Home
Mobile

റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്വന്തമാക്കാൻ അടുത്തയാഴ്ച്ച വീണ്ടും അവസരം

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ മൂന്നാമത്തെ വിൽപ്പന അടുത്തയാഴ്ച ആമസോൺ, മി.കോം എന്നിവ വഴി നടക്കുമെന്ന് ഷവോമി ഇന്ത്യ സിഇഒ മനു കുമാർ ജെയിൻ അറിയിച്ചു. ഈ ഡിവൈസിന്റെ രണ്ടാമത്തെ വിൽപ്പന കഴിഞ്ഞ ദിവസം നടന്നിരുന്നു. രണ്ടാം സെയിലിൽ മിനിറ്റുകൾക്കുള്ളിലാണ് ഡിവൈസ് വിറ്റഴിഞ്ഞത്. കഴിഞ്ഞ മാർച്ചിലാണ് റെഡ്മി നോട്ട് 9 പ്രോയ്‌ക്കൊപ്പം റെഡ്മി നോട്ട് 9 പ്രോ മാക്‌സ് പുറത്തിറക്കിയത്. റെഡ്മി 9 പ്രോ മാക്സ് മൂന്ന് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്.

റെഡ്മി നോട്ട് 9 പ്രോ മാക്സ്: വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പ്രോ മാക്സ്: വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പ്രോ മാക്സ് മൂന്ന് റാം, സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. 6 ജിബി + 64 ജിബി വേരിയന്റിന് 16,499 രൂപയാണ് വില, 6 ജിബി + 128 ജിബി മോഡലിന് 17,999 രൂപയും, 8 ജിബി + 128 ജിബി ടോപ്പ് എൻഡ് വേരിയന്റിന് 19,999 രൂപയും വിലയുണ്ട്. അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭ്യമാവുന്നത്. ഡിവൈസ് അടുത്ത ആഴ്ച വീണ്ടും വിൽപ്പനയ്ക്ക് എത്തുമെന്നല്ലാതെ കൃത്യമായ തിയ്യതി കമ്പനി അറിയിച്ചിട്ടില്ല.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സ്; സവിശേഷതകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ കരുത്ത്. ഈ മിഡ് റേഞ്ച് ചിപ്‌സെറ്റിനൊപ്പം അഡ്രിനോ 618 ജിപിയുവും 8 ജിബി വരെ റാമും ലഭ്യമാണ്. 128 ജിബി വരെ സ്റ്റോറേജുള്ള ഈ ഡിവൈസിൽ 256 ജിബി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉണ്ട്. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് എംഐയുഐ 11 സ്കിനിലാണ് ഇത് പ്രവർത്തിക്കുന്നത്.

ഡിസ്‌പ്ലേ

ഈ ഡിവൈസിൽ 6.67 ഇഞ്ച് ഡോട്ട് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഡിസ്പ്ലെ 1080 x 2400 പിക്‌സൽ എഫ്‌എച്ച്ഡി + റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള ഡിസ്പ്ലെയിൽ 32 എംപി സെൽഫി ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. പിന്നിൽ നൽകിയിട്ടുള്ളത് ക്വാഡ്-റിയർ ക്യാമറ സെറ്റപ്പാണ്. ഇതിൽ 64 എംപി പ്രൈമറി സെൻസറിനൊപ്പം വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെൻസറും നൽകിയിട്ടുണ്ട്.

ക്വാഡ് ക്യാമറ

ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ, 5 എംപി മാക്രോ സെൻസറും 2 എംപി ഡെപ്ത് സെൻസറുമാണ്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. കണക്റ്റിവിറ്റി പരിശോധിച്ചാൽ, 4 ജി VoLTE, Wi-Fi 802.11ac, ബ്ലൂടൂത്ത് v5.0, GPS / A-GPS, ഇൻഫ്രാറെഡ് (IR), NavIC, USB ടൈപ്പ്-C, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഉള്ളത്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 33W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ടുള്ള 5,020mAh ബാറ്ററിയാണ് ഫോണിലുള്ളത്.

Best Mobiles in India

English summary
Redmi Note 9 Pro Max will once again go on sale in India via Amazon and Mi.com next week, Xiaomii India boss Manu Kumar Jain hinted on Twitter. Jain also noted that the second sale of the phone ended in minutes. The Redmi Note 9 Pro Max was launched alongside the Redmi Note 9 Pro in March. The Redmi 9 Pro Max comes in three RAM and storage configurations and packs a quad rear camera setup.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X