Home
Mobile

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ അടുത്ത വിൽപ്പന സെപ്റ്റംബർ 1ന്

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ അടുത്ത വിൽപ്പന സെപ്റ്റംബർ 1ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ആമസോൺ ഇന്ത്യ, എംഐ.കോം എന്നിവ വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. റെഡ്മി നോട്ട് 9 പ്രോ എന്ന സ്മാർട്ടഫോണിനൊപ്പം മാർച്ചിലാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ് വിപണിയിലെത്തിയത്. നാല് പിൻ ക്യാമറകൾ, 32 മെഗാപിക്സൽ സെൽഫി ക്യാമറ, സ്‌നാപ്ഡ്രാഗൺ 720ജി SoC എന്നീ പ്രധാന സവിശേഷതകളോടൊണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,999 രൂപ വിലയുണ്ട്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 18,499 രൂപയും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപയുമാണ് വില. അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഡിവൈസിന്റെ ആദ്യ രണ്ട് വേരിയന്റുകൾ പലതവണ ഫ്ലാഷ് സെയിലിനെത്തിയിരുന്നെങ്കിലും 8 ജിബി റാമുള്ള വേരിയന്റ് നേരത്തെ രണ്ട് സെയിലുകളിൽ മാത്രമേ വിൽപ്പന നടത്തിയിട്ടുള്ളു.

ഡിസ്‌പ്ലേ

6.67 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയുമായിട്ടാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. ഡ്യൂവൽ നാനോ സിം കാർഡ് സ്ലോട്ടുകളുള്ള ഈ ഡിവൈസ് ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11ലാണ് പ്രവർത്തിക്കുന്നത്. സെൽഫി ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോൾ കട്ടും ഡിസ്പ്ലെയിൽ ഉണ്ട്.

ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ

മിഡ്റേഞ്ച് ചിപ്പ് സെറ്റായ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoCയാണ് റെഡ്മി നോട്ട് 9 പ്രോ മാക്സിൽ നൽകിയിട്ടുള്ളത്. ഇതിനൊപ്പം അഡ്രിനോ 618 ജിപിയുവും നൽകിയിട്ടുണ്ട്. ഈ പ്രോസസറിനൊപ്പം 8 ജിബി വരെ റാമും ഡിവൈസിലുണ്ട്. ഡിവൈസിലുള്ള സ്റ്റോറേജ് തികയാതെ വരുന്ന ഉപയോക്താക്കൾക്ക് സ്റ്റോറേജ് 512 ജിബി വരെ വർധിപ്പിക്കാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്.

ക്യാമറകൾ

നാല് ക്യാമറകളാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ പിന്നിലുള്ളത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 5 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള ഈ ക്വാഡ് ക്യാമറ സെറ്റപ്പിനൊപ്പം എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഡിവൈസിലുള്ളത്.

കണക്ടിവിറ്റിയും ബാറ്ററിയും

4 ജി VoLTE, Wi-Fi 802.11ac, ബ്ലൂടൂത്ത് v5.0, ഇൻഫ്രാറെഡ് (IR), യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് റെഡ്മി നോട്ട് 9 പ്രോ മാക്സിലുള്ള കണക്ടിവിറ്റി ഓപ്ഷനുകൾ. 5,020 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 9 പ്രോ മാക്സിൽ നൽകിയിട്ടുള്ളത്. 33 വാൾട്ട് ഫാസ്റ്റ് ചാർജിങും ഡിവൈസിലുണ്ട്. ഇതുപയോഗിച്ച് അരമണിക്കൂർ കൊണ്ട് ബാറ്ററി 50 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.

Best Mobiles in India

English summary
The next sale of the Redmi Note 9 Pro Max will take place on September 1st. The device will go on sale through Amazon India and MI.com at 12 noon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X