Home
Mobile

റെഡ്മി നോട്ട് 9 പ്രോയുടെ അടുത്ത വിൽപ്പന മെയ് 19ന്: വില, ഓഫറുകൾ, സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോയുടെ അടുത്ത വിൽപ്പന മെയ് 19 ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ആമസോൺ ഇന്ത്യ, എംഐ ഇന്ത്യയുടെ ഔദ്യോഗിക വെബൈസൈറ്റ് എന്നിവ വഴിയാണ് സെയിൽ നടക്കുന്നത്. ലോക്കഡൌണിന്റെ മൂന്നാംഘട്ടത്തിൽ ഓറഞ്ച്, ഗ്രീൻ സോണുകളിൽ അവശ്യസാധനങ്ങൾ അല്ലാത്തവയും വിൽക്കാൻ അനുമതി നൽകികൊണ്ട് കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെയാണ് റെഡ്മി നോട്ട് 9 പ്രോ വിൽപ്പന പുനരാരംഭിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പും ഈ ഡിവൈസിന്റെ സെയിൽ ഉണ്ടായിരുന്നു.

റെഡ്മി നോട്ട് 9 പ്രോ

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്‌ഫോൺ മാർച്ചിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്ന മറ്റൊരു ഡിവൈസും ഇതിനൊപ്പം ഷവോമി പുറത്തിറക്കിയിരുന്നു. അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. ജനപ്രീയമായ റെഡ്മി നോട്ട് സീരിസിലെ പുതിയ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പനകളിൽ സ്റ്റോക്ക് വേഗം തന്നെ തീർന്നിരുന്നു.

റെഡ്മി നോട്ട് 9 പ്രോ: വില, ഓഫറുകൾ

റെഡ്മി നോട്ട് 9 പ്രോ: വില, ഓഫറുകൾ

റെഡ്മി നോട്ട് 9 പ്രോ 4 ജിബി + 64 ജിബി, 6 ജിബി + 128 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. 4 ജിബി റാമുള്ള അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 6 ജിബി റാം വേരിയന്റിന് 16,999 രൂപയുമാണ് വില വരുന്നത്. ആമസോണിനും എംഐ.കോമിനും ഈ ഫോണിന് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഐസിഐസിഐ ക്രെഡിറ്റ് കാർഡ് വഴി പണമടച്ച് ഫോൺ വാങ്ങുമ്പോൾ 1,000 രൂപ ഡിസ്കൌണ്ട് ലഭിക്കും. രണ്ട് വെബ്‌സൈറ്റുകളും ഐസിഐസിഐ ക്രെഡിറ്റ് കാർഡ് വഴി ഇഎംഐ ഓപ്ഷനുകളും നൽകുന്നുണ്ട്.

റെഡ്മി നോട്ട് 9 പ്രോ: പ്രധാന സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ: പ്രധാന സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ പുതിയ അറോറ ഡിസൈനുമായിട്ടാണ് പുറത്തിറങ്ങുന്നത്. മൂന്ന് നിറങ്ങളിലാണ് നിലവിൽ ഫോൺ ലഭ്യമാവുക. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ മുന്നിലും പിന്നിലും ലഭ്യമാണ്. ക്രിയോ 465 സിപിയു, അഡ്രിനോ 618 ജിപിയു എന്നിവയ്ക്കൊപ്പം 8 എൻഎം ഫാബ്രിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്.

സിം കാർഡ്

രണ്ട് ഡെഡിക്കേറ്റഡ് നാനോ സിം കാർഡ് സ്ലോട്ടുകൾക്കൊപ്പം റെഡ്മി നോട്ട് 9 പ്രോയിൽ ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഇത് റെഡ്മി നോട്ട് 9 പ്രോയിലെ സ്റ്റോറേജ് 512 ജിബി വരെ വിപുലീകരിക്കാൻ ഉപയോഗിക്കാം. സോഫ്റ്റ്‌വെയർ പരിശോധിച്ചാൽ റെഡ്മി നോട്ട് 9 പ്രോ ആൻഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയുള്ള MIUI 11 സ്കിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നു.

ക്വാഡ് ക്യാമറ

പിന്നിലുള്ള ക്വാഡ് ക്യാമറ സജ്ജീകരണത്തിൽ 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയുണ്ട്. സെൽഫികൾക്കായി ഡിവൈസ് പിക്‌സൽ-ബിന്നിംഗ് സാങ്കേതികവിദ്യയുള്ള 16 എംപി സെൽഫി ക്യാമറ ഉപയോഗിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ട് ചെയ്യുന്ന 5,020 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 പ്രോയ്ക്ക് ഇന്ധനം നൽകുന്നത്. റീട്ടെയിൽ ബോക്സിൽ ഫാസ്റ്റ് ചാർജറും ഉൾപ്പെടുത്തിയിട്ടുണ്ട്.

Best Mobiles in India

English summary
Redmi Note 9 Pro next sale in India will take place on May 19 at 12pm (noon). Redmi Note 9 Pro will be up for grabs via Amazon India and Mi India site. The phone went on sale in India earlier today as well as last week after the central government relaxed rules for selling non-essential goods in Orange and Green zones amid the coronavirus pandemic.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X