Home
Mobile

റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്; വില, സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. മാർച്ചിൽ പുറത്തിറങ്ങിയ ഈ ഡിവൈസിന്റെ നിരവധി ഫ്ലാഷ് സെയിലുകൾ നേരത്തെയും നടന്നിരുന്നു. ആമസോൺ, ഷവോമി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ക്വാഡ് റിയർ ക്യാമറകൾ, 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC എന്നീ സവിശേഷതകളോടെയാണ് ഈ ഡിവൈസ് പുറത്തിറങ്ങിയത്.

റെഡ്മി നോട്ട് 9 പ്രോ മാക്സ്: വില

റെഡ്മി നോട്ട് 9 പ്രോ മാക്സ്: വില

റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 16,999 രൂപ മുതളാണ്. 6 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുള്ള വേരിയന്റിനാണ് ഈ വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 18,499 രൂപയാണ് വില. ഈ ഡിവൈസിന്റെ ഹൈ എൻഡ് മോഡലായ 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപയാണ് വില.

റെഡ്മി നോട്ട് 9 പ്രോ മാക്സ്: ഓഫറുകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സ്: ഓഫറുകൾ

അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോൺ വാങ്ങുന്ന എയർടെൽ ഉപയോക്താക്കൾക്ക് 298 രൂപ, 398 രൂപ നിരക്കുകളിലുള്ള അൺലിമിറ്റഡ് പായ്ക്കുകളിൽ ഇരട്ടി ഡാറ്റ ആനുകൂല്യം ലഭിക്കും. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്ന ആമസോൺ പ്രൈം അംഗങ്ങൾക്ക് അഞ്ച് ശതമാനം വിലക്കിഴിവും ലഭിക്കും.

റെഡ്മി നോട്ട് 9 പ്രോ മാക്സ്: സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സ്: സവിശേഷതകൾ

ഡ്യുവൽ നാനോ സിം കാർഡ് സ്ലോട്ടുള്ള റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11ലാണ് പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ റെഡ്മി നൽകിയിട്ടുള്ളത്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoCയിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 8 ജിബി വരെ റാമും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. ഫോണിന്റെ ഓൺബോർഡ് സ്റ്റോറേജ് 128 ജിബിയാണ്.

റെഡ്മി നോട്ട് 9 പ്രോ മാക്സ്: ക്യാമറ

റെഡ്മി നോട്ട് 9 പ്രോ മാക്സ്: ക്യാമറ

റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 5 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 32 മെഗാപിക്സലുള്ള ഫ്രണ്ട് ക്യാമറയും ഡിവൈസിൽ ഉണ്ട്.

റെഡ്മി നോട്ട് 9 പ്രോ മാക്സ്: കണക്ടിവിറ്റി

റെഡ്മി നോട്ട് 9 പ്രോ മാക്സ്: കണക്ടിവിറ്റി

റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണിൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ഇൻഫ്രാറെഡ് (ഐആർ), യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടെയുള്ള കണക്ടിവിറ്റി ഓപ്ഷനുകളാണ് ഉള്ളത്. ഈ ഡിവൈസിൽ 5,020 എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്. ഇത് ഏറെ നേരം ബാറ്ററി ബാക്ക് അപ്പ് നൽകുന്നു. 33W ഫാസ്റ്റ് ചാർജിംങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്.

Best Mobiles in India

English summary
Redmi Note 9 Pro Max will go on sale in India today at 12pm. The phone was launched in March and has seen multiple flash sales by now.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X