Home
Mobile

റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിൽ ആരംഭിച്ചു

റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ഓപ്പൺ സെയിൽ ആരംഭിച്ചു. ഷവോമിയുടെ എംഐ.കോം വെബ്‌സൈറ്റിലൂടെയാണ് ഈ ഡിവൈസ് എപ്പോ വേണമെങ്കിലും സ്വന്തമാകക്കാവുന്ന വിധത്തിൽ കമ്പനി ഓപ്പൺ സെയിലിലൂടെ വിൽപ്പനയ്ക്ക് എത്തിച്ചത്. ഈ ഡിവൈസ് ഇന്ത്യൻ വിപണിയിലെത്തി രണ്ട് മാസത്തിന് ശേഷമാണ് ഓപ്പൺ സെയിൽ ആരംഭിച്ചത്. ഇതുവരെ ഫ്ലാഷ് സെയിൽ വഴിയായിരുന്നു വിൽപ്പന നടത്തിയത്. ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈൻ, ക്വാഡ് റിയർ ക്യാമറകൾ, 5,020 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഡിവൈസിന്റെ സവിശേഷതകൾ.

ഓപ്പൺ സെയിൽ

റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിൽ എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ എന്നിവ വഴിയാണ് നടക്കുന്നത്. ഡിവൈസിന്റെ ഓപ്പൺ സെയിൽ ആമസോണിലും വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓപ്പൺ സെയിൽ ആരംഭിച്ച വിവരം അറിയിക്കുന്നതിനായി ഷവോമിയുടെ വെബ്സൈറ്റിൽ ഒരു ബാനർ നൽകിയിട്ടുണ്ട്. ഈ മാസം ആദ്യം റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോണുകളുടെ ഓപ്പൺ സെയിൽ ആരംഭിച്ചിരുന്നു.

റെഡ്മി നോട്ട് 9: വില

റെഡ്മി നോട്ട് 9: വില

റെഡ്മി നോട്ട് 9 സ്മാർട്ട്ഫോം ജൂലൈയിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന്റെ ബേസ് വേരിയന്റിന് 11,999 രൂപയാണ് വില. ഡിവൈസിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 13,499 രൂപയും ടോപ്പ് എൻഡ് വേരിയന്റായ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,999 രൂപയുമാണ് വില. അക്വാ ഗ്രീൻ, ആർട്ടിക് വൈറ്റ്, പെബിൾ ഗ്രേ, സ്കാർലറ്റ് റെഡ് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാണ്.

റെഡ്മി നോട്ട് 9: സവിശേഷതകൾ

റെഡ്മി നോട്ട് 9: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐയിൽ പ്രവർത്തിക്കുന്ന റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിൽ ഡ്യുവൽ നാനോ സിം കാർഡ് സപ്പോർട്ടാണ് ഉള്ളത്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,340 പിക്‌സൽ) ഡോട്ട് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 19.5: 9 അസ്പാക്ട് റേഷിയോവും ഉണ്ട്. 6 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 85 എസ്ഒസിയാണ്.

ക്യാമറ

എഫ് / 1.79 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് റെഡ്മി നോട്ട് 9 അവതരിപ്പിച്ചിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 13 മെഗാപിക്സൽ ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

ബാറ്ററി

22.5W ഫാസ്റ്റ് ചാർജിംഗും 9W റിവേഴ്സ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന 5,020mAh ബാറ്ററിയുള്ള ഡിവൈസിൽ 128 ജിബി വരെ ഓൺ‌ബോർഡ് ഇഎം‌എം‌സി 5.1 സ്റ്റോറേജാണ് ഉള്ളത്. ഈ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി VoLTE, Wi-Fi 802.11 a / b / g / n, ബ്ലൂടൂത്ത് 5.0, GPS / A-GPS എന്നിവയും ഉൾപ്പെടുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഡിവൈസിൽ ഉണ്ട്. ഡിവൈസിന്റെ പിന്നിൽ ഫിങ്കർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Redmi Note 9 Smartphone is Available for open sale in India. Open sale started in Mi.com
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X