Redmi Note 9 Pro: റെഡ്മി നോട്ട് 9 പ്രോ ആദ്യ വിൽപ്പന ഇന്ന്: വിലയും ഓഫറുകളും
റെഡ്മി നോട്ട് 9 പ്രോ മാക്സിനൊപ്പം റെഡ്മി നോട്ട് 9 പ്രോ കഴിഞ്ഞ ആഴ്ചയാണ് ഔദ്യോഗികമായി പുറത്തിറങ്ങിയത്. രണ്ട് സ്മാർട്ട്‌ഫോണുകളും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. ക്വാഡ് ക്യാമറ സെറ്റപ്പ്, 5,020 എംഎഎച്ച് ബാറ്ററി എന്നിവയടക്കമുള്ള നിരവധി സവിശേഷതകളാണ് ജനപ്രീയമായ റെഡ്മി സീരിസിലെ പുതിയ സ്മാർട്ട്ഫോണുകളിൽ നൽകിയിരിക്കുന്നത്.

റെഡ്മി നോട്ട് സീരിസിന്റെ പുതിയ തലമുറ സ്മാർട്ട്ഫോണായ റെഡ്മി നോട്ട് 9 പ്രോ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്ക്കെത്തും. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് അല്ലെങ്കിൽ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നീ സ്റ്റോറേജ് വേരിയന്റുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാണ്. 4ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും 6ജിബി റാം 128 ജിബി റാം വേരിയന്റിന് 15,999 രൂപയുമാണ് വില വരുന്നത്.

റെഡ്മി നോട്ട് 9 പ്രോ ഫസ്റ്റ് സെയിൽ ഓഫറുകൾ
റെഡ്മി നോട്ട് 9 പ്രോയുടെ ആദ്യ വിൽപ്പനയിൽ കമ്പനി ചില ഓഫറുകളും നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുന്ന ഉപയോക്താക്കൾക്ക് ഫ്ലാറ്റ് 1,000 രൂപ കിഴിവ് ലഭിക്കും. ഇത് ഇഎംഐ ഇടപാടുകൾക്കും ബാധകമാണ്. കൂടാതെ അൺലിമിറ്റഡ് പ്രതിമാസ പ്ലാനുകൾ റീചാർജ് ചെയ്യുന്നവർക്കായി എയർടെൽ ഡബിൾ ഡാറ്റ പ്ലാനും വാഗ്ദാനം ചെയ്യുന്നുണ്ട്. 298 രൂപ 398 രൂപ പ്ലാനുകളാണ് എയർടെൽ നൽകുന്നത്.

റെഡ്മി നോട്ട് 9 പ്രോ പ്രധാന സവിശേഷതകൾ
റെഡ്മി നോട്ട് 9 പ്രോ പുതിയ അറോറ ഡിസൈനുമായിട്ടാണ് പുറത്തിറങ്ങുന്നത്. മൂന്ന് നിറങ്ങളിലാണ് നിലവിൽ ഫോൺ ലഭ്യമാവുക. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ മുന്നിലും പിന്നിലും ലഭ്യമാണ്. ക്രിയോ 465 സിപിയു, അഡ്രിനോ 618 ജിപിയു എന്നിവയ്ക്കൊപ്പം 8 എൻഎം ഫാബ്രിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്.

രണ്ട് ഡെഡിക്കേറ്റഡ് നാനോ സിം കാർഡ് സ്ലോട്ടുകൾക്കൊപ്പം റെഡ്മി നോട്ട് 9 പ്രോയിൽ ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഇത് റെഡ്മി നോട്ട് 9 പ്രോയിലെ സ്റ്റോറേജ് 512 ജിബി വരെ വിപുലീകരിക്കാൻ ഉപയോഗിക്കാം. സോഫ്റ്റ്‌വെയർ പരിശോധിച്ചാൽ റെഡ്മി നോട്ട് 9 പ്രോ ആൻഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയുള്ള MIUI 11 സ്കിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നു.

പിന്നിലുള്ള ക്വാഡ് ക്യാമറ സജ്ജീകരണത്തിൽ 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയുണ്ട്. സെൽഫികൾക്കായി ഡിവൈസ് പിക്‌സൽ-ബിന്നിംഗ് സാങ്കേതികവിദ്യയുള്ള 16 എംപി സെൽഫി ക്യാമറ ഉപയോഗിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ട് ചെയ്യുന്ന 5,020 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 പ്രോയ്ക്ക് ഇന്ധനം നൽകുന്നത്. റീട്ടെയിൽ ബോക്സിൽ ഫാസ്റ്റ് ചാർജറും ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്തുകൊണ്ട് റെഡ്മി നോട്ട് 9 പ്രോ വാങ്ങാം
നിങ്ങൾ വിപണിയിൽ ഒരു മിഡ് ടയർ സ്മാർട്ട്‌ഫോണിനായി തിരയുകയാണെങ്കിൽ ഏകദേശം 15,000 രൂപയോട് അടുത്ത വിലയിൽ ലഭിക്കുന്ന മികച്ച ഡിവൈസ് തന്നെയായിരിക്കും റെഡ്മി നോട്ട് 9 പ്രോ. ഇതിന് വലിയ സ്‌ക്രീൻ, വലിയ ബാറ്ററി, പ്രോസസ്സർ എന്നിവ ഉണ്ട് അത് ശക്തവും കാര്യക്ഷമവുമാണ്. റെഡ്മി നോട്ട് 9 പ്രോയുടെ റിവ്യൂവിൽ നിന്നും ഇതൊരു മികച്ച ഡിവൈസ് ആണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടിരുന്നു.


Click it and Unblock the Notifications