Redmi Note 9 Pro: റെഡ്മി നോട്ട് 9 പ്രോയുടെ രണ്ടാം സെയിൽ ഇന്ന്; വിലയും ഓഫറുകളും

|

റെഡ്മിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണായ റെഡ്മി നോട്ട് 9 പ്രോയുടെ രണ്ടാം വിൽപ്പന ഇന്ന് ഇന്ത്യയിൽ ആരംഭിക്കും. റെഡ്മി നോട്ട് 9 പ്രോ മാക്‌സിനൊപ്പം മാർച്ചിൽ തന്നെയാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. സ്മാർട്ട്ഫോൺ ആമസോൺ ഇന്ത്യ വഴിയും റീട്ടെയിൽ സ്റ്റോറുകൾ വഴിയും വിൽപ്പനയ്ക്ക് ലഭ്യമാണ്. അതേസമയം കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ വിൽപ്പന മാറ്റിവച്ചതായി റിപ്പോർട്ടുണ്ട്.

റെഡ്മി നോട്ട് 9 പ്രോ വിൽപ്പനയും ഓഫറുകളും

റെഡ്മി നോട്ട് 9 പ്രോ വിൽപ്പനയും ഓഫറുകളും

ഇന്റർ‌സ്റ്റെല്ലാർ ബ്ലാക്ക്, ഗ്ലേസിയർ വൈറ്റ്, അറോറ ബ്ലൂ എന്നീ മൂന്ന് കളർ വേരിയന്റുകളിൽ റെഡ്മി നോട്ട് 9 പ്രോ ലഭ്യമാകും. റെഡ്മി നോട്ട് 9 പ്രോ 4 ജിബി റാം 64 ജിബി റോം വേരിയന്റന് 12,999 രൂപയാണ് വില വരുന്നത്. 6 ജിബി റാം + 128 ജിബി റോം വേരിയന്റിന് 15,999 രൂപയാണ് വില വരുന്നത്. റെഡ്മിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഈ സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തും. ഇഎംഐ ഓപ്ഷൻ ഉൾപ്പെടെയുള്ള എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഇടപാടുകളിൽ 500 രൂപ വരെ വിലക്കിഴിവും ലഭിക്കും

സ്മാർട്ട്‌ഫോൺ

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്‌ഫോൺ ആമസോൺ ഇന്ത്യ, എംഐ ഹോം, എംഐ സ്റ്റുഡിയോ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാകും. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും എച്ച്എസ്ബിസി കാർഡുകൾക്കൊപ്പം അഞ്ച് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ആമസോൺ വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 1,000 രൂപ കിഴിവ് ലഭിക്കും.

കൂടുതൽ വായിക്കുക: റെഡ്മി കെ 30 പ്രോയുടെ വിലവിവരങ്ങൾ പുറത്ത്; ബേസ് വേരിയന്റിന് 37,000 രൂപകൂടുതൽ വായിക്കുക: റെഡ്മി കെ 30 പ്രോയുടെ വിലവിവരങ്ങൾ പുറത്ത്; ബേസ് വേരിയന്റിന് 37,000 രൂപ

റെഡ്മി നോട്ട് 9 പ്രോ പ്രധാന സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ പ്രധാന സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ പുതിയ അറോറ ഡിസൈനുമായിട്ടാണ് പുറത്തിറങ്ങുന്നത്. മൂന്ന് നിറങ്ങളിലാണ് നിലവിൽ ഫോൺ ലഭ്യമാവുക. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ മുന്നിലും പിന്നിലും ലഭ്യമാണ്. ക്രിയോ 465 സിപിയു, അഡ്രിനോ 618 ജിപിയു എന്നിവയ്ക്കൊപ്പം 8 എൻഎം ഫാബ്രിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്.

നാനോ സിം കാർഡ്

രണ്ട് ഡെഡിക്കേറ്റഡ് നാനോ സിം കാർഡ് സ്ലോട്ടുകൾക്കൊപ്പം റെഡ്മി നോട്ട് 9 പ്രോയിൽ ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഇത് റെഡ്മി നോട്ട് 9 പ്രോയിലെ സ്റ്റോറേജ് 512 ജിബി വരെ വിപുലീകരിക്കാൻ ഉപയോഗിക്കാം. സോഫ്റ്റ്‌വെയർ പരിശോധിച്ചാൽ റെഡ്മി നോട്ട് 9 പ്രോ ആൻഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയുള്ള MIUI 11 സ്കിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നു.

ക്വാഡ് ക്യാമറ

പിന്നിലുള്ള ക്വാഡ് ക്യാമറ സജ്ജീകരണത്തിൽ 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയുണ്ട്. സെൽഫികൾക്കായി ഡിവൈസ് പിക്‌സൽ-ബിന്നിംഗ് സാങ്കേതികവിദ്യയുള്ള 16 എംപി സെൽഫി ക്യാമറ ഉപയോഗിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ട് ചെയ്യുന്ന 5,020 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 പ്രോയ്ക്ക് ഇന്ധനം നൽകുന്നത്. റീട്ടെയിൽ ബോക്സിൽ ഫാസ്റ്റ് ചാർജറും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഹോണർ 30 എസ്, ഹോണർ പ്ലേ 9 എ സ്മാർട്ട്ഫോണുകൾ മാർച്ച് 30 ന് പുറത്തിറങ്ങുംകൂടുതൽ വായിക്കുക: ഹോണർ 30 എസ്, ഹോണർ പ്ലേ 9 എ സ്മാർട്ട്ഫോണുകൾ മാർച്ച് 30 ന് പുറത്തിറങ്ങും

എന്തുകൊണ്ട് റെഡ്മി നോട്ട് 9 പ്രോ വാങ്ങാം

എന്തുകൊണ്ട് റെഡ്മി നോട്ട് 9 പ്രോ വാങ്ങാം

നിങ്ങൾ വിപണിയിൽ ഒരു മിഡ് ടയർ സ്മാർട്ട്‌ഫോണിനായി തിരയുകയാണെങ്കിൽ ഏകദേശം 15,000 രൂപയോട് അടുത്ത വിലയിൽ ലഭിക്കുന്ന മികച്ച ഡിവൈസ് തന്നെയായിരിക്കും റെഡ്മി നോട്ട് 9 പ്രോ. ഇതിന് വലിയ സ്‌ക്രീൻ, വലിയ ബാറ്ററി, പ്രോസസ്സർ എന്നിവ ഉണ്ട് അത് ശക്തവും കാര്യക്ഷമവുമാണ്. റെഡ്മി നോട്ട് 9 പ്രോയുടെ റിവ്യൂവിൽ നിന്നും ഇതൊരു മികച്ച ഡിവൈസ് ആണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടിരുന്നു.

Best Mobiles in India

English summary
Redmi Note 9 Pro is all set to go on sale today in India the latest budget offering from the company. The smartphone was launched earlier in March alongside the launch of the Redmi Note 9 Pro Max. The smartphone will be available for sale via Amazon India and via retail stores as well. Meanwhile, it has been reported that sale of the Redmi Note 9 Pro Max is postponed due to coronavirus outbreak.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X