റെഡ്മി നോട്ട് 9 പ്രോ സെയിൽ ഇന്ന്; വില, സവിശേഷതകൾ, ഓഫറുകൾ

|

റെഡ്മി നോട്ട് 9 പ്രോ വിൽപ്പന ഇന്ന് (മെയ് 14) ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കും. ആമസോൺ ഇന്ത്യ, എംഐ ഇന്ത്യ സൈറ്റുകൾ വഴിയാണ് വിൽപ്പന നടക്കുന്നത്. കൊറോണ വൈറസ് നിയന്ത്രിക്കാനായി പ്രഖ്യാപിച്ച് ലോക്ക്ഡൌൺ മൂന്നാം ഘട്ടത്തിലേക്ക് കടന്നതോടെ ഓറഞ്ച്, ഗ്രീൻ സോണുകളിൽ അവശ്യ വസ്തുക്കളല്ലാത്തവയും വിൽക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെയാണ് ഫോണിന്റെ വിൽപ്പന പുനരാരംഭിച്ചത്. കഴിഞ്ഞയാഴ്ചയും റെഡ്മി നോട്ട് 9 പ്രോയുടെ വിൽപ്പന ഉണ്ടായിരുന്നു. ഈ സ്മാർട്ട്‌ഫോൺ മാർച്ചിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.

റെഡ്മി നോട്ട് 9 പ്രോ: വില, ലഭ്യത, ഓഫറുകൾ

റെഡ്മി നോട്ട് 9 പ്രോ: വില, ലഭ്യത, ഓഫറുകൾ

റെഡ്മി നോട്ട് 9 പ്രോ 4 ജിബി + 64 ജിബി, 6 ജിബി + 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. 4 ജിബി റാമുള്ള അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 6 ജിബി റാം വേരിയന്റിന് 16,999 രൂപയുമാണ് വില. ആമസോണിലും എംഐ.കോമിലു ഓഫുകളോടെയാണ് ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ഫോൺ വാങ്ങാൻ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 1,000 രൂപ വിലക്കിഴിവ് ലഭിക്കും. രണ്ട് വെബ്‌സൈറ്റുകളും ഐസിഐസിഐ ക്രെഡിറ്റ് കാർഡിലൂടെ ഇഎംഐ ഓപ്ഷനുകൾ നൽകുന്നു.

റെഡ്മി നോട്ട് 9 പ്രോ: പ്രധാന സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ: പ്രധാന സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ പുതിയ അറോറ ഡിസൈനുമായിട്ടാണ് പുറത്തിറങ്ങുന്നത്. മൂന്ന് നിറങ്ങളിലാണ് നിലവിൽ ഫോൺ ലഭ്യമാവുക. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ മുന്നിലും പിന്നിലും ലഭ്യമാണ്. ക്രിയോ 465 സിപിയു, അഡ്രിനോ 618 ജിപിയു എന്നിവയ്ക്കൊപ്പം 8 എൻഎം ഫാബ്രിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി 9 പുറത്തിറങ്ങുക 5,000 എംഎഎച്ച് ബാറ്ററിയുമായി: റിപ്പോർട്ട്കൂടുതൽ വായിക്കുക: ഷവോമി റെഡ്മി 9 പുറത്തിറങ്ങുക 5,000 എംഎഎച്ച് ബാറ്ററിയുമായി: റിപ്പോർട്ട്

സിം കാർഡ്

രണ്ട് ഡെഡിക്കേറ്റഡ് നാനോ സിം കാർഡ് സ്ലോട്ടുകൾക്കൊപ്പം റെഡ്മി നോട്ട് 9 പ്രോയിൽ ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഇത് റെഡ്മി നോട്ട് 9 പ്രോയിലെ സ്റ്റോറേജ് 512 ജിബി വരെ വിപുലീകരിക്കാൻ ഉപയോഗിക്കാം. സോഫ്റ്റ്‌വെയർ പരിശോധിച്ചാൽ റെഡ്മി നോട്ട് 9 പ്രോ ആൻഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയുള്ള MIUI 11 സ്കിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നു.

ക്യാമറ

പിന്നിലുള്ള ക്വാഡ് ക്യാമറ സജ്ജീകരണത്തിൽ 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയുണ്ട്. സെൽഫികൾക്കായി ഡിവൈസ് പിക്‌സൽ-ബിന്നിംഗ് സാങ്കേതികവിദ്യയുള്ള 16 എംപി സെൽഫി ക്യാമറ ഉപയോഗിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ട് ചെയ്യുന്ന 5,020 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 പ്രോയ്ക്ക് ഇന്ധനം നൽകുന്നത്. റീട്ടെയിൽ ബോക്സിൽ ഫാസ്റ്റ് ചാർജറും ഉൾപ്പെടുത്തിയിട്ടുണ്ട്.

റെഡ്മി നോട്ട് 9 പ്രോ വാങ്ങണോ

റെഡ്മി നോട്ട് 9 പ്രോ വാങ്ങണോ

നിങ്ങൾ വിപണിയിൽ ഒരു മിഡ് ടയർ സ്മാർട്ട്‌ഫോണിനായി തിരയുകയാണെങ്കിൽ ഏകദേശം 15,000 രൂപയോട് അടുത്ത വിലയിൽ ലഭിക്കുന്ന മികച്ച ഡിവൈസ് തന്നെയായിരിക്കും റെഡ്മി നോട്ട് 9 പ്രോ. ഇതിന് വലിയ സ്‌ക്രീൻ, വലിയ ബാറ്ററി, പ്രോസസ്സർ എന്നിവ ഉണ്ട് അത് ശക്തവും കാര്യക്ഷമവുമാണ്. റെഡ്മി നോട്ട് 9 പ്രോയുടെ റിവ്യൂവിൽ നിന്നും ഇതൊരു മികച്ച ഡിവൈസ് ആണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടിരുന്നു.

കൂടുതൽ വായിക്കുക: പോക്കോ എഫ് 2 പ്രോ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: പോക്കോ എഫ് 2 പ്രോ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

Best Mobiles in India

English summary
Redmi Note 9 Pro sale in India is set take place today, May 14 at 12pm (noon). Redmi Note 9 Pro is up for grabs via Amazon India and Mi India site. The phone went on sale in India last week as well after the central government relaxed rules for selling non-essential goods in Orange and Green zones amid the coronavirus pandemic.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X