Redmi Note 9 pro: റെഡ്മി നോട്ട് 9 പ്രോ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട സവിശേഷതകൾ
ഷവോമി ഇന്ത്യയിൽ അടുത്തിടെ റെഡ്മി നോട്ട് 9 പ്രോയും റെഡ്മി നോട്ട് 9 പ്രോ മാക്സും പുറത്തിറക്കി. രണ്ട് ഫോണുകളിലും സമാനമായ രൂപകൽപ്പനയോടെയാണ് വന്നതെങ്കിലും ക്യാമറയിലും ബാറ്ററിയിലും കുറച്ച് മാറ്റങ്ങളുണ്ട്. റെഡ്മി നോട്ട് 9 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ റെഡ്മി നോട്ട് 9 പ്രോ മാക്സിന് ചില അധിക സവിശേഷതകളുണ്ട്. റെഡ്മി നോട്ട് സീരിസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകൾ അതിന്റെ ഡിസൈൻ കൊണ്ട് തന്നെ ആളുകളെ ആകർഷിക്കുന്നുണ്ട്

റെഡ്മി നോട്ട് സീരിസിന് ഇന്ത്യൻ വിപണിയിൽ എല്ലാ കാലത്തും ആരാധകർ ഏറെയാണ്. റെഡ്മി നോട്ട് 8 പ്രോ പുറത്തിറക്കി മാസങ്ങൾക്ക് ശേഷം വന്ന റെഡ്മി നോട്ട് 9 പ്രോ ആദ്യ രണ്ട് വിൽപ്പനകളിലുമായി വളരെ വേഗത്തിലാണ് വിറ്റഴിഞ്ഞത്. റെഡ്മിനോട്ട് 9 പ്രോ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ചില ട്രിക്സ് ആന്റ് ടിപ്സ് ആണ് ഇന്ന് നമ്മൾ നോക്കുന്നത്.

റെഡ്മി നോട്ട് 9 പ്രോ: ഡിസേബിൾ ആഡ്സ്
റെഡ്മി നോട്ട് 9 പ്രോയിൽ പരസ്യങ്ങൾ കാണാതിരിക്കാൻ ഡിലേബിൾ ആഡ് എന്ന സവിശേഷതയുണ്ട്. ഇതിനായി സെറ്റിങ്സ്> പാസ്‌വേഡ്സ് ആന്റ് സെക്യൂരിറ്റി> പ്രൈവസി> ആഡ് സർവ്വീസസ് എന്നതിലേക്ക് പോയി പേഴ്സണലൈസ്ഡ് ആഡ് റെക്കമെന്റേഷൻസ് ഡിസേബിൾ ചെയ്യുക.

റെഡ്മി നോട്ട് 9 പ്രോ: ഡാർക്ക് മോഡ്
റെഡ്മി നോട്ട് 9 പ്രോയിൽ ഡാർക്ക് മോഡ് ലഭിക്കുന്നതിന് ഡ്രോപ്പ്-ഡൌൺ മെനു ഓപ്പൺ ചെയ്ത് ഡാർക്ക് മോഡ് തിരഞ്ഞെടുക്കുക. അതുപോലെ, സെറ്റിങ്സ്> ഡിസ്പ്ലെ> ഡാർക്ക് മോഡ് എന്ന ഓപ്ഷനിൽ പോയിട്ടും ഡാർക്ക് മോഡ് എനോബിൾ ചെയ്യാൻ സാധിക്കും.

റെഡ്മി നോട്ട് 9 പ്രോ: ഷോ നെറ്റ്വർക്ക് സ്പീഡ്
റെഡ്മി നോട്ട് 9 പ്രോയിൽ ഉപയോക്താക്കൾക്ക് അവരുടെ നെറ്റ്‌വർക്കിന്റെ വേഗത പരിശോധിക്കാനുള്ള സവിശേഷത നൽകുന്നുണ്ട്. (മൊബൈൽ, വൈഫൈ നെറ്റ്‌വർക്കുകൾക്കായി പ്രവർത്തിക്കുന്നു). ഇത് പ്രവർത്തനക്ഷമമാക്കാൻ സെക്യൂരിറ്റി ആപ്പ്> സെറ്റിങ്സ്> ഡാറ്റ യൂസേജ്> ഷോ നെറ്റ്വർക്ക് സ്പീഡ് എന് ഓപ്ഷൻ തിരഞ്ഞെടുക്കുക.

റെഡ്മി നോട്ട് 9 പ്രോ: റാം യൂസേജ്
റെഡ്മി നോട്ട് 9 പ്രോയിൽ നിങ്ങൾ എത്ര റാം ഉപയോഗിക്കുന്നുവെന്ന് പരിശോധിക്കാൻ, സെറ്റിങ്സ്> ഹോം സ്ക്രീൻ എന്നതിൽ ഷോ മെമ്മറി സ്റ്റാറ്റസ് എന്ന ഓപ്ഷൻ എനേബിൾ ചെയ്യുക. ഇതിലൂടെ ഡിവൈസ് ആപ്ലിക്കേഷൻ മെനുവിൽ റാം യൂസേജ് കാണിച്ച് തുടങ്ങും.

റെഡ്മി നോട്ട് 9 പ്രോ: പോക്കറ്റ് മോഡ്
നിങ്ങളുടെ ഫോൺ പോക്കറ്റിലോ ബാഗ് സ്ലീവിലോ സൂക്ഷിക്കുമ്പോൾ ഓട്ടോ ടച്ച് പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ?. ഈ പ്രശ്നം പരിഹരിക്കാൻ പോക്കറ്റ് മോഡ് ഓപ്ഷൻ റെഡ്മി നോട്ട് 9 പ്രോയിൽ ലഭ്യമാണ്. ഇതിനായി സെറ്റിങ്സ്> ലോക്ക് സ്ക്രീൻ> എന്നതിലേക്ക് പോയി പോക്കറ്റ് മോഡ് ഓപ്ഷൻ ടോഗിൾ ചെയ്യുക.

റെഡ്മി നോട്ട് 9 പ്രോ: ഫെയ്സ് അൺലോക്ക്
റെഡ്മി നോട്ട് 9 പ്രോയിൽ ഫെയ്സ് അൺലോക്ക് എനേബിൾ ചെയ്യാനും ഒരു പുതിയ ഫെയ്സ് ഡാറ്റ ചേർക്കുന്നതിനും സെറ്റിങ്സ്> ഫെയ്സ് അൺലോക്ക്> എന്നതിലേക്ക് പോയി നിങ്ങളുടെ 2 ഡി ഫെയ്സ് റെക്കോർഡുചെയ്യുക. ഫെയ്‌സ് അൺലോക്ക് ഓഫ് ചെയ്യാൻ സെറ്റിങ്സ്> ഫെയ്സ് അൺലോക്ക് എന്നതിലേക്ക് പോയി ഡിലീറ്റ് ഫെയ്‌സ് ഡാറ്റ ക്ലിക്കുചെയ്യുക.

റെഡ്മി നോട്ട് 9 പ്രോ: ഫിംഗർപ്രിന്റ് സെൻസർ
റെഡ്മി നോട്ട് 9 പ്രോയിൽ പുതിയ ഫിംഗർപ്രിന്റ് ഡാറ്റ ചേർക്കുന്നതിന് സെറ്റിങ്സ്> ഫിംഗർപ്രിന്റ് അൺലോക്ക്> ആഡ് ഫിംഗർപ്രിന്റ് എന്നതിലേക്ക് പോകുക. ഇതിനകം നിലവിലുള്ള ഫിംഗർപ്രിന്റ് ഡാറ്റ ഇല്ലാതാക്കാൻ, സെറ്റിങ്സിൽ പോയി ഇല്ലാതാക്കേണ്ട ഫിങ്കർപ്രിന്റ് ഡാറ്റ തിരഞ്ഞെടുത്ത് റിമൂവ് ചെയ്യുക.

റെഡ്മി നോട്ട് 9 പ്രോ: ബാറ്ററി സേവർ
ബാറ്ററി കുറവാണെങ്കിലും ഇനിയും ഫോൺ കൂടുതൽ സമയം ഉപയോഗിക്കേണ്ട അവസരത്തിൽ അധിക സ്ക്രീൻ ഓൺ-ടൈം ലഭിക്കുന്നതിന് റെഡ്മി നോട്ട് 9 പ്രോയിൽ ബാറ്ററി സേവർ ഓപ്ഷൻ എനേബിൾ ചെയ്യാം. ഇതിനായി സെറ്റിങ്സ്> ബാറ്ററി> എന്നതിലേക്ക് പോയി ബാറ്ററി സേവർ എനേബിൾ ചെയ്യുക.

റെഡ്മി നോട്ട് 9 പ്രോ: ഗെയിം ടർബോ
റെഡ്മി നോട്ട് 9 പ്രോയിൽ ഗെയിം ടർബോ ആക്സസ് ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ, സെറ്റിങ്സ്> സ്പെഷ്യൽ ഫീച്ചേഴ്സ്> ഗെയിം ടർബോ എന്നത് സെലക്ട് ചെയ്യുക. മെച്ചപ്പെട്ട ഗെയിമിംഗ് അനുഭവം നൽകുന്ന ഫീച്ചറാണ് ഗെയിം ടർബോ.

റെഡ്മി നോട്ട് 9 പ്രോ: സെക്കൻഡ് സ്പേസ്
റെഡ്മി നോട്ട് 9 പ്രോയിൽ രണ്ടാമതൊരു പ്രൊഫൈൽ ഉണ്ടാക്കുന്നതിന് സെറ്റിങ്സ്> സ്പെഷ്യൽ ഫീച്ചേഴ്സ് എന്നതിലേക്ക് പോയി സെക്കന്റ് സ്പൈസ് എനേബിൾ ചെയ്യുക. ഈ മെനുവിൽ, ഒരാൾക്ക് വ്യത്യസ്ത അക്കൗണ്ടുകളുള്ള അപ്ലിക്കേഷനുകൾ ഇൻസ്റ്റാളുചെയ്യാനും സെറ്റ് ചെയ്യാനും കഴിയും. ഇത് സെക്കന്ററി ഡിവൈസായി ഉപയോഗിക്കാനും കഴിയും.

റെഡ്മി നോട്ട് 9 പ്രോ: ഡ്യൂവൽ അപ്ലിക്കേഷൻസ്
റെഡ്മി നോട്ട് 9 പ്രോയിൽ രണ്ട് ഫേസ്ബുക്ക് അല്ലെങ്കിൽ വാട്സ്ആപ്പ് അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിന് സെറ്റിങ്സ്> അപ്ലിക്കേഷൻസ്> ഡ്യൂവൽ അപ്ലിക്കേഷൻസ് എന്നതിലേക്ക് പോയി ഡ്യൂവൽ അപ്ലിക്കേഷൻ ക്രിയേറ്റ് ചെയ്യേണ്ട അപ്ലിക്കേഷനിൽ ക്ലിക്കുചെയ്യുക.

റെഡ്മി നോട്ട് 9 പ്രോ: മിറകാസ്റ്റ്
മിറകാസ്റ്റ് സപ്പോർട്ടോടെ റെഡ്മി നോട്ട് 9 പ്രോയുടെ സ്ക്രീൻ ടെലിവിഷനിലേക്ക് കണക്ട് ചെയ്യാൻ സാധിക്കും. ഇതിനായി സെറ്റിങ്സ്> കണക്ഷൻ ആന്റ് ഷെറിങ്> കാസ്റ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അത് എനേബിൾ ചെയ്യുക തടസ്സമില്ലാത്ത കാസ്റ്റിംഗ് പ്രക്രിയയ്ക്കായി ടെലിവിഷനും സ്മാർട്ട്‌ഫോണും ഒരേ വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

റെഡ്മി നോട്ട് 9 പ്രോ: ജെസ്റ്റർ ബേസ്ഡ് നാവിഗേഷൻ
റെഡ്മി നോട്ട് 9 പ്രോയിൽ ജെസ്റ്റർ ബേസ്ഡ് നാവിഗേഷൻ എനേബിൾ ചെയ്യുന്നചിന് സെറ്റിങ്സ്> അഡീഷണൽ സെറ്റിങ്സ്> ഫുൾ സ്ക്രീൻ ഡിസ്പ്ലെ> ഫുൾ സ്ക്രീൻ ഫീച്ചേഴ്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കു.

റെഡ്മി നോട്ട് 9 പ്രോ: സോഫ്റ്റ്വെയർ അപ്ഡേറ്റ്
റെഡ്മി നോട്ട് 9 പ്രോയിൽ ഏറ്റവും പുതിയ ഫേംവെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് സെറ്റിങ്സ്> എബൌട്ട് ഫോൺ> സിസ്റ്റം അപ്‌ഡേറ്റ് എന്നതിലേക്ക് പോയി സെർച്ച് ഫോർ അപ്ഡേറ്റ് തിരഞ്ഞെടുക്കുക. വേഗതയേറിയ അപ്‌ഡേറ്റ് പ്രോസസ്സിനായി നിങ്ങൾക്ക് അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെന്ന് ഉറപ്പാക്കുക.


Click it and Unblock the Notifications