Home
Mobile

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന സെപ്റ്റംബർ 8ന്

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന സെപ്റ്റംബർ 8ന് നടക്കും. ആമസോൺ, എംഐ.കോം എന്നിവ വഴി ഉച്ചയ്ക്ക് 12 മണിക്കാണ് സെയിൽ നടക്കുന്നത്. മാർച്ചിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തിയത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC, 5,020 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

റെഡ്മി നോട്ട് 9 പ്രോ: വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പ്രോ: വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പ്രോയുടെ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 13,999 രൂപയാണ് വില. ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 16,999 രൂപ വിലയുണ്ട്. അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നീ മുന്ന് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

ഫ്ലാഷ് സെയിൽ

സെപ്റ്റംബർ 8ന് നടക്കുന്ന ഫ്ലാഷ് സെയിലിലൂടെ ഈ ഡിവൈസ് സ്വന്തമാക്കുന്ന എയർടെൽ ഉപയോക്താക്കൾ ഈ ഡിവൈസ് വാങ്ങുമ്പൾ റീചാർജുകളിൽ ഡബിൾ ഡാറ്റ ഓഫർ ലഭിക്കും. 298 രൂപ, 398 രൂപ അൺലിമിറ്റഡ് പായ്ക്കുകളിലാണ് ഉപയോക്താക്കൾക്ക് ഇരട്ടി ഡാറ്റ ലഭ്യമാവുക. ആമസോണിൽ നിന്നും ഡിവൈസ് വാങ്ങാനായി നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭ്യമാണ്.

സവിശേഷതകൾ

സവിശേഷതകൾ

6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയോടെയാണ് റെഡ്മി നോട്ട് 9 പ്രോ പുറത്തിറക്കിയിരിക്കുന്നത്. ഗെയിമിങിനും വീഡിയോ സ്ട്രീമിങിനും മികച്ച അനുഭവം നൽകുന്ന ഡിസ്പ്ലെയാണ് ഇത്. ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11ൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoCയാണ്. 128 ജിബി വരെ യുഎഫ്എസ് 2.1 സ്റ്റോറേജും ഡിവൈസിൽ ഷവോമി നൽകിയിട്ടുണ്ട്.

ക്യാമറ

ക്യാമറകൾ പരിശോധിച്ചാൽ, റെഡ്മി നോട്ട് 9 പ്രോയിൽ 48 മെഗാപിക്സൽ സാംസങ് ഐസോസെൽ ജിഎം 2 പ്രൈമറി സെൻസറാണ് നൽകിയിട്ടുള്ളത്. 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ ടെർഷ്യറി സെൻസർ, 2 മെഗാപിക്സൽ ക്വട്ടേണറി സെൻസർ എന്നിവയാണ് ഡിവൈസിലെ ക്വാഡ് ക്യാമറ സെറ്റപ്പിലുള്ള മറ്റ് ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളിങിനുമായി 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് ഷവോമി ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.

ഫിംഗർപ്രിന്റ് സെൻസർ

റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണിൽ സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറാണ് ഉള്ളത്. 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ടുള്ള ഡിവൈസിൽ 5,020mAh ബാറ്ററിയാണ് ഉള്ളത്. 4 ജി VoLTE, ബ്ലൂടൂത്ത് v5.0, വൈഫൈ 802.11ac, GPS / A-GPS, നാവിക്ക്, യുഎസ്ബി ടൈപ്പ് സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഡിവൈസിൽ ഉണ്ട്. ഈ വില നിലവാരത്തിൽ ഇതിനകം ജനപ്രീയമായി ഈ ഡിവൈസ് മാറിക്കഴിഞ്ഞു.

Best Mobiles in India

English summary
The next sale of the Redmi Note 9 Pro smartphone will take place on September 8th. The sale will take place at 12 noon via Amazon and Mi.com.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X