ലോഞ്ചിന് മുമ്പ് റെഡ്മി നോട്ട് 9 പ്രോയുടെ ചിത്രങ്ങൾ ചോർന്നു; സവിശേഷതകൾ അറിയാം

|

റെഡ്മി നോട്ട് 9 സീരീസ് മാർച്ച് 12 ന് ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ഷവോമി ഔദ്യോഗികമായി അറിയിച്ചത് കുറച്ച് ആഴ്ച്ചകൾക്ക് മുമ്പാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുകൊണ്ട് കഴിഞ്ഞ ദിവസം കമ്പനി ലോഞ്ച് ഇവന്റ് റദ്ദ് ചെയ്തു. അതേ ദിവസം തന്നെ ഒരു ഓൺലൈൻ നടത്തുമെന്നും കമ്പനി അറിയിച്ചു. ഓൺലൈനിൽ നടക്കുന്ന ലോഞ്ച് ഇവന്റ് ഷവോമി തത്സമയം സംപ്രേഷണം ചെയ്യും.

റെഡ്മി നോട്ട് 9 സീരീസ്
 

റെഡ്മി നോട്ട് 9 സീരീസ് പുറത്തിറക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ റെഡ്മി നോട്ട് 9 പ്രോ വേരിയന്റിന്റെ ഒരു ചിത്രം ഓൺലൈനിൽ ചോർന്നു. ചോർന്ന ചിത്രം റെഡ്മി നോട്ട് 9 പ്രോയുടെ പിന്നിലെ പാനൽ വ്യക്തമായി കാട്ടിത്തരുന്ന വിധത്തിലാണ് ഉള്ളത്. ഈ ആഴ്ച ആദ്യം ഓൺലൈനിൽ റെഡ്മി നോട്ട് 9 ന്റെ റെൻഡർ ചോർന്നിരുന്നു. ലീക്ക് ചെയ്ത വിവരങ്ങളും ചിത്രങ്ങളും അപഗ്രഥിച്ച് ഇതിനകം തന്നെ പല സൈറ്റുകളും ഫോണിന്റെ സവിശേഷതകൾ കണ്ടുപിടിച്ചു കഴിഞ്ഞു.

റെഡ്മി നോട്ട് 9 പ്രോ ചോർന്ന ചിത്രം

ട്വിറ്ററിലൂടെ ടിപ്പ്സ്റ്റർ ഷെയർ ചെയ്ത റെഡ്മി നോട്ട് 9 പ്രോയുടെ പുതുതായി ചോർന്ന ചിത്രം സ്മാർട്ട്‌ഫോണിന്റെ പിൻ പാനൽ വ്യക്തമായി കാണുന്ന വിധത്തിലാണ് ഉള്ളത്. റിയർ പാനലിന്റെ മുകളിലെ മധ്യഭാഗത്ത് ചതുരാകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന ക്വാഡ് ക്യാമറ സെറ്റപ്പോടെയാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്. ഡിവൈസിന്റെ ബ്ലൂ ഗ്രേഡിയന്റ് കളർ വേരിയന്റാണ് ചിത്രത്തിലുള്ളത്.

കൂടുതൽ വായിക്കുക: ഐക്യുഒഒ 3യുടെ ആദ്യ വിൽപ്പന ഫ്ലിപ്പ്കാർട്ട് വഴി ആരംഭിച്ചുകൂടുതൽ വായിക്കുക: ഐക്യുഒഒ 3യുടെ ആദ്യ വിൽപ്പന ഫ്ലിപ്പ്കാർട്ട് വഴി ആരംഭിച്ചു

ക്യാമറ സെറ്റപ്പ്

ക്യാമറ സെറ്റപ്പ് നേരത്തെ ചോർന്ന റെൻഡറിൽ പറഞ്ഞിരുന്നത് പോലെ തന്നെയാണ് ചിത്രത്തിലും ഉള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഓൺലൈനിൽ പുറത്ത് വന്ന റെൻഡറിൽ പറയുന്നത് പോലെ റെഡ്മി നോട്ട് 9 പ്രോയുടെ മുൻവശത്ത് സെൽഫി ക്യാമറയ്‌ക്കായി മുകളിൽ ഇടത് കോണിൽ ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ഡിസൈനാണ് മുൻഭാഗത്ത് ഉള്ളത്.

പ്രതീക്ഷിക്കാവുന്നത്
 

പ്രതീക്ഷിക്കാവുന്നത്

നേരത്തെ വന്ന റെൻഡറിലും ഇപ്പോൾ ലീക്കിലൂടെ വന്ന ചിത്രത്തിലും വ്യക്തമാകുന്ന കാര്യം പിന്നിൽ ഫിസിക്കൽ ഫിംഗർപ്രിന്റ് സെൻസർ ഇല്ല എന്നതാണ്. പവർ ബട്ടണിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന സെൻസറുമായിട്ടായിരിക്കും റെഡ്മി നോട്ട് 9 എത്തുകയെന്നാണ് സൂചന. ഇത് ഒരു ബജറ്റ് സ്മാർട്ട്‌ഫോൺ ആയതിനാൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകാനുള്ള സാധ്യതയില്ല. ഡ്യൂവൽ-മോഡ് 5 ജി എസ്‌എ / എൻ‌എസ്‌എയ്ക്കുള്ള സപ്പോർട്ടോടെയായിരിക്കും റെഡ്മി നോട്ട് 9 പ്രോ പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ

റെഡ്മി നോട്ട് 9 ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ്

6 ജിബി റാമും ആൻഡ്രോയിഡ് 10 ഔട്ട്-ഓഫ്-ബോക്സുമായി റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങുമെന്ന് ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ അടുത്തിടെ കണ്ടെത്തിയിരുന്നു. സിംഗിൾ കോർ, മൾട്ടി കോർ ടെസ്റ്റുകളിൽ യഥാക്രമം 569 പോയിന്റും 1755 പോയിന്റും നേടിയതായും ലിസ്റ്റിംഗിൽ കണ്ടെത്തി.

കൂടുതൽ വായിക്കുക: ഐഫോണിനെ സ്നേഹിക്കുന്ന ബോളിവുഡ് താരങ്ങൾകൂടുതൽ വായിക്കുക: ഐഫോണിനെ സ്നേഹിക്കുന്ന ബോളിവുഡ് താരങ്ങൾ

സ്നാപ്ഡ്രാഗൺ

ഫോണിന്റെ പ്രോസസറിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇത് ഒരു സ്നാപ്ഡ്രാഗൺ 720G SoC- യുമായി എത്തുമെന്ന അഭ്യൂഹങ്ങളുണ്ട്. റെഡ്മി നോട്ട് 9 പ്രോയ്ക്ക് 22.5W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടുകൂടിയ ശേഷിയുള്ള ബാറ്ററിയുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

Most Read Articles
Best Mobiles in India

English summary
While we are a week ahead of the launch of the Redmi Note 9 series, a real-life image of the Pro variant has been leaked online. The leaked image shows the back panel of the alleged Redmi Note 9 Pro. This follows the leaked render of the Redmi Note 9 that emerged online earlier this week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X