Home
Mobile

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂൺ 30ന്: വില, സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോൺ ജൂൺ 30 ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോൺ, എംഐ വെബ്‌സൈറ്റ് വഴി വിൽപ്പനയ്‌ക്കെത്തും. റെഡ്മി നോട്ട് 9 പ്രോ മാക്സിനൊപ്പം മാർച്ചിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തത്. ഒക്ടാകോർ പ്രോസസറാണ് റെഡ്മി നോട്ട് 9 പ്രോയുടെ കരുത്ത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പുള്ള ഡിവൈസ് രണ്ട് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് വരുന്നത്. മൂന്ന് കളർ ഓപ്ഷനുകളും ഡിവൈസിനുണ്ട്. ഫ്ലാഷ് സെയിലിലൂടെ ഫോൺ സ്വന്തമാക്കുന്ന എയർടെൽ ഉപയോക്താക്കൾക്ക് 298 രൂപ, 398 രൂപ അൺലിമിറ്റഡ് പായ്ക്കുകൾ റീചാർജ് ചെയ്താൽ ഇരട്ടി ഡാറ്റയും ഓഫറായി ലഭിക്കും.

മൂന്ന് കളർ ഓപ്ഷൻ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി സോസി, 48 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 5,020 എംഎഎച്ച് ബാറ്ററി എന്നിവയാണ് റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ. അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. നേരത്തെ നടന്ന സെയിലുകളിലെല്ലാം വേഗത്തിൽ വിറ്റഴിഞ്ഞ ഈ ഡിവൈസ് ഇതിനകം തന്നെ ഇന്ത്യയിൽ ജനപ്രീയ സ്മമാർട്ട്ഫോണുകളുടെ പട്ടികയിൽ ഇടം പിടിച്ചുകഴിഞ്ഞു.

റെഡ്മി നോട്ട് 9 പ്രോയുട വില

റെഡ്മി നോട്ട് 9 പ്രോയുട വില

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 13,999 രൂപയാണ് വില വരുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ടോപ്പ് മോഡലിന് 16,999 രൂപ വില വരുന്നു. ലോഞ്ച് ചെയ്യുമ്പോൾ ഡിവൈസിന്റെ 4ജിബി റാം 64ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും 6ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയുമായിരുന്നു വില. ജിഎസ്ടി വർദ്ധിപ്പിച്ചതിനെ തുടർന്ന് ഇരു ഡിവൈസുകൾക്കും ആയിരം രൂപ വീതം വർദ്ധിച്ചു.

റെഡ്മി നോട്ട് 9 പ്രോയുട സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോയുട സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ പുതിയ അറോറ ഡിസൈനുമായിട്ടാണ് പുറത്തിറങ്ങുന്നത്. മൂന്ന് നിറങ്ങളിലാണ് നിലവിൽ ഫോൺ ലഭ്യമാവുക. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ മുന്നിലും പിന്നിലും ലഭ്യമാണ്. ക്രിയോ 465 സിപിയു, അഡ്രിനോ 618 ജിപിയു എന്നിവയ്ക്കൊപ്പം 8 എൻഎം ഫാബ്രിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്.

സിം കാർഡ്

രണ്ട് ഡെഡിക്കേറ്റഡ് നാനോ സിം കാർഡ് സ്ലോട്ടുകൾക്കൊപ്പം റെഡ്മി നോട്ട് 9 പ്രോയിൽ ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഇത് റെഡ്മി നോട്ട് 9 പ്രോയിലെ സ്റ്റോറേജ് 512 ജിബി വരെ വിപുലീകരിക്കാൻ ഉപയോഗിക്കാം. സോഫ്റ്റ്‌വെയർ പരിശോധിച്ചാൽ റെഡ്മി നോട്ട് 9 പ്രോ ആൻഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയുള്ള MIUI 11 സ്കിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നു.

ക്വാഡ് ക്യാമറ സെറ്റപ്പ്

ക്വാഡ് ക്യാമറ സെറ്റപ്പ്

പിന്നിലുള്ള ക്വാഡ് ക്യാമറ സജ്ജീകരണത്തിൽ 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയുണ്ട്. സെൽഫികൾക്കായി ഡിവൈസ് പിക്‌സൽ-ബിന്നിംഗ് സാങ്കേതികവിദ്യയുള്ള 16 എംപി സെൽഫി ക്യാമറ ഉപയോഗിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ട് ചെയ്യുന്ന 5,020 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 പ്രോയിൽ ഉള്ളത്. റീട്ടെയിൽ ബോക്സിൽ ഫാസ്റ്റ് ചാർജറും ഉൾപ്പെടുത്തിയിട്ടുണ്ട്.

Best Mobiles in India

English summary
Redmi Note 9 Pro will go on sale again on June 30 at 12pm (noon) via Amazon and Mi website. The phone was launched in March alongside the Redmi Note 9 Pro Max and boasts of impressive specifications.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X