ഷവോമി റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക്; വിലയും സവിശേഷതകളും

|

ഷവോമിയുടെ ഏറ്റവും ജനപ്രീയ സ്മാർട്ട്ഫോൺ സീരിസാണ് റെഡ്മി നോട്ട്. ഈ സിരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായ റെഡ്മി നോട്ട് 9 പ്രോ, നോട്ട് 9 പ്രോ മാക്സ് എന്നിവ കഴിഞ്ഞ മാർച്ചിലാണ് പുറത്തിറങ്ങിയത്. ഈ സ്മാർട്ട്ഫോണുകളിൽ റെഡ്മി നോട്ട് 9 പ്രോയുടെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് നടക്കും. ആമസോൺ, എംഐ.കോം എന്നിവയിലൂടെയാണ് വിൽപ്പന നടക്കുന്നത്. നേരത്തെയും പല തവണ ഡിവൈസിന്റെ ഫ്ലാഷ് സെയിൽ നടന്നിട്ടുണ്ട്.

റെഡ്മി നോട്ട് 9 പ്രോ

റെഡ്മി നോട്ട് 9 പ്രോയുടെ വില ലോഞ്ചിന് ശേഷം ഒരു തവണ വർദ്ധിച്ചിരുന്നു. ഇപ്പോൾ ഈ ഡിവൈസ് 13,999 രൂപ മുതലുള്ള വിലയ്ക്ക് ലഭ്യമാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി സോസി, 48 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 5,020 എംഎഎച്ച് ബാറ്ററി എന്നിവയാണ് റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ. അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്.

കൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിൽ അടുത്തിടെ വില കുറച്ച സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിൽ അടുത്തിടെ വില കുറച്ച സ്മാർട്ട്ഫോണുകൾ

റെഡ്മി നോട്ട് 9 പ്രോയുടെ വില

റെഡ്മി നോട്ട് 9 പ്രോയുടെ വില

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 13,999 രൂപയാണ് വില വരുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ടോപ്പ് മോഡലിന് 16,999 രൂപ വില വരുന്നു. ലോഞ്ച് ചെയ്യുമ്പോൾ ഡിവൈസിന്റെ 4ജിബി റാം 64ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും 6ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയുമായിരുന്നു വില. ജിഎസ്ടി വർദ്ധിപ്പിച്ചതിനെ തുടർന്ന് ഇരു ഡിവൈസുകൾക്കും ആയിരം രൂപ വീതം വർദ്ധിച്ചു.

റെഡ്മി നോട്ട് 9 പ്രോയുടെ സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോയുടെ സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ പുതിയ അറോറ ഡിസൈനുമായിട്ടാണ് പുറത്തിറങ്ങുന്നത്. മൂന്ന് നിറങ്ങളിലാണ് നിലവിൽ ഫോൺ ലഭ്യമാവുക. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ മുന്നിലും പിന്നിലും ലഭ്യമാണ്. ക്രിയോ 465 സിപിയു, അഡ്രിനോ 618 ജിപിയു എന്നിവയ്ക്കൊപ്പം 8 എൻഎം ഫാബ്രിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്.

കൂടുതൽ വായിക്കുക: വിവോ X50, X50 പ്രോ സ്മാർട്ട്ഫോണുകൾ ജൂലൈ 16 ന് പുറത്തിറങ്ങിയേക്കും; റിപ്പോർട്ട്കൂടുതൽ വായിക്കുക: വിവോ X50, X50 പ്രോ സ്മാർട്ട്ഫോണുകൾ ജൂലൈ 16 ന് പുറത്തിറങ്ങിയേക്കും; റിപ്പോർട്ട്

നാനോ സിം കാർഡ്

രണ്ട് ഡെഡിക്കേറ്റഡ് നാനോ സിം കാർഡ് സ്ലോട്ടുകൾക്കൊപ്പം റെഡ്മി നോട്ട് 9 പ്രോയിൽ ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഇത് റെഡ്മി നോട്ട് 9 പ്രോയിലെ സ്റ്റോറേജ് 512 ജിബി വരെ വിപുലീകരിക്കാൻ ഉപയോഗിക്കാം. സോഫ്റ്റ്‌വെയർ പരിശോധിച്ചാൽ റെഡ്മി നോട്ട് 9 പ്രോ ആൻഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയുള്ള MIUI 11 സ്കിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നു.

ക്വാഡ് ക്യാമറ

പിന്നിലുള്ള ക്വാഡ് ക്യാമറ സജ്ജീകരണത്തിൽ 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയുണ്ട്. സെൽഫികൾക്കായി ഡിവൈസ് പിക്‌സൽ-ബിന്നിംഗ് സാങ്കേതികവിദ്യയുള്ള 16 എംപി സെൽഫി ക്യാമറ ഉപയോഗിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ട് ചെയ്യുന്ന 5,020 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 പ്രോയിൽ ഉള്ളത്. റീട്ടെയിൽ ബോക്സിൽ ഫാസ്റ്റ് ചാർജറും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി M01s സ്മാർട്ട്ഫോൺ വൈകാതെ പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി M01s സ്മാർട്ട്ഫോൺ വൈകാതെ പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

Best Mobiles in India

English summary
The Xiaomi Redmi Note 9 Pro will once again go on sale Today on Amazon India and mi.com. The phone was launched in March alongside the Redmi Note 9 Pro Max and boasts of impressive specifications.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X