Home
Mobile

Redmi Note 9: റെഡ്മി നോട്ട് 9 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വില 9,999 രൂപ

റെഡ്മി നോട്ട് സ്മാർട്ട്‌ഫോൺ സീരിസുകളിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഡിസ്‌പ്ലേ, ഏറ്റവും പുതിയ ചിപ്‌സെറ്റായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി ക്വാഡ് ക്യാമറ സജ്ജീകരണം എന്നിവയുമായി ഷവോമി ഇന്ത്യ കഴിഞ്ഞ ദിവസം റെഡ്മി നോട്ട് 9, റെഡ്മി നോട്ട് 9 പ്രോ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു. ലോഞ്ച് ഇവന്റിൽ വച്ച് റെഡ്മി നോട്ട് 9 പുറത്തിറക്കുന്ന കാര്യത്തെ കുറിച്ച് കമ്പനി സൂചനകളൊന്നും നൽകിയിരുന്നില്ല.

റെഡ്മി നോട്ട് 9

പുതിയ റിപ്പോർട്ടുകൾ പ്രകാരം റെഡ്മി നോട്ട് 8 പോലെ തന്നെ കമ്പനി അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ റെഡ്മി നോട്ട് 9 പുറത്തിറക്കാനൊരുങ്ങുകയാണ്. റെഡ്മി നോട്ട് 9 പ്രോയ്ക്ക് സമാനമായ ഹാർഡ്‌വെയർ റെഡ്മി നോട്ട് 9 ലും ഉണ്ടെന്നും എന്നാൽ റെഡ്മി നോട്ട് 9 പ്രോ സീരീസ് സ്മാർട്ട്‌ഫോണുകളുമായി പൊരുത്തപ്പെടുന്ന രീതിയിലുള്ള പുതിയ ഡിസൈനും ഫോം ഫാക്ടറുമായിട്ടായിരിക്കും നോട്ട് 9 പുറത്തിറങ്ങുകയെന്നും ലീക്ക് റിപ്പോർട്ടുകൾ വ്യക്താക്കുന്നു.

റെഡ്മി നോട്ട് 9: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി നോട്ട് 9: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി നോട്ട് 9 എഫ്എച്ച്ഡി + റെസല്യൂഷനോടുകൂടിയ കുറഞ്ഞത് 6 ഇഞ്ചെങ്കിലും വലിപ്പമുള്ള ഡിസ്പ്ലേ വാഗ്ദാനം ചെയ്യും. ഇത് കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനോടെയായിരിക്കും വരുന്നത്. ലീക്ക് റിപ്പോർട്ടുകൾ പ്രകാരം റെഡ്മി നോട്ട് 9 ന്റെ അടിസ്ഥാന വേരിയന്റിൽ കുറഞ്ഞത് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മീഡിയടെക് ചിപ്‌സെറ്റായിരിക്കും ഉണ്ടായിരിക്കുക.

ആൻഡ്രോയിഡ് 10

സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകളിൽ ഉള്ളത് റെഡ്മി നോട്ട് 9 ആൻഡ്രോയിഡ് 10 ഒഎസിൽ കസ്റ്റം എംഐയുഐ 11 സ്കിൻ ഉപയോഗിച്ച് പ്രവർത്തിക്കും എന്നാണ്. നേരത്തെ പുറത്തിറങ്ങിയ മുൻതലമുറയായ റെഡ്മി നോട്ട് 8 ന് ഇതിനകം ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് ഉള്ളതിനാൽ റെഡ്മി നോട്ട് 9 അത് അതേപടി നിലനിർത്താൻ സാധ്യതയുണ്ട്. മെച്ചപ്പെട്ട ഇമേജ് ക്വാളിറ്റി വാഗ്ദാനം ചെയ്യുന്നതിനായി ഒരു പുതിയ ക്യാമറ സെൻസറുമായിട്ടായിരിക്കും ഫോൺ പുറത്തിറങ്ങുക.

ബാറ്ററി

റെഡ്മി നോട്ട് 8 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ റെഡ്മി നോട്ട് 9 ന് അല്പം വലിയ ബാറ്ററിയുണ്ടാകുമെന്നും ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. റെഡ്മി നോട്ട് 9 പ്രോയും റെഡ്മി നോട്ട് 9 പ്രോ മാക്സും പോലെ റെഡ്മി നോട്ട് 9 5,020 എംഎഎച്ച് ബാറ്ററിയുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഒരുപക്ഷേ ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടും ഫോണിൽ ഉണ്ടായിരിക്കും.

റെഡ്മി നോട്ട് 9 വില

റെഡ്മി നോട്ട് 9 വില

വില പരിശോധിച്ചാൽ റെഡ്മി നോട്ട് 9ന് 9,999 രൂപയായിരിക്കാനാണ് സാധ്യത. റെഡ്മി നോട്ട് 9 പ്രോയുടെ അടിസ്ഥാന വേരിയന്റിന് 12,999 രൂപയാണ് വിലയുള്ളത്. 10,000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച സവിശേഷതകളുള്ള ഒരു സ്മാർട്ട്‌ഫോൺ അന്വേഷിക്കുന്നവർക്ക് റെഡ്മി നോട്ട് 9 പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കാം.

റെഡ്മി നോട്ട് 9 പ്രോ സീരിസിന്റെ വില

റെഡ്മി നോട്ട് 9 പ്രോ സീരിസിന്റെ വില

ഇന്ത്യയിലെ റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ വില പരിശോധിച്ചാൽ, 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപയുമാണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനും ലഭ്യമാണ്. ഇതിന് 18,999 രൂപ വില വരുന്നു.

റെഡ്മി നോട്ട് 9 പ്രോ

റെഡ്മി നോട്ട് 9 പ്രോയുടെ വില 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപയുമാണ്. പ്രോ സീരിസ് 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ അന്വേഷിക്കുന്ന ആളുകൾക്ക് ഏറെ സ്വീകാര്യമായ ഫോണുകളായിരിക്കും. പുറത്തിറങ്ങാനിരിക്കുന്ന റെഡ്മി നോട്ട് 9 സ്മാർട്ട്ഫോൺ വലിപ്പം കുറച്ച് കുറഞ്ഞതാണെങ്കിലും പതിനായിരം രൂപയ്ക്ക് താഴെ വിലയുള്ള സ്മാർട്ട്ഫോൺ ആവശ്യമുള്ളവരെ തൃപതിപ്പെടുത്തുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Xiaomi India recently launched the Redmi Note 9 and the Redmi Note 9 Pro in India with features like quad-camera setup, biggest display that we have seen on a Redmi Note smartphone along with the latest chipset -- the Qualcomm Snapdragon 720G. One thing that we did miss from the launch event is the fact that the company did not launch the regular Redmi Note 9.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X