Home
Mobile

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്; വില, സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് (ഉച്ചയ്ക്ക്) ആമസോൺ, എംഐ.കോം എന്നിവ വഴി നടക്കും. റെഡ്മി നോട്ട് 9 പ്രോ മാക്സിനൊപ്പം മാർച്ചിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. രണ്ട് ഫോണുകളുടെയും നിരവധി ഫ്ലാഷ് സെയിലുകൾ ഇതുവരെ നടന്നിട്ടുണ്ട്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 5020 എംഎഎച്ച് ബാറ്ററി, രണ്ട് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകൾ, രണ്ട് കളർ ഓപ്ഷനുകൾ എന്നിവയോടെയാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുള്ളത്.

റെഡ്മി നോട്ട് 9 പ്രോയുടെ വില

റെഡ്മി നോട്ട് 9 പ്രോയുടെ വില

റെഡ്മി നോട്ട് 9 പ്രോയുടെ സ്മാർട്ട്ഫോണിന്റെ 4 ജിബി + 64 ജിബി ഓപ്ഷന് 13,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 6 ജിബി + 128 ജിബി വേരിയന്റും ലഭ്യമാണ്. ഈ ഹൈഎൻഡ് വേരിയന്റിന് 16,999 രൂപ വിലയുണ്ട്. അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. ആമസോൺ, എംഐ.കോം എന്നിവ വഴി ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഡിവൈസിന്റെ ഫ്ലാഷ് സെയിൽ ആരംഭിക്കും.

റെഡ്മി നോട്ട് 9 പ്രോയുടെ സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോയുടെ സവിശേഷതകൾ

ഡ്യുവൽ നാനോ സിം സപ്പോർട്ടുമായി പുറത്തിറങ്ങിയ റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് MIUI 11ലാണ് പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ 20: 9 അസ്പാക്ട് റേഷിയോ ഉൾപ്പെടെ ഡിവൈസിൽ നൽകിയിട്ടുണ്ട്. റെഡ്മി നോട്ട് 9 പ്രോയ്ക്ക് കരുത്തേകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoCയാണ്. ഇതിനൊപ്പം അഡ്രിനോ 618 ജിപിയുവും 6 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാമും നൽകിയിട്ടുണ്ട്.

ക്യാമറ

എഫ് / 1.79 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 120 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ ടെർഷ്യറി സെൻസർ, മാക്രോ ലെൻസ്, ഡെപ്ത് സെൻസിംഗിനായി 2 മെഗാപിക്സൽ ക്വട്ടേണറി സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. സെൽഫികൾക്കായി മുൻവശത്ത് 16 മെഗാപിക്സൽ സെൻസറും ഷവോമി നൽകിയിട്ടുണ്ട്. സെൻട്രൽ ഹോൾ-പഞ്ച് കട്ട് ഔട്ടിലാണ് ഈ സെൽഫി ക്യാമറ നൽകിയിട്ടുള്ളത്.

മൈക്രോ എസ്ഡി കാർഡ്

മൈക്രോ എസ്ഡി കാർഡ് വഴി (512 ജിബി വരെ) എക്സ്പാൻഡ് ചെയ്യാവുന്ന സ്ലോട്ടോടെയാണ് റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുള്ളത്. 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. റെഡ്മി നോട്ട് 9 പ്രോയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, നാവിക്, ചാർജ് ചെയ്യാനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഉള്ളത്.

ബാറ്ററി

സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറുമായിട്ടാണ് റെഡ്മി നോട്ട് 9 പ്രോ പുറത്തിറക്കിയിട്ടുള്ളത്. 18W ഫാസ്റ്റ് ചാർജിംങ് സപ്പോർട്ടുള്ള 5,020mAh ബാറ്ററിയാണ് ഡിവൈസിൽ കമ്പനി പായ്ക്ക് ചെയ്യുന്നത്. ഡിവൈസ് 165.7x76.6x8.8mm അളവും 209 ഗ്രാം ഭാരവുമാണ് ഉള്ളത്. മികച്ച ബാറ്ററി ബാക്ക് അപ്പ് തന്നെ ഡിവൈസ് നൽകുന്നുണ്ട്. ഫ്ലാഷ് സെയിൽ ആയതിനാൽ തന്നെ ഇന്ന് ഡിവൈസ് വളരെ വേഗത്തിൽ വിറ്റഴിയാൻ സാധ്യതയുണ്ട്.

Best Mobiles in India

English summary
Redmi Note 9 Pro will go on sale today, starting at 12pm via Amazon and Mi.com. The device was launched in India in March along with the Redmi Note 9 Pro Max.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X