി നോട്ട് 9 എസ് സ്മാർട്ട്ഫോണും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. യൂറോപ്യൻ മാർക്കറ്റിൽ ഷവോമി അവതരിപ്പിച്ച റെഡ്മി നോട്ട് 9 പ്രോ ഇന്ത്യയിൽ റെഡ്മി നോട്ട് 9 പ്രോ മാക്‌സ് എന്ന പേരിൽ അവതരിപ്പിച്ച അതേ ഫോണാണ്. ഈ രണ്ട് സ്മാർട്ട്ഫോണുകൾക്കും സ്‌നാപ്ഡ്രാഗൺ 720 ജി ചിപ്‌സെറ്റ് തന്നെയാണ് ഉള്ളത്.

റെഡ്മി നോട്ട് 9: വിലയും സവിശേഷതകളും
റെഡ്മി നോട്ട് 9 പ്രോയിലെ നിരവധി ഫീച്ചറുകൾ റെഡ്മി നോട്ട് 9ലും കാണാനാകും. ഫുൾ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിട്ടുള്ളത്. ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. ക്യാമറയ്‌ക്കായുള്ള പഞ്ച്-ഹോൾ കട്ട് നടുഭാഗത്തിന് പകരം ഒരു വശത്താണ് നൽകിയിട്ടുള്ളത്. പിന്നിൽ പ്രോ മോഡലുകളുടെ അതേ സ്ക്വാറിഷ് രൂപകൽപ്പനയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്.

റെഡ്മി നോട്ട് 9ൽ കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസർ കവർ ചെയ്യനായി കറുത്ത പാച്ച് കൂടുതൽ താഴേക്ക് നീട്ടിയിട്ടുണ്ട്. ക്വാഡ് ക്യാമറ സെറ്റപ്പിൽ സാംസങ് ജിഎം 1 സെൻസറുള്ള 48 മെഗാപിക്സൽ മെയിൻ ക്യാമറയാണുള്ളത്. ഇതിനൊപ്പം 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയും നൽകിയിട്ടുണ്ട്. സെൽഫികൾക്കായി 13 മെഗാപിക്സൽ ക്യാമറയാണ് ഫോണിലുള്ളത്.

റെഡ്മി നോട്ട് 9 മീഡിയടെക് ഹീലിയോ ജി 85 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ രണ്ട് പെർഫോമൻസ് കോറുകളും ആറ് എഫിഷൻസി കോറുകളും ഉള്ള ഒരു പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 3 ജിബി, 4 ജിബി റാം വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. സ്റ്റോറേജ് സ്പെസ് 64 ജിബി, 128 ജിബി എന്നീ രണ്ട് ഓപ്ഷനുകളിലാണ് ഉള്ളത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 128 ജിബി വരെ വികസിപ്പിക്കാം.

18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5020mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 ന് നൽകിയിരിക്കുന്നത്. സ്മാർട്ട്‌ഫോൺ വിപണിയിൽ ഇതുവരെ 22.5W ഫാസ്റ്റ് ചാർജർ ബോക്‌സിൽ തന്നെ നൽകാറില്ല. എന്നാൽ ഷവോമി ഈ പതിവ് തെറ്റിക്കുന്നു. നോട്ട് 9 ന്റെ കണക്ടിവിറ്റി സൈഡിൽ യുഎസ്ബി-സി പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, എൻഎഫ്‌സി, ഐആർ ബ്ലാസ്റ്റർ എന്നിവയാണ് ഉള്ളത്.

പച്ച, വെള്ള, ചാര നിറങ്ങളിൽ റെഡ്മി നോട്ട് 9 ലഭ്യമാകും. 3 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 199 ഡോളർ (ഏകദേശം 15,000 രൂപ) വില വരുന്നു. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് മോഡലിന് 249 ഡോളറാണ് (ഏകദേശം 19,000 രൂപ) വില. ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട്ഫോൺ എപ്പോൾ ലഭ്യമാകും എന്നതിനെ കുറിച്ച് കമ്പനി ഇതുവരെ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

എംഐ നോട്ട് 10 ലൈറ്റ്: വിലയും സവിശേഷതകളും
പ്രീമിയം സവിശേഷത ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന നോട്ട് ഡിവൈസ് എന്ന നിലയിലാണ് എംഐ നോട്ട് 10 ലൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഏതാനും മാസങ്ങൾക്കുമുമ്പ് പുറത്തിറക്കിയ എംഐ നോട്ട് 10ന്റെ ലൈറ്റ് പതിപ്പാണ് ഇത്. 108 മെഗാപിക്സൽ ക്യാമറയുള്ള വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറങ്ങിയ ആദ്യത്തെ സ്മാർട്ട്ഫോണായിരുന്നു എംഐ നോട്ട് 10. എംഐ നോട്ട് 10 ലൈറ്റിന്റെ ബേസ് വേരിയന്റിന് 349 യൂറോ (ഏകദേശം 28,000 രൂപ) വില വരുന്നു.

എംഐ നോട്ട് 10 ലൈറ്റിന്റെ പിന്നിലെ ക്യാമറ ഡിസൈൻ ഒഴികെ മറ്റുള്ളവയെല്ലാം എംഐ നോട്ട് 10ന് സമാനമാണ. ക്യാമറ വിഭാഗത്തിൽ വന്ന പ്രധാന മാറ്റം അഞ്ച് ക്യാമറകൾക്ക് പകരം നാല് ക്യാമറകളാണ് നൽകിയിട്ടുള്ളത് എന്നതാണ്. ഫോണിന്റെ മുൻവശത്ത് കർവ്ഡ് എഡ്ജസുള്ള 6.4 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്.ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള ഒരു AMOLED പാനലാണ് ഡിസ്പ്ലെയ്കാക്കായി ഉപയോഗിച്ചിരിക്കുന്നത്. 60Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണിത്.

64 മെഗാപിക്സൽ സോണി IMX686 സെൻസർ ബേസ്ജ് മെയിൻ ക്യാറയാണ് എംഐ നോട്ട് 10 ലൈറ്റിൽ നൽകിയിട്ടുള്ളത്. ഇതിനൊപ്പം ക്വാഡ് ക്യാമറ സെറ്റപ്പിൽ 8 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 5 മെഗാപിക്സൽ ഡെപ്ത് ക്യാമറ എന്നിവയും കമ്പനി നൽകിയിട്ടുണ്ട്. ഫോണിന്റെ പിൻഭാഗത്ത് ഇരട്ട എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. ചെറിയൊരു നോച്ചിനകത്താണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്. 32 മെഗാപിക്സൽ സെൻസറാണ് സെൽഫി ക്യാമറയ്ക്ക് ഉപയോഗിക്കുന്നത്.

എംഐ നോട്ട് 10 ലൈറ്റിൽ 8 ജിബി റാമും 128 ജിബി റോമും വരെ ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 730 ജി ചിപ്പ് സെറ്റ് നൽകിയിട്ടുണ്ട്. 5260mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഈ ബാറ്ററി ഒരൊറ്റ ചാർജിൽ രണ്ട് ദിവസം വരെ ഫോൺ ഉപയോഗിക്കാനുള്ള കപ്പാസിറ്റിയുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു. 30W വയർഡ് ഫാസ്റ്റ് ചാർജിംഗ് സംവിധാനവും കമ്പനി ഈ സ്മാർട്ട്ഫോണിന് നൽകിയിട്ടുണ്ട്.

എംഐ നോട്ട് 10 ലൈറ്റ് നോട്ട് 10ന് സമാനമായ വെള്ള, കറുപ്പ് ഗ്രേഡിയന്റുകളിൽ ലഭ്യമാകും. ഇതിനൊപ്പം ഒരു പുതിയ നെബുല പർപ്പിൾ വേരിയൻറിലും ഫോൺ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 349 യൂറോ (ഏകദേശം (28,000 രൂപ) വില വരുന്നു. 128 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റിന് 399 ഡോളർ (ഏകദേശം 33,000 രൂപ) വില വരും.


Click it and Unblock the Notifications








