റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്
റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണ ഇന്ന് വീണ്ടും വിൽപ്പനയ്‌ക്കെത്തും. ആമസോൺ, എംഐ.കോം എന്നിവ വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ഫ്ലാഷ് സെയിൽ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഈ വർഷം മാർച്ചിൽ വിപണിയിലെത്തിയ റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോൺ ഇതുവരെ ഓപ്പൺ സെയിലിൽ ലഭ്യമാക്കിയിട്ടില്ല. 48 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC, 5,020 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

വിലയും ലഭ്യതയും
റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റഇൽ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 13,999 രൂപയാണ് വില. സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 16,999 രൂപയാണ് വില. അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോൺ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്ക്കെത്തും. ആമസോൺ.ഇൻ, എംഐ.കോം എന്നിവ വഴിയാണ് ഡിവൈസ് ലഭ്യമാവുക. എംഐ ഹോം, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയും ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. എയർടെൽ ഉപയോക്താക്കൾ ഈ ഡിവൈസ് വാങ്ങുമ്പൾ റീചാർജുകളിൽ ഡബിൾ ഡാറ്റ ഓഫർ ലഭിക്കും. 298 രൂപ, 398 രൂപ അൺലിമിറ്റഡ് പായ്ക്കുകളിലാണ് ഉപയോക്താക്കൾക്ക് ഇരട്ടി ഡാറ്റ ലഭ്യമാവുക. ആമസോണിൽ നിന്നും ഡിവൈസ് വാങ്ങാനായി നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭ്യമാണ്.

സവിശേഷതകൾ
6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 9 പ്രോയുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoCയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ഇത് മികച്ചൊരു മിഡ്റേഞ്ച് പ്രോസസറാണ്. ഇതിനൊപ്പം 128 ജിബി വരെ യുഎഫ്എസ് 2.1 സ്റ്റോറേജും ഡിവൈസിൽ ഉണ്ട്.

ക്യാമറകൾ പരിശോധിച്ചാൽ, റെഡ്മി നോട്ട് 9 പ്രോയിൽ 48 മെഗാപിക്സൽ സാംസങ് ഐസോസെൽ ജിഎം 2 പ്രൈമറി സെൻസറാണ് നൽകിയിട്ടുള്ളത്. 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ ടെർഷ്യറി സെൻസർ, 2 മെഗാപിക്സൽ ക്വട്ടേണറി സെൻസർ എന്നിവയാണ് ഡിവൈസിലെ ക്വാഡ് ക്യാമറ സെറ്റപ്പിലുള്ള മറ്റ് ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളിങിനുമായി 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് ഷവോമി ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഇതിൽ എഐ ബേസ്ഡ് സവിശേഷതകളും നൽകിയിട്ടുണ്ട്.

റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണിൽ സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറാണ് ഉള്ളത്. 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ടുള്ള ഡിവൈസിൽ 5,020mAh ബാറ്ററിയാണ് ഉള്ളത്. 4 ജി VoLTE, ബ്ലൂടൂത്ത് v5.0, വൈഫൈ 802.11ac, GPS / A-GPS, നാവിക്ക്, യുഎസ്ബി ടൈപ്പ് സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഡിവൈസിൽ ഉണ്ട്. ഈ വില നിലവാരത്തിൽ ഇതിനകം ജനപ്രീയമായി ഈ ഡിവൈസ് മാറിക്കഴിഞ്ഞു.


Click it and Unblock the Notifications