ജിയോ ഫോണിന് വില വർധിക്കുന്നു, ഇനി വില 999 രൂപ മുതൽ

|

ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ജിയോയുടെ ഫീച്ചർ ഫോണാണ് ജിയോഫോൺ. രാജ്യത്തെ ഫീച്ചർ ഫോണുകളുടെ വിപണിയിൽ റിലയൻസ് ആധിപത്യം നേടിയത് ജിയോ ഫോണുകളിലൂടെയാണ്. മിതമായ നിരക്കിൽ ആകർഷകമായ സവിശേഷതകളോടെയാണ് ജിയോ ഫോൺ വിപണിയിൽ എത്തിച്ചിരിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ജിയോ ഫോണുകൾക്ക് വില വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇനി മുതൽ 999 രൂപ മുതലുള്ള വിലയ്ക്ക് ആയിരിക്കും ഡിവൈസ് ലഭ്യമാവുക.

ജിയോ ഫോണിന് വില വർധിക്കുന്നു

ജിയോ ഫോണിന് വില വർധിക്കുന്നു

ജിയോ ഫോണിന്റെ വില വർധിക്കുമെന്ന റിപ്പോർട്ട് ആദ്യം പുറത്ത് വിട്ടത് 91 മൊബൈൽ ഫോൺസ് ആണ്. റീട്ടെയിൽ സോഴ്സുകളിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ജിയോഫോണുകൾക്ക് 300 രൂപ വരെ വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതുക്കിയ വിലയ്ക്ക് ഫസ്റ്റ്-ജനറേഷൻ ജിയോ ഫോൺ വിൽപ്പന വൈകാതെ ആരംഭിക്കും. ഇതുവരെ ജിയോഫോണുകൾക്ക് 699 രൂപയായിരുന്നു വില.

കൂടുതൽ വായിക്കുക: റിലയൻസ് ജിയോ മൂന്ന് പുതിയ ജിയോഫോൺ വാർഷിക പ്ലാനുകൾ കൂടി അവതരിപ്പിച്ചുകൂടുതൽ വായിക്കുക: റിലയൻസ് ജിയോ മൂന്ന് പുതിയ ജിയോഫോൺ വാർഷിക പ്ലാനുകൾ കൂടി അവതരിപ്പിച്ചു

വില വർധിപ്പിക്കാൻ കാരണം

രാജ്യത്ത് ജിയോ ഫോണുകളുടെ സ്റ്റോക്ക് തീർന്നതോടെ ഡിമാൻഡ് വർധിച്ചു. ഫോണിന് ആവശ്യക്കാർ വർധിച്ചതോടെ കൂടുതൽ ഫോണുകൾ നിർമ്മിക്കുകയാണ് കമ്പനി. ഇതിന് ചിലവ് കൂടിയതാണ് വില വർധിപ്പിക്കാൻ കാരണമായത് എന്നാണ് റിപ്പോർട്ടുകൾ. ജിയോ ഫോണുകൾ 125 രൂപ റീചാർജ് പായ്ക്കിനൊപ്പാണ് വിൽക്കുന്നത്. ഈ ഫോൺ പുതുതായി വാങ്ങുന്ന എല്ലാവരും 125 രൂപ പായ്ക്ക് റീചാർജ് ചെയ്തിരിക്കണം. അതായത് ഒരു പുതിയ ജിയോ ഫോൺവാങ്ങാൻ ഇനി മൊത്തം1,124 രൂപ ചിലവഴിക്കേണ്ടി വരും.

125 രൂപ റീചാർജ് പായ്ക്ക്

നിലവിൽ, പുതിയ ജിയോ ഫോൺ വാങ്ങുന്നവർ ജിയോയുടെ 125 രൂപ റീചാർജ് പായ്ക്ക് തിരഞ്ഞെടുക്കണമെന്ന നിബന്ധന ഇല്ല. ഡിവൈസിന്റെ വില വർധിപ്പിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വൈകാതെ ഉണ്ടായേക്കും. ബജറ്റ് പ്രൈസ് ടാഗിൽ സ്മാർട്ട്‌ഫോണുകൾ ലഭിക്കുന്ന കാലഘട്ടത്തിൽ ജിയോ ഫോണിന് ആവശ്യക്കാർ ഏറെയാണ് എന്നതാണ് കൌതുകം. ഈ ഫീച്ചർ ഫോൺ ഇന്ത്യൻ വിപണിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് വലിയൊരു വിഭാഗം സാധാരണക്കാരെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: ദിവസവും 3ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ദിവസവും 3ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ

ക്വാൽകോം ചിപ്‌സെറ്റ്

ജിയോഫോണിന് വില വർധിപ്പിക്കുന്നതിനായുള്ള കാരണങ്ങളായി പറയുന്ന കാര്യങ്ങളും പുറത്ത് വന്ന റിപ്പോർട്ടിലുണ്ട്. പുതിയ ജിയോ ഫോൺ യൂണിറ്റുകളുടെ റീട്ടെയിൽ ബോക്സിൽ ഡിവൈസിന്റെ സവിശേഷതകൾ വിശദീകരിക്കുന്നുണ്ട്. പഴയ ഡിവൈസിൽ നിന്നും പുതിയ യൂണിറ്റുകളെ വ്യത്യസ്തമാക്കുന്ന പ്രധാന കാര്യം അവ സ്പ്രെഡ്‌ട്രം പ്രോസസറിന് പകരം ക്വാൽകോം ചിപ്‌സെറ്റാണ് പായ്ക്ക് ചെയ്യുന്നത് എന്നതാണ്.

ജിയോ ഫോൺ

ജിയോ ഫോണിൽ 2.4 ഇഞ്ച് ഡിസ്‌പ്ലേ, വിജിഎ ക്യാമറ സെൻസർ, 512 എംബി റാം, ക്വാൽകോം പ്രോസസർ, 4 ജിബി സ്റ്റോറേജ് എന്നീ സവിശേഷതകളാണ് ഉള്ളത്. ഈ ഫോൺ 4ജി എൽടിഇ സപ്പോർട്ട് ചെയ്യുന്നു. ഇത് തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ ആകർഷണം. അത്യാവശ്യം ആപ്പുകൾ ഡൗൺലോഡുചെയ്യാൻ KaiOSഉം ഉപയോക്താക്കളെ അനുവദിക്കുന്നു. ജിയോഫോണുകളുടെ വില വർധിക്കുമെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതിനാൽ തന്നെ ഇത് ഉറപ്പിക്കാനും സാധിക്കില്ല.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ, ജിയോ, എയർടെൽ എന്നിവയുടെ 500 രൂപയിൽ താഴെ വിലയുള്ള ബ്രോഡ്‌ബാൻഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ, ജിയോ, എയർടെൽ എന്നിവയുടെ 500 രൂപയിൽ താഴെ വിലയുള്ള ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

Best Mobiles in India

English summary
Reliance is preparing to increase the price of Jio phones. Price will be increased to Rs 999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X