റെഡ്മി നോട്ട് 9 പ്രോയ്ക്കൊപ്പം റെഡ്മി നോട്ട് 9 പ്രോ മാക്സും മാർച്ച് 12ന് പുറത്തിറങ്ങും

|

ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രോ മാർച്ച് 12 ന് അവതരിപ്പിക്കുമെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചു. ജനപ്രീയ സീരിസായ റെഡ്മി നോട്ടിലെ പുതിയ സ്മാർട്ട്‌ഫോൺ ഏറ്റവും പുതിയ മിഡ് ടയർ ഹാർഡ്‌വെയറിനൊപ്പം പുതിയ ക്യാമറ സജ്ജീകരണവും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീക്കുകൾ അനുസരിച്ച് അനുസരിച്ച് കമ്പനി റെഡ്മി നോട്ട് 9 പ്രോയ്ക്കൊപ്പം റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്ന മറ്റൊരു സ്മാർട്ട്‌ഫോണും മാർച്ച് 12 ന് പുറത്തിറക്കാനൊരുങ്ങുകയാണ്.

റെഡ്മി നോട്ട് 9 പ്രോ മാക്സ്

നിലവിൽ റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ സവിശേഷതകളോ വിലയോ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. എന്നിരുന്നാലും, മിഡ് ടയർ 5 ജി ശേഷിയുള്ള പ്രോസസറായ മീഡിയടെക് ഡിമെനിസിറ്റി 800 SoC അടിസ്ഥാനമാക്കിയായിരിക്കും ഈ ഡിവൈസ് എന്നാണ് റിപ്പോർട്ടുകൾ. മീഡിയടെക് 5 ജി ചിപ്‌സെറ്റുള്ള റെഡ്മി നോട്ട് 9 പ്രോ മാക്‌സ് ചൈനയിൽ മാത്രമേ അവതരിപ്പിക്കുകയുള്ളുവെന്നും റിപ്പോർട്ടുകളുണ്ട്.

റെഡ്മി നോട്

ഷവോമിയുടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീയമായ സീരീസാണ് റെഡ്മി നോട്ട്. റെഡ്മി നോട്ട് സീരീസിലെ മാക്സ് എന്ന പേരോട് കൂടിയ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് റെഡ്മി 9 പ്രോ മാക്സ്. സാധാരണ റെഡ്മി നോട്ട് 9 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ, മാക്സ് മോണിക്കർ വലിയ ഡിസ്പ്ലേ, വലിയ ബാറ്ററി, വളരെ ശക്തമായ പ്രോസസർ എന്നിവയുമായിട്ടായിരിക്കും പുറത്തിറങ്ങുക.

കൂടുതൽ വായിക്കുക: സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കില്ല; കാരണം ഇതാണ്കൂടുതൽ വായിക്കുക: സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കില്ല; കാരണം ഇതാണ്

ക്വാഡ് ക്യാമറ

റെഡ്മി നോട്ട് 9 പ്രോ, നോട്ട് 9 പ്രോ മാക്സ് എന്നീ രണ്ട് സ്മാർട്ട്‌ഫോണുകളിലും ക്വാഡ് ക്യാമറ സെറ്റപ്പാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം റെഡ്മി നോട്ട് 8 പ്രോയിൽ 64 എംപി പ്രൈമറി ക്യാമറയും ടെലിഫോട്ടോ, ഡെപ്ത് സെൻസർ, മാക്രോ ലെൻസ് എന്നിവയും ഉണ്ടായിരിക്കും. ഈ സവിശേഷതകൾ റെഡ്മി നോട്ട് 9 പ്രോ മാക്സിലും ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ.

ക്വാൽകോം

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി സോക്കാണ് റെഡ്മി നോട്ട് 9 പ്രോയ്ക്ക് കരുത്ത് നൽകുന്നത്. ഇത് ബാറ്ററിയുടെ കാര്യക്ഷമതയ്‌ക്കൊപ്പം മെച്ചപ്പെട്ട സിപിയു, ജിപിയു പ്രകടനവും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ ബഹിരാകാശ ഏജൻസിസായ നാസ വികസിപ്പിച്ചെടുത്ത നാവിക് നാവിഗേഷൻ സംവിധാനം സപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ ഷവോമി സ്മാർട്ട്‌ഫോണായിരിക്കാം റെഡ്മി നോട്ട് 9 പ്രോ എന്നും റിപ്പോർട്ടുകളുണ്ട്.

ഡൈമെൻസിറ്റി 800 SoC

റെഡ്മി നോട്ട് 9 പ്രോ മാക്സ് ഡൈമെൻസിറ്റി 800 SoC അടിസ്ഥാനമാക്കിയാണ് പുറത്തിറങ്ങുകയെങ്കിൽ അത് ഇസ്രോയുടെ നാവിഗേഷൻ സംവിധാനമായ നാവിക് സപ്പോർട്ട് ചെയ്യുന്നതായിരിക്കില്ല. ഇതിന് കാരണം ഡൈമൻസിറ്റി 800 എസ്ഒസിക്ക് നാവിക്ക് സംവിധാനം സപ്പോർട്ട് ചെയ്യുന്ന രീതിയിലുള്ള ഹാർഡ്വെയർ ഇല്ല. ക്വാൽകോമിന്റെ പുതിയ ചില ചിപ്പുകളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നിവയുടെ വില വർദ്ധിപ്പിച്ചുകൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നിവയുടെ വില വർദ്ധിപ്പിച്ചു

ഹാർഡ്‌വെയറുകൾ

ഹാർഡ്‌വെയറുകൾ തമ്മിലുള്ള വ്യത്യാസങ്ങളും 5 ജി സപ്പോർട്ടും കണക്കിലെടുക്കുമ്പോൾ റെഡ്മി നോട്ട് 9 പ്രോ മാക്‌സിന് റെഡ്മി നോട്ട് 9 പ്രോയേക്കാൾ വളരെ കൂടുതൽ വില വരാൻ സാധ്യതയുണ്ട്. എത്ര വില വ്യത്യാസം ഉണ്ടെങ്കിലും റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ അടിസ്ഥാന വേരിയന്റിന് 20,000 രൂപയിൽ കുറവായിരിക്കും വിലയെന്നം റിപ്പോർട്ടുകൾ ഉണ്ട്.

Best Mobiles in India

English summary
It is almost confirmed that Xiaomi will launch its Redmi Note 9 Pro on March 12. The smartphone is speculated to feature the latest mid-tier hardware along with a new camera setup. Now, according to leaks, the company might also launch another smartphone on March 12 -- the Redmi Note 9 Pro Max.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X