Home
Mobile

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ആമസോൺ, എംഐ.കോം എന്നിവ വഴി

വിപണിയിലെത്തി മാസങ്ങൾക്കകം തന്നെ ജനപ്രീയ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇടം പിടിച്ച റെഡ്മി നോട്ട് 9 പ്രോയുടെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ആമസോൺ, എംഐ.കോം എന്നിവ വഴിയാണ് ഫ്ലാഷ് സെയിൽ നടക്കുന്നത്. കഴിഞ്ഞ മാർച്ചിൽ റെഡ്മി നോട്ട് പ്രോ മാക്സ് സ്മാർട്ട്ഫോണിനൊപ്പമാണ് ഈ ഡിവൈസ് വിപണിയിലെത്തിയത്. നാല് പിൻക്യാമറകൾ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസർ, 5,020 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള ആകർഷകമായ സവിശേഷതകളോടെയാണ് ഡിവൈസ് വിപണിയിലെത്തിയത്.

വിലയും ലഭ്യതയും

വിലയും ലഭ്യതയും

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് റെഡ്മി നോട്ട് 9 പ്രോ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത്. ആദ്യത്തെ വേരിയന്റിൽ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്. ഇതിന് 13,999 രൂപ വിലയുണ്ട്. ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള രണ്ടാമത്തെ വേരിയന്റിന് 16,999 രൂപയാണ് വില. മൂന്ന് കളർ ഓപ്ഷനുകളിലാണ് ഡിവൈസ് ലഭ്യമാകുക. അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നിവയാണ് കളർ ഓപ്ഷനുകൾ.

സവിശേഷതകൾ

സവിശേഷതകൾ

ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11ലാണ് റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഡിവൈസിന്റെ ഡിസ്പ്ലെയുടെ സവിശേഷതകൾ പരിശോധിച്ചാൽ, ഇതൊരു 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ്. വീഡിയോകൾ കാണാനും ഗെയിമുകൾ കളിക്കാനും മികച്ചൊരു ഡിസ്പ്ലെ തന്നെയാണ് ഇത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 128 ജിബി വരെ യുഎഫ്എസ് 2.1 സ്റ്റോറേജം റെഡ്മി ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

 പിൻ ക്യമറകൾ

റെഡ്മി നോട്ട് 9 പ്രോയി നാല് പിൻ ക്യമറകളാണ് ഉള്ളത്. ഇതിൽ ആദ്യത്തെ ക്യാമറ 48 മെഗാപിക്സൽ സാംസങ് ഐസോസെൽ ജിഎം2 സെൻസറാണ്. രണ്ടാമത്തെ ക്യാമറയ്ക്ക് 8 മെഗാപിക്സൽ സെൻസറാണ് ഉള്ളത് ഇതിനൊപ്പം 5 മെഗാപിക്സൽ ടെർഷ്യറി സെൻസറും 2 മെഗാപിക്സൽ ക്വട്ടേണറി സെൻസറും നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻവശത്ത് വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 16 മെഗാപിക്സൽ സെൽഫി സെൻസറും ഷവോമി നൽകിയിട്ടുണ്ട്. ഈ ക്യമറയിൽ എഐ സവിശേഷതകളും ഉണ്ട്.

ബാറ്ററി

18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,020mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 4 ജി വോൾട്ടി, ബ്ലൂടൂത്ത് വി5.0, വൈഫൈ 802.11എസി, ജിപിഎസ് / എ-ജിപിഎസ്, നാവിക്ക്, യുഎസ്ബി ടൈപ്പ് സി പോർട്ട്, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ വാങ്ങുന്ന ഇന്ത്യയിലെ വലിയൊരു വിഭാഗത്തിന് മികച്ച ചോയിസാണ് റെഡ്മിയുടെ പുതിയ ഡിവൈസ്.

ഫിംഗർപ്രിന്റ് സെൻസർ

റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ മറ്റൊരു പ്രധാനപ്പെട്ട സവിശേഷത സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറാണ്. പവർ ബട്ടണിൽ തന്നെയാണ് ഈ ഫിങ്കർപ്രിന്റ് സെൻസർ കൊടുത്തിരിക്കുന്നത്. ഇത് ഫോൺ ഉപയോഗിക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നു. വലിപ്പവും കൈയ്യിൽ ഒതുങ്ങുന്ന ഡിസൈനും കരുത്തും മികച്ച സവിശേഷതകളും ചേർന്ന ഒരു ഡിവൈസ് തന്നെയാണ് റെഡ്മി നോട്ട് 9 പ്രോ.

More from GizBot

Best Mobiles in India

English summary
The Redmi Note 9 Pro, which has been on the list of popular smartphones for months, will go on sale at 12 noon today. The flash sale is being done through Amazon and Mi.com.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X