Home
Mobile

റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്

റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഡിവൈസ് നേരത്തെ പല തവണ വിൽപ്പനയ്ക്കെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോൺ, എംഐ.കോം എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720ജി SoC എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പ്രോ മാക്സ്; വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോൺ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ഡിവൈസിന്റെ ബേസ് വേരിയനറായ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയാണ് വില. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 18,499 രൂപയാണ് വില. ഡിവൈസിന്റെ 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപയാണ് വില. ഈ ഹൈഎൻഡ് വേരിയന്റിന്റെ കഴിഞ്ഞ ഫ്ലാഷ് സെയിൽ മുതലാണ് വിൽപ്പനയ്ക്ക് ലഭ്യമായി തുടങ്ങിയത്. അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഡിവൈസ് ലഭ്യമാകും.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സ്; സവിശേഷതകൾ

രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളുമായാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ് പുറത്തിറക്കിയിരിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഉണ്ട്. ഒരു പഞ്ച്-ഹോളും ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. ഈ ഡിവൈസ് ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11ലാണ് പ്രവർത്തിക്കുന്നത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ

അഡ്രിനോ 618 ജിപിയുവാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഇതിനൊപ്പം മിഡ്റേഞ്ച് ചിപ്പ് സെറ്റായ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoCയാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഈ പ്രോസസറിനൊപ്പം 8 ജിബി വരെ റാമും ഡിവൈസിൽ ഉണ്ട്. 512 ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്.

ക്യാമറ

റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണിൽ നാല് ക്യാമറകളാണ് ഉള്ളത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 5 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലുള്ള ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 32 മെഗാപിക്സലിന്റെ മുൻ ക്യാമറയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിൽ നിന്നും മാക്സ് വേരിയന്റിനെ വ്യത്യസ്തമാക്കുന്നതും ക്യാമറകളാണ്.

കണക്ടിവിറ്റി

റെഡ്മി നോട്ട് 9 പ്രോ മാക്സിലെ കണക്ടിവിറ്റി ഓപ്ഷനുകൾ പരിശോധിച്ചാൽ, 4 ജി VoLTE, Wi-Fi 802.11ac, ബ്ലൂടൂത്ത് v5.0, ഇൻഫ്രാറെഡ് (IR), യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് ഡിവൈസിൽ ഉള്ളത്. റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന് സമാനമായി മാക്സ് വേരിയന്റിലും 5,020 എംഎഎച്ച് ബാറ്ററിയാണ് ഷവോമി നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
The Redmi Note 9 Pro Max will go on sale today at 12 noon. The device, which was launched in India in March, has been on sale several times before. The sale will take place today at 12 noon via Amazon and Mi.com.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X