റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം, വിൽപ്പന ഉച്ചയ്ക്ക് ആമസോണിൽ
റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ആമസോൺ, എംഐ.കോം എന്നിവ വഴി ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന നടക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഈ ഡിവൈസിൽ നാല് പിൻ ക്യാമറകൾ, 5020 എംഎഎച്ച് ബാറ്ററി, 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്പ്ലെ എന്നീ സവിശേഷതകളാണ് ഉള്ളത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും മൂന്ന് കളർ വേരിയന്റുകളിലും ഈ ഡിവൈസ് ലഭ്യമാണ്.

റെഡ്മി നോട്ട് 9 പ്രോ: വിലയും ലഭ്യതയും
മുകളിൽ സൂചിപ്പിച്ചതുപോലെ റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. ഡിവൈസിന്റെ ബേസ് വേരിയന്റിൽ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്. ഈ വേരിയന്റിന് 13,999 രൂപ വിലയുണ്ട്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 16,999 രൂപയാണ് വില. അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാൻ വിൽപ്പന ആരംഭിക്കുന്നത്.

റെഡ്മി നോട്ട് 9 പ്രോ: സവിശേഷതകൾ
20: 9 അസ്പാക്ട് റേഷിയോ ഉള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറങ്ങിയിരിക്കുന്നത്. ഇരട്ട നാനോ സിം സ്ലോട്ടുകളുള്ള ഡിവൈസിൽ മൈക്രോ എസ്ഡി കാർഡിനായി പ്രത്യേക സ്ലോട്ടും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് MIUI 11ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. അഡ്രിനോ 618 ജിപിയു, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC എന്നിവയാണ് ഡിവൈസിന്റെ പെർഫോമൻസിന് പിന്നിൽ. 6 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാമും ഡിവൈസിൽ ഉണ്ട്.

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ പിൻ വശത്ത് നാല് ക്യമറകളാണ് ഉള്ളത്. ഇതിൽ ആദ്യത്തെ ക്യാമറ എഫ് / 1.79 ലെൻസുള്ള 48 എംപി ക്യാമറയാണ്. ഇതിനൊപ്പം 120 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 എംപി സെക്കൻഡറി ക്യാമറ, മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ ടെർഷ്യറി സെൻസർ, ഡെപ്ത് സെൻസിംഗിനായി 2 മെഗാപിക്സൽ ക്വട്ടേണറി സെൻസർ എന്നിവയും ഷവോമി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി ഡിവൈസിന്റെ മുൻവശത്ത് സെൻട്രൽ ഹോൾ-പഞ്ച് കട്ട് ഔട്ടിലായി 16 മെഗാപിക്സൽ സെൻസറും കമ്പനി നൽകിയിട്ടുണ്ട്.

നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഡിവൈസിൽ റെഡ്മി നൽകിയിട്ടുണ്ട്. ഈ സ്ലോട്ടിലൂടെ 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. 4 ജി വോൾട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, നാവിക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിൽ കണക്ടിവിറ്റി ഓപ്ഷനുകളായി നൽകിയിട്ടുള്ളത്.

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിൽ ഏറെ നേരം ബാക്ക് അപ്പ് നൽകുന്ന 5,020mAh ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 18W ഫാസ്റ്റ് ചാർജിംങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായുള്ള ഫിംഗർപ്രിന്റ് സ്കാനർ ഡിവൈസിന്റെ ഒരു വശത്താണ് ഉള്ളത്. 209 ഗ്രാം ഭാരമാണ് ഈ സ്മാർട്ട്ഫോണിന് ഉള്ളത്.


Click it and Unblock the Notifications








