Home
Mobile

റെഡ്മി നോട്ട് 9 പ്രോയുടെ അടുത്ത വിൽപ്പന മെയ് 26ന്

ഷവോമിയുടെ റെഡ്മി നോട്ട് സീരിസിലെ പുതിയ സ്മാർട്ട്ഫോണുകളായ റെഡ്മി നോട്ട് 9 പ്രോയും റെഡ്മി നോട്ട് 9 മാക്സും മാർച്ചിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ലോക്ക്ഡൌണിന് മുമ്പ് റെഡ്മി നോട്ട് 9 പ്രോയുടെ രണ്ട് ഫ്ലാഷ് സെയിലുകളും രാജ്യത്ത് നടന്നിരുന്നു. ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനാൽ പിന്നീടുള്ള വിൽപ്പന നിർത്തി വയ്ക്കുകയും ലോക്ക്ഡൌണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ പുനരാരംഭിക്കുകയുമായിരുന്നു. ഫോണിന്റെ അടുത്ത വിൽപ്പന മെയ് 26ന് നടക്കും.

റെഡ്മി നോട്ട് 9 പ്രോ: വിൽപ്പന

റെഡ്മി നോട്ട് 9 പ്രോ: വിൽപ്പന

റെഡ്മി നോട്ട് 9 പ്രോയുടെ അടുത്ത ഫ്ലാഷ് സെയിൽ മെയ് 26 ന് നടക്കും. കഴിഞ്ഞ തവണ ഡിവൈസ് വേഗത്തിൽ വിറ്റഴിഞ്ഞതിനാൽ വാങ്ങിക്കാൻ കഴിയാത്ത ആളുകൾക്ക് 26ന് ഉച്ചയ്ക്ക് 12 ന്‌ ആമസോൺ‌, എംഐ.കോം എന്നിവ വഴി നടക്കുന്ന വിൽപ്പനയിലൂടെ ഫോൺ സ്വന്തമാക്കാൻ സാധിക്കും. 26ന് നടക്കുന്നതും മറ്റൊരു ഫ്ലാഷ് വിൽപ്പനയാണ്. അതുകൊണ്ട് തന്നെ സ്റ്റോക്കുകൾ തീരുന്നത് വരെ മാത്രമേ വിൽപ്പന ഉണ്ടാവുകയുള്ളു.

റെഡ്മി നോട്ട് 9 പ്രോ: വില

റെഡ്മി നോട്ട് 9 പ്രോ: വില

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,999 രൂപയാണ് വില വരുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ടോപ്പ് മോഡലിന് 15,999 രൂപ വില വരുന്നു. കളർ ഓപ്ഷനുകൾ പരിശോധിച്ചാൽ, ഈ ഡിവൈസ് അറോറ ബ്ലൂ ഇന്റർസ്റ്റെല്ലാർ ബ്ലാക്ക്, ഗ്ലേസിയർ വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും. ജിഎസ്ടി വർദ്ധനവ് കാരണം ആദ്യ വിൽപ്പനയേക്കാൾ 1,000 രൂപ കൂടുതൽ കൊടുത്താൽ മാത്രമേ ഇപ്പോൾ 6ജിബി വേരിയന്റ് ലഭ്യമാവുകയുള്ളു.

റെഡ്മി നോട്ട് 9 പ്രോ: പ്രധാന സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ: പ്രധാന സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ പുതിയ അറോറ ഡിസൈനുമായിട്ടാണ് പുറത്തിറങ്ങുന്നത്. മൂന്ന് നിറങ്ങളിലാണ് നിലവിൽ ഫോൺ ലഭ്യമാവുക. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ മുന്നിലും പിന്നിലും ലഭ്യമാണ്. ക്രിയോ 465 സിപിയു, അഡ്രിനോ 618 ജിപിയു എന്നിവയ്ക്കൊപ്പം 8 എൻഎം ഫാബ്രിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്.

നാനോ സിം കാർഡ്

രണ്ട് ഡെഡിക്കേറ്റഡ് നാനോ സിം കാർഡ് സ്ലോട്ടുകൾക്കൊപ്പം റെഡ്മി നോട്ട് 9 പ്രോയിൽ ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഇത് റെഡ്മി നോട്ട് 9 പ്രോയിലെ സ്റ്റോറേജ് 512 ജിബി വരെ വിപുലീകരിക്കാൻ ഉപയോഗിക്കാം. സോഫ്റ്റ്‌വെയർ പരിശോധിച്ചാൽ റെഡ്മി നോട്ട് 9 പ്രോ ആൻഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയുള്ള MIUI 11 സ്കിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നു.

ക്വാഡ് ക്യാമറ

പിന്നിലുള്ള ക്വാഡ് ക്യാമറ സജ്ജീകരണത്തിൽ 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയുണ്ട്. സെൽഫികൾക്കായി ഡിവൈസ് പിക്‌സൽ-ബിന്നിംഗ് സാങ്കേതികവിദ്യയുള്ള 16 എംപി സെൽഫി ക്യാമറ ഉപയോഗിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ട് ചെയ്യുന്ന 5,020 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 പ്രോയ്ക്ക് ഇന്ധനം നൽകുന്നത്. റീട്ടെയിൽ ബോക്സിൽ ഫാസ്റ്റ് ചാർജറും ഉൾപ്പെടുത്തിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Xiaomi introduced its Redmi Note 9 series with the launch of Redmi Note 9 Pro and the Redmi Note 9 Max back in March in India. The Redmi Note 9 Pro has been made available via a couple of flash sales earlier in the country
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X