Home
Mobile

റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോൺ ജൂൺ 24ന് വിൽപ്പനയ്ക്കെത്തും; വില, ഓഫറുകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ അടുത്ത വിൽപ്പന ജൂൺ 24ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ആമസോൺ, എംഐ.കോം എന്നിവ വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. റെഡ്മി നോട്ട് 9 പ്രോയ്ക്കൊപ്പം റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോൺ കഴിഞ്ഞ മാർച്ചിലാണ് പുറത്തിറക്കിയത്.

ബാറ്ററി

5,020 എംഎഎച്ച് ബാറ്ററി, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി സോസി, 8 ജിബി വരെ റാം എന്നിവോടെയാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ക്വാഡ് റിയർ ക്യാമറസെറ്റപ്പുമാണ് ഡിവൈസിന്റെ മറ്റ് പ്രധാന സവിശേഷതകൾ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുള്ള ഡിവൈസ് എന്ന് വിശേഷിപ്പിക്കാവുന്ന സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ്.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പ്രോ മാക്സ്; വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ വില കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചിരുന്നു. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് ഇന്ത്യയിൽ ഇപ്പോൾ 16,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് ഇപ്പോൾ 18,499 രൂപയുമാണ് വില. നേരത്തെ ഇത് യഥാക്രമം 16,499 രൂപയും 17,999 രൂപയുമായിരുന്നു. 8 ജിബി റാം + 128 ജിബി മോഡലിന് വിലവർദ്ധനവ് ഇല്ല. 19,999 രൂപയാണ് ഈ മോഡലിന്റെ വില. റെഡ്മി നോട്ട് 9 പ്രോയിൽ കണ്ട 4ജിബി റാം വേരിയന്റ് മാക്സ് മോഡലിൽ ഷവോമി കൊണ്ടുവന്നിട്ടില്ല.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സ്; സവിശേഷതകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ കരുത്ത്. ഈ മിഡ് റേഞ്ച് ചിപ്‌സെറ്റിനൊപ്പം അഡ്രിനോ 618 ജിപിയുവും 8 ജിബി വരെ റാമും ലഭ്യമാണ്. 128 ജിബി വരെ സ്റ്റോറേജുള്ള ഈ ഡിവൈസിൽ 256 ജിബി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉണ്ട്. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് എംഐയുഐ 11 സ്കിനിലാണ് ഇത് പ്രവർത്തിക്കുന്നത്.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; ഡിസ്പ്ലെ

റെഡ്മി നോട്ട് 9 പ്രോ മാക്സ്; ഡിസ്പ്ലെ

ഈ ഡിവൈസിൽ 6.67 ഇഞ്ച് ഡോട്ട് ഡിസ്‌പ്ലേയാണ് ഷവോമി നൽകിയിട്ടുള്ളത്. ഡിസ്പ്ലെ 1080 x 2400 പിക്‌സൽ എഫ്‌എച്ച്ഡി + റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള ഡിസ്പ്ലെയിൽ 32 എംപി സെൽഫി ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. പിന്നിൽ നൽകിയിട്ടുള്ളത് ക്വാഡ്-റിയർ ക്യാമറ സെറ്റപ്പാണ്. ഇതിൽ 64 എംപി പ്രൈമറി സെൻസറിനൊപ്പം ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെൻസറും നൽകിയിട്ടുണ്ട്.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; ക്യാമറ സെറ്റപ്പ്

റെഡ്മി നോട്ട് 9 പ്രോ മാക്സ്; ക്യാമറ സെറ്റപ്പ്

ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ, 5 എംപി മാക്രോ സെൻസറും 2 എംപി ഡെപ്ത് സെൻസറുമാണ്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. റെഡ്മി നോട്ട് സീരീസ് ബജറ്റ് സെഗ്മെന്റ് ഉപയോക്താക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് മികച്ച ചോയിസാണ് ഈ സ്മാർട്ട്ഫോൺ.

Best Mobiles in India

English summary
Redmi Note 9 Pro Max will next go on sale in India on June 24 at 12pm (noon), again. It comes in three colour options and customers will be able to purchase the Redmi phone via Amazon India and Xiaomi India site.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X