ജിയോ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

|

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. നാല് വർഷങ്ങൾക്ക് മുമ്പ് കമ്പനി ആരംഭിച്ചപ്പോൾ മുതൽ ഉപയോക്താക്കൾക്ക് ഏറ്റവു മികച്ച ആനുകൂല്യങ്ങൾ നൽകിയാണ് ജിയോ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യൻ ടെലിക്കോം വിപണിയുടെ സ്വഭാവവും ഇന്ത്യയിലെ ആളുകളുടെ ഡാറ്റ ഉപഭോഗവും മാറ്റി മറിക്കുന്നതിൽ ജിയോ വഹിച്ച പങ്ക് വളരെ വലുതാണ്. ഇപ്പോഴും മറ്റ് ടെലിക്കോം കമ്പനികൾക്ക് ഒരുപടി മുന്നിൽ ആനുകൂല്യങ്ങൾ നൽകാൻ ജിയോ ശ്രമിക്കുന്നുണ്ട്.

 

വാലിഡിറ്റി

എല്ലാ വാലിഡിറ്റി കാലയളവിലേക്കും, എല്ലാ വിലനിരവാരങ്ങലിലുമുള്ള പ്ലാനുകൾ അവതരിപ്പിക്കുന്ന ജിയോയുടെ പോരായ്മയായിട്ടുള്ളത് കമ്പനി പ്ലാനുകളിൽ നൽകുന്ന മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാനുള്ള കോളുകൾക്കുള്ള എഫ്യുപി ലിമിറ്റാണ്. മറ്റ് ടെലിക്കോം കമ്പനികളെല്ലാം അൺലിമിറ്റഡ് കോളുകൾ നൽകുമ്പോൾ ജിയോ നിശ്ചിത മിനുറ്റുകൾ മാത്രമാണ് ഓഫ് നെറ്റ് കോളുകൾക്ക് നൽകുന്നത്. ജിയോയുടെ മികച്ച പ്ലാനുകൾ പരിശോധിക്കാം.

കൂടുതൽ വായിക്കുക: ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ

555 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

555 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ ഏറ്റവും ജനപ്രിയമായ പ്ലാനുകളിലൊന്നാണ് ഇത്. എല്ലാ ദിവസവും 1.5 ജിബി ഡാറ്റ, ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിംഗ്, ദിവസവും 100 എസ്എംഎസ്, മറ്റ് നമ്പരുകളിലേക്ക് 3,000 മിനുറ്റ് സൌജന്യ കോളുകൾ എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ. ഇതിനൊപ്പം എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും കമ്പനി നൽകുന്നുണ്ട്. ഈ പ്ലാനിന്റെ വാലിഡിറ്റി 84 ദിവസമാണ്.

599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
 

599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

555 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ദിവസവും 1.5 ജിബി ഡാറ്റ തികയാതെ വരുന്നവർക്ക് 44 രൂപ അധികം നൽകി 599 രൂപ പ്ലാൻ തിരഞ്ഞെടുക്കാം. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ജിയോ നൽകുന്നത്. 84 ദിവസം തന്നെയാണ് പ്ലാനിന്റെ വാലിഡിറ്റി. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിംഗ്, ദിവസവും 100 എസ്എംഎസ്, മറ്റ് നെറ്റ്വർക്കുകളിലേക്ക് 3,000 മിനിറ്റ് സൌജന്യ കോളുകൾ എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ. എല്ലാ റിലയൻസ് ജിയോ അപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും പ്ലാൻ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ജിയോ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

2599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

2599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ജിയോ അടുത്തിടെ അവതരിപ്പിച്ച പ്ലാനാണ് 2,599 രൂപയുടേത്. ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ ആനുകൂല്യം നൽകുന്ന ഈ പ്ലാാൻ 10 ജിബി ഡാറ്റയുടെ ബോണസിനൊപ്പം ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 12,000 മിനിറ്റ് സൌജന്യ കോളുകളും എല്ലാ ജിയോ നമ്പരുകളിലേക്കും സൌജന്യ കോളുകളും പ്ലാൻ നൽകുന്നു. ദിവസവും 100 എസ്എംഎസ്, എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

2121 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

2121 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

മറ്റൊരു ദീർഘകാല പ്ലാനാണ് 2121 രൂപയുടേത്. 336 ദിവസാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, ജിയോ നമ്പരുകളിലേക്ക് സൌജന്യ കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് 12,000 മിനിറ്റ് സൌജന്യ കോളുകൾ എന്നീ ആനുകൂല്യങ്ങളും ലഭിക്കും. ഇതിനൊപ്പം എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും സൌജന്യ സബ്സ്ക്രിപ്ഷനും ജിയോ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ജിയോയുടെ 222 രൂപ റീചാർജിനൊപ്പം ഒരുവർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ സൌജന്യംകൂടുതൽ വായിക്കുക: ജിയോയുടെ 222 രൂപ റീചാർജിനൊപ്പം ഒരുവർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ സൌജന്യം

401 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

401 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഡിസ്നി + ഹോട്ട്സ്റ്റാർ സൌജന്യ സബ്സ്ക്രിപ്ഷൻ ആവശ്യമുള്ള ആളുകൾക്ക് വേണ്ടിയുള്ള പ്ലാനാണ് ഇത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ മൊത്തം 90 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. എല്ലാ ദിവസവും 3 ജിബി ഡാറ്റ നൽകുന്നതിനൊപ്പം 6 ജിബി ബോണസ് ഡാറ്റയും ലഭിക്കും. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിംഗും മറ്റ് നെറ്റ്വർക്കുകളിക്ക് 1000 മിനുറ്റ് കോളുകളും ഈ പ്ലാൻ നൽകുന്നു. പ്രതിദിനം 100 എസ്എംഎസും എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും പ്ലാനിലൂടെ ലഭിക്കും.

Best Mobiles in India

Read more about:
English summary
Reliance Jio offers some of the cheapest prepaid plans in the market at present. It keeps on adding new offers and plans to ensure that its customers stay happy all the time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X