Home
Mobile

റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം

റെഡ്മി നോട്ട് 9 പ്രോ മാക്സ് ഇന്ന് വീണ്ടും വിൽപ്പനയ്ക്കെത്തുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് ഈ ഡിവൈസിന്റെ ഫ്ലാഷ് സെയിൽ ആരംഭിക്കുന്നത്. മൂന്ന് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ആമസോൺ ഇന്ത്യ, ഷവോമി ഇന്ത്യ വെബ്സൈറ്റുകൾ വഴി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിനൊപ്പം മാർച്ചിലാണ് നോട്ട് 9 പ്രോ മാക്സ് പുറത്തിറങ്ങിയത്.

 റെഡ്മി നോട്ട് 9 പ്രോ മാക്സ്

കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുള്ള ഡിവൈസ് എന്ന് വിശേഷിപ്പിക്കാവുന്ന സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ്. വലിയ സ്ക്രീനും മികച്ച ക്യാമറയും കരുത്തുറ്റ പ്രൊസസറുമെന്നാം ഈ ഫോണിനെ ആകർഷകമാക്കുന്നു. നേരത്തെ നടന്ന ഫ്ലാഷ് സെയിലുകളിലെല്ലാം ഈ ഡിവൈസ് അതിവേഗം വിറ്റഴിഞ്ഞിരുന്നു. ഈ ഫോണിനൊപ്പം പുറത്തിറങ്ങിയ റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂൺ 30ന് നടക്കും.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പ്രോ മാക്സ്; വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ വില ആരംഭിക്കുന്നത് 16,499 രൂപ മുതലാണ്. 6 ജിബി റാം 64 ജിബി സ്റ്റോറേജ് ഉള്ള ബേസ് വേരിയന്റിനാണ് ഈ വില വരുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയാണ് വില വരുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ടോപ്പ് മോഡലിന് 19,999 രൂപയാണ് വില. റെഡ്മി നോട്ട് 9 പ്രോയിൽ കണ്ട 4ജിബി റാം വേരിയന്റ് മാക്സ് മോഡലിൽ ഷവോമി കൊണ്ടുവന്നിട്ടില്ല.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സ്; സവിശേഷതകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ കരുത്ത്. ഈ മിഡ് റേഞ്ച് ചിപ്‌സെറ്റിനൊപ്പം അഡ്രിനോ 618 ജിപിയുവും 8 ജിബി വരെ റാമും ലഭ്യമാണ്. 128 ജിബി വരെ സ്റ്റോറേജുള്ള ഈ ഡിവൈസിൽ 256 ജിബി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉണ്ട്. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് എംഐയുഐ 11 സ്കിനിലാണ് ഇത് പ്രവർത്തിക്കുന്നത്.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; ഡിസ്പ്ലെ

റെഡ്മി നോട്ട് 9 പ്രോ മാക്സ്; ഡിസ്പ്ലെ

ഈ ഡിവൈസിൽ 6.67 ഇഞ്ച് ഡോട്ട് ഡിസ്‌പ്ലേയാണ് ഷവോമി നൽകിയിട്ടുള്ളത്. ഡിസ്പ്ലെ 1080 x 2400 പിക്‌സൽ എഫ്‌എച്ച്ഡി + റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള ഡിസ്പ്ലെയിൽ 32 എംപി സെൽഫി ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. പിന്നിൽ നൽകിയിട്ടുള്ളത് ക്വാഡ്-റിയർ ക്യാമറ സെറ്റപ്പാണ്. ഇതിൽ 64 എംപി പ്രൈമറി സെൻസറിനൊപ്പം ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെൻസറും നൽകിയിട്ടുണ്ട്.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; ക്യാമറകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സ്; ക്യാമറകൾ

ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ, 5 എംപി മാക്രോ സെൻസറും 2 എംപി ഡെപ്ത് സെൻസറുമാണ്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. റെഡ്മി നോട്ട് സീരീസ് ബജറ്റ് സെഗ്മെന്റ് ഉപയോക്താക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് മികച്ച ചോയിസാണ് ഈ സ്മാർട്ട്ഫോൺ.

More from GizBot

Best Mobiles in India

English summary
Redmi Note 9 Pro Max comes in three colour options and customers will be able to purchase the Redmi phone via Amazon India and Xiaomi India site.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X