റെഡ്മി നോട്ട് 9 പ്രോ 5ജി, നോട്ട് 9 5ജി, നോട്ട് 9 4ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു

|

ആഴ്ചകളോളം നീണ്ട ലീക്ക് റിപ്പോർട്ടുകൾക്കും ടീസറുകൾക്കും ശേഷം റെഡ്മിയുടെ നോട്ട് 9 സീരിസിലെ ഏറ്റവും പുതിയ ഡിവൈസുകൾ പുറത്തിറങ്ങി. ചൈനയിൽ നടന്ന ലോഞ്ച് ഇവന്റിൽ വച്ചാണ് റെഡ്മി നോട്ട് 9 4ജി, റെഡ്മി നോട്ട് 9 5ജി, റെഡ്മി നോട്ട് 9 പ്രോ 5ജി എന്നീ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചത്. റെഡ്മിയുടെ നോട്ട് സീരിസിൽ ആദ്യമായി 5ജി കണക്ടിവിറ്റി ലഭിക്കുന്ന ഡിവൈസുകളാണ് ഇത്. 5ജി നെറ്റ്വർക്ക് ലഭ്യമായ വിപണികളിൽ ഈ ഡിവൈസുകൾ തരംഗം സൃഷ്ടിക്കും.

പുതിയ റെഡ്മി ഡിവൈസുകളുടെ വില

പുതിയ റെഡ്മി ഡിവൈസുകളുടെ വില

പുതിയ മൂന്ന് മോഡലുകളിൽ റെഡ്മി നോട്ട് 9 പ്രോ 5ജി സ്മാർട്ട്ഫോണിന് സി‌എൻ‌വൈ 1,600 എന്ന വിലയ്ക്കാണ് വിൽപ്പനയ്ക്ക് എത്തുന്നത്. റെഡ്മി നോട്ട് 9 5ജി സ്മാർട്ട്ഫോണിന് സി‌എൻ‌വൈ 1,300 ആണ് വില. ഇതിനൊപ്പം പുറത്തിറങ്ങിയ റെഡ്മി നോട്ട് 9 4ജി സ്മാർട്ട്ഫോൺ ചൈനയിൽ സി‌എൻ‌വൈ 1,000 എന്ന വിലയ്ക്കായിരിക്കും വിൽപ്പനയ്ക്ക് എത്തുന്നത്. ഡിസംബർ 1 മുതൽ രണ്ട് ഫോണുകളും വിൽപ്പനയ്ക്ക് എത്തുമെന്ന് കമ്പനി അറിയിച്ചു. ഈ ഡിവൈസുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

റെഡ്മി നോട്ട് 9 പ്രോ 5ജി: സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ 5ജി: സവിശേഷതകൾ

പുതിയ മൂന്ന് ഡിവൈസുകളിൽ റെഡ്മി നോട്ട് 9 പ്രോ 5ജി സ്മാർട്ട്ഫോൺ 5ജി എക്സ് 52 മോഡം ഉള്ള സ്നാപ്ഡ്രാഗൺ 750ജി ചിപ്സെറ്റുമായിട്ടാണ് വരുന്നത്. 1080p റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. എംഐ 10ടി സ്മാർട്ട്ഫോണിൽ ഉള്ള അതേ ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്പ്ലേ 6 വ്യത്യസ്ത റിഫ്രഷ് റേറ്റ് സ്റ്റെപ്പുകളുള്ള അഡാപ്റ്റീവ് റിഫ്രഷ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. അതുകൊണ്ട് തന്നെ ഈ ഡിസ്പ്ലെ 30Hz മുതൽ 120Hz യുള്ള റിഫ്രഷ് റേറ്റ് നൽകുന്നു. 240Hz ടച്ച് സാമ്പിൾ റേറ്റും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഡിവൈസിന്റെ മുന്നിലും പിന്നിലും ഗോറില്ല ഗ്ലാസ് 5 നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: നോക്കിയ 2.4 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: നോക്കിയ 2.4 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ബാറ്ററി

റെഡ്മി നോട്ട് 9 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റിൽ 6ജിബി റാമും 128ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന്റെ മറ്റൊരു വേരിയന്റ് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായിട്ടാണ് വരുന്നത്. ഡിവൈസിന്റെ ഹൈ എൻഡ് വേരിയന്റ് 8ജിബി റാമും 256 ജിബി സ്റ്റോറേജുമായിട്ടാണ് വരുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഈ സ്മാർട്ട്ഫോൺ 4,820 mAh ബാറ്ററിയുമായിട്ടാണ് വരുന്നത്. 58 മിനിറ്റിനുള്ളിൽ 0% മുതൽ 100% വരെ ചാർജ് ചെയ്യാൻ ഈ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയ്ക്ക് സാധിക്കും.

നോട്ട് 9 പ്രോ 5ജി: ക്യാമറ

റെഡ്മി നോട്ട് സീരിസിലെ ഡിവൈസുകളിലുള്ള ക്യാമറകളെല്ലാം മികച്ചവയാണ്. നോട്ട് 9 പ്രോ 5ജി സ്മാർട്ട്ഫോണിൽ 108 മെഗാപിക്സൽ ഐസോസെൽ എച്ച്എം 2 സെൻസർ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ മികച്ച സെൻസറിനൊപ്പമുള്ള മറ്റ് ക്യാമറകൾ, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 ക്യാമറ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിൽ 16 മെഗാപിക്സൽ സെൻസറാണ് ഉള്ളത്.

റെഡ്മി നോട്ട് 9 5ജി: സവിശേഷതകൾ

റെഡ്മി നോട്ട് 9 5ജി: സവിശേഷതകൾ

റെഡ്മി നോട്ട് 9 5ജി പ്രോ വേരിയന്റിനെ അപേക്ഷിച്ച് വില കുറഞ്ഞ ഫോണാണ്. അതുകൊണ്ട് തന്നെ ഈ ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 800യു ചിപ്‌സെറ്റാണ്. റെഡ്മി നോട്ട് 8ലുള്ള ചിപ്‌സെറ്റിനേക്കാൾ ഇരട്ടി വേഗത്തിൽ പ്രവർത്തിക്കുന്ന ചിപ്പ്സെറ്റാണ് 800യു എന്ന് കമ്പനി അവകാശപ്പെടുന്നു. ഡിവൈസിൽ നോട്ട് 8നെ അപേക്ഷിച്ച് സ്റ്റോറേജ് കപ്പാസിറ്റിയും വർധിപ്പിച്ചിട്ടുണ്ട്. ഫുൾ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.53 ഇഞ്ച് എൽസിഡി പാനലാണ് ഡിവൈസിൽ ഉള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഈ ഡിപ്ലെയ്ക്ക് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഉണ്ട്.

കൂടുതൽ വായിക്കുക: മോട്ടോ ഇ7 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: മോട്ടോ ഇ7 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

റെഡ്മി നോട്ട് 9 5ജി: ക്യാമറ

റെഡ്മി നോട്ട് 9 5ജി സ്മാർട്ട്ഫോണിലും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഈ ക്യാമറ സെറ്റപ്പിലുള്ളത്. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയ്ക്കും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഡിവൈസിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 13 മെഗാപിക്സൽ ക്യാമറയാണ് കമ്പനി നൽകിയിട്ടുള്ളത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്.

റെഡ്മി നോട്ട് 9 4ജി: സവിശേഷതകൾ

റെഡ്മി നോട്ട് 9 4ജി: സവിശേഷതകൾ

റെഡ്മി ലോഞ്ച് ചെയ്ത പുതിയ ഡിവൈസുകളിൽ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണാണ് നോട്ട് 9 4ജി. 128 ജിബി വരെ യു‌എഫ്‌എസ് 2.2 സ്റ്റോറേജുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 662 ചിപ്‌സെറ്റാണ്. 4 ജിബി വരെ റാമും ഡിവൈസിൽ ഉണ്ട്. 6.53 ഇഞ്ച് എൽസിഡി ഡിസ്പ്ലെയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഇത് ഫുൾ എച്ച്ഡി + റെസല്യൂഷനും 120 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. 60 ഹെർട്സ് റിഫ്രഷ് റേറ്റും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.

റെഡ്മി നോട്ട് 9 4ജി: ക്യാമറ

റെഡ്മി നോട്ട് 9 4ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ഡിവൈസിൽ 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും നൽകിയിട്ടുണ്ട്. 2 മെഗാപിക്സൽ ഡെപ്ത് സെൻസറാണ് ഇതിലെ മൂന്നാമത്തെ ക്യാമറ. 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് കമ്പനി നൽകിയിട്ടുള്ളത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും സ്റ്റീരിയോ സ്പീക്കറുകളും ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ12, ഗാലക്‌സി എ02എസ് സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ12, ഗാലക്‌സി എ02എസ് സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

Best Mobiles in India

English summary
Redmi Note 9 4G, Redmi Note 9 5G and Redmi Note 9 Pro 5G have been launched. These devices were launched in China.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X