500 രൂപയിൽ താഴെ വിലയുമായി ജിയോഫോൺ 5 വരുന്നു; റിപ്പോർട്ട്

|

ഇന്ത്യയിലെ ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയിൽ എൽടിഇ സേവനങ്ങൾ ലഭ്യമാക്കാനായി റിലയൻസ് ജിയോ പുറത്തിറക്കിയ ഡിവൈസാണ് ജിയോഫോൺ. 999 രൂപയ്ക്കാണ് ആദ്യത്തെ ജിയോഫോൺ വിപണിയിലെത്തുന്നത്. എൽടിഇ സേവനങ്ങളിലേക്ക് ആക്സസ് നൽകിയ ഈ ഡിവൈസിന് ശേഷം കൂടുതൽ അപ്‌ഗ്രേഡുചെയ്‌ത ജിയോഫോൺ 2 പുറത്തിറങ്ങി. എന്നാൽ ആദ്യത്തെ ജിയോ ഫോണിന്റെ വിൽപ്പന ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നുണ്ട്.

699 രൂപ
 

നിലവിൽ 699 രൂപയ്ക്കാണ് ജിയോഫോൺ വിൽപ്പന നടത്തുന്നത്. ഇപ്പോഴിതാ ഇതിനെക്കാൾ വില കുറഞ്ഞ പുതിയൊരു ജിയോഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് റിലയൻസ് ജിയോ. ജിയോഫോൺ 5 എന്ന പേരിലായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുകയെന്നും ഇതിന് 500 രൂപയിൽ താഴെയായിരിക്കും വിലയെന്നും 91 മൊബൈലിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫീച്ചർ ഫോൺ

കമ്പനി ജിയോഫോൺ 5 പുറത്തിറക്കാനുള്ള പ്രവർത്തനങ്ങളിലാണെന്നും ഇത് മറ്റൊരു ഫീച്ചർ ഫോണായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. യഥാർത്ഥ ജിയോഫോണിന്റെ ലൈറ്റ് വേരിയന്റായിരിക്കും ഇനി പുറത്തിറങ്ങാൻ പോകുന്ന ജിയോഫോൺ 5 എന്നും റിപ്പോർട്ടുകളുണ്ട്. ഇതിനർത്ഥം ജിയോഫോണിന്റെ നിലവിലെ വിലയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ഈ ഡിവൈസ് വിൽപ്പനയ്ക്കെത്തും.

കൂടുതൽ വായിക്കുക: ജിയോഫോൺ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മികച്ച പ്ലാനുകൾ

399 രൂപ

ജിയോഫോണിനെക്കാൾ കുറഞ്ഞ വിലയിൽ ഒരു ഫോൺ എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ അനുസരിച്ച് ജിയോഫോൺ 5 പുറത്തിറങ്ങുക 399 രൂപ മുതലുള്ള വിലയിലായിരിക്കും. ജിയോഫോൺ 5 വിപണിയിൽ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ മൊബൈൽ ഫോണുകളിലൊന്നായിട്ടായിരിക്കും പുറത്തിറങ്ങുക. ജിയോയുടെ ഡിവൈസ് ആയതിനാൽ തന്നെ 4 ജി എൽടിഇ കണക്റ്റിവിറ്റി സപ്പോർട്ടും ഡിവൈസിൽ ഉണ്ടായിരിക്കും.

ജിയോഫോൺ 5; പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

ജിയോഫോൺ 5; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

4ജി എൽടിഇ സപ്പോർട്ടോടെയായിരിക്കും ജിയോഫോൺ 5 (അല്ലെങ്കിൽ ലൈറ്റ്) പുറത്തിറങ്ങുകയെന്നും മറ്റ് ജിയോ ഫോണുകളെ പോലെ കൈയോസ് പ്ലാറ്റ്‌ഫോമിലായിരിക്കും ഇത് പ്രവർത്തിക്കുകയെന്നുമാണ് റിപ്പോർട്ടുകൾ. അതായത് ഈ ഫോണിൽ ഒരു ഇൻറർനെറ്റ് ബ്രൌസറും പ്രീ-ഇൻ‌സ്റ്റാൾ‌ ചെയ്‌ത കുറച്ച് അപ്ലിക്കേഷനുകളും ലഭ്യമാകും. ഈ ഫോണിൽ വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഗൂഗിൾ എന്നിവ മുൻകൂട്ടി ലോഡുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൌജന്യ കോളുകൾ

റിപ്പോർട്ടുകൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ജിയോ നമ്പറുകളിലേക്ക് സൌജന്യ കോളുകളുമായിട്ടായിരിക്കും പുതിയ ജിയോഫോൺ വരുന്നത്. പക്ഷേ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന്, അവർ പ്രത്യേക പായ്ക്കുകൾ വാങ്ങേണ്ടിവരും. ജിയോ ഫോൺ ലൈറ്റിന്റെ ഉപയോക്താക്കൾക്കായി ജിയോഫോൺ പ്ലാനുകൾ വിപുലീകരിക്കാനും ജിയോ തയ്യാറായേക്കും. അതല്ലെങ്കിൽ ഇവയ്ക്ക് മാത്രമായി പ്രത്യേകം പ്ലാനുകളും പുറത്തിറക്കും.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾ

ഹാർഡ്‌വെയർ

ചിലവ് കുറയ്ക്കുന്നതിനായി ഹാർഡ്‌വെയറിന്റെ കാര്യത്തിൽ ചില വിട്ടുവീഴ്ചയോടെയായിരിക്കും ജിയോഫോൺ 5 പുറത്തിറങ്ങുക. ചെറിയ എൽസിഡി ഡിസ്പ്ലേയും കീപാഡും ഉള്ള പുതിയ ഫോൺ പഴയ ജിയോഫോണിന് സമാനമായ ഡിസൈനിലായിരിക്കും അവതരിപ്പിക്കുക. ലൈറ്റ് വേരിയന്റ് വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ഒഴിവാക്കുമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, ചെലവ് കുറയ്ക്കുന്നതിന് ഫോണിൽ ക്യാമറകളും ഒഴിവാക്കിയേക്കും. പുതിയ അപ്ലിക്കേഷനുകൾ ഡൗൺലോഡുചെയ്യാനുള്ള സംവിധാനവും ഫോണിൽ ഉണ്ടായിരിക്കില്ല.

ജിയോഫോൺ 5 ലോഞ്ച് തിയ്യതി

ജിയോഫോൺ 5 ലോഞ്ച് തിയ്യതി

ജിയോഫോൺ 5ന്റെ ലോഞ്ച് തിയ്യതി കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്തായാലും ജിയോ സ്മാർട്ട്‌ഫോണിനൊപ്പം ഈ വർഷാവസാനത്തോടെ ഡിവൈസ് വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടച്ച്‌സ്‌ക്രീനും ആൻഡ്രോയിഡ് ഒഎസും ഉള്ള വിലകുറഞ്ഞ 4 ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കാനൊരുങ്ങുകയാണെന്ന് നേരത്തെ ജിയോ ഔദ്യോഗികമായി അറിയിച്ചിരുന്നു.

കൂടുതൽ വായിക്കുക: ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

Most Read Articles
Best Mobiles in India

Read more about:
English summary
JioPhone 5 may end up with a starting price of Rs 399. This will, without doubt, make the JioPhone 5 one of the cheapest mobile phones you can buy in the market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X