മികച്ച പെർഫോമൻസുമായി ഓപ്പോയുടെ പുതിയ ഓപ്പോ എ12 സ്മാർട്ട്ഫോൺ
സ്മാർട്ട് ഡിവൈസ് നിർമ്മാതാക്കളായ ഓപ്പോ അതിന്റെ എല്ലാ പ്രൊഡക്ടുകളിലും ഏറ്റവും മികച്ച സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ്. ഉപയോക്താക്കളുടെ ആവശ്യം നിറവേറ്റാൻ ശ്രദ്ധ പുലർത്തുന്ന കമ്പനി വിവിധ വില വിഭാഗങ്ങളിൽ തങ്ങളുടെ പ്രൊഡക്ടുകൾ പുറത്തിറക്കികൊണ്ട് എല്ലാതരം വിപണിയിലും മുന്നിട്ടു നിൽകുന്നു. ഉപയോക്താക്കളുടെ പിന്തുണയും വിപണിയിൽ ഏറ്റവു പുതിയ സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള കഴിവുമാണ് ഓപ്പോയെ മികച്ച കമ്പനിയായി നില നിർത്തുന്നത്.

എൻട്രി ലെവൽ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള പ്രൊഡക്ടുകൾ പുറത്തിറക്കുന്ന കമ്പനിയുടെ നയത്തിന്റെ പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം വിപണിയിലെത്തിയ ഓപ്പോ A12. 3 ജിബി റാം + 32 ജിബി റോം, 4 ജിബി റാം + 64 ജിബി റോം എന്നീങ്ങനെ 2 സ്റ്റെല്ലാർ കോമ്പിനേഷനിലാണ് ഈ സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് മെമ്മറി 256 ജിബി വരെ വികസിപ്പിക്കാനുള്ള സംവിധാനവും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഈ ഡിവൈസ് 4,230 mAh ബാറ്ററിയോടെയാണ് വരുന്നത്. ഒരു ദിവസം മുഴുവൻ ഫോൺ ഉപയോഗിക്കാൻ ഈ ബാറ്ററി അനുവദിക്കും.
ഓപ്പോ A12 സ്മാർട്ട്ഫോൺ 13 എംപി, 2 എംപി സെൻസറുകൾ അടങ്ങിയ ഇന്റലിജന്റ് എഐ ഡ്യുവൽ ക്യാമറ സെറ്റപ്പുമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡിവൈസിന്റെ സുരക്ഷ ഉറപ്പാക്കാൻ കമ്പനി ഡിവൈസിന്റെ പിറകിൽ ഫിംഗർപ്രിന്റ് സെൻസറും AI ഫെയ്‌സ് അൺലോക്ക് സവിശേഷതയും നൽകിയിട്ടുണ്ട്. ഈ സവിശേഷതകളെല്ലാം ഓപ്പോ A12നെ വിപണിയിൽ ലഭ്യമായ മികച്ച എൻട്രി ലെവൽ സ്മാട്ട്ഫോണാക്കി മാറ്റുന്നു.

ആശങ്കയില്ലാതെ മീഡിയ ഫയലുകൾ സൂക്ഷിക്കാം
ഓപ്പോ A12 രണ്ട് വ്യത്യസ്ത സ്റ്റോറേജ്, റാം വേരിയന്റുകളിലാണ് വരുന്നത്. 3 ജിബി റാം + 32 ജിബി റോം, 4 ജിബി റാം + 64 ജിബി റോം ഓപ്ഷനുകളാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. ഡ്യൂവൽ സിം കണക്റ്റിവിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ മെമ്മറി 256 ജിബി വരെ വികസിപ്പിക്കാനുള്ള ഓപ്ഷൻ നൽകുന്നതിനായി 3 കാർഡ് സ്ലോട്ടുകളാണ് കമ്പനി ഈ ഫോണിൽ നൽകിയിട്ടുള്ളത്.
256 ജിബി വരെയുള്ള എക്സ്പാൻഡബിൾ മെമ്മറി ഉപയോഗിച്ച് ഉപയോകതാക്കൾക്ക് അവരുടെ ഇമേജുകൾ, വീഡിയോകൾ, ഗെയിമുകൾ, മറ്റ് മൾട്ടിമീഡിയ ഫയലുകൾ എന്നിവ സൂക്ഷിക്കാൻ കഴിയും. ഇതിലൂടെ പുതിയ ഫയലുകൾ ഫോണിൽ വരുമ്പോൾ പഴയത് ഡിലീറ്റ് ചെയ്യേണ്ട ആവശ്യം ഉണ്ടാവില്ല. മികച്ച ഗെയിമിംഗ് അനുഭവത്തിനൊപ്പം തന്നെ മൾട്ടി ടാസ്‌കിംഗ് വളരെ എളുപ്പമാക്കുന്നതും ഓപ്പോ A12 സ്മാർട്ട്ഫോണിനറെ സവിശേഷതയാണ്. ഈ വില വിഭാഗത്തിലെ മറ്റ് ഡിവൈസുകളെ അപേക്ഷിച്ച് സ്മാർട്ട്‌ഫോണിനുള്ള പ്രധാന സവിശേഷതയാണിത്.
ദിവസം മുഴുവൻ നീണ്ടു നിൽകുന്ന ബാറ്ററി
ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന 4,230 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ എ12 സ്മാർട്ട്ഫോണിന്റെ സവിശേഷത. വളരെ നേരം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആളാണ് എങ്കിൽ പോലും ഈ സ്മാർട്ട്‌ഫോൺ ദിവസം മുഴുവൻ ചാർജ് നിൽകുന്നു. 8 മണിക്കൂർ വീഡിയോ കണ്ടന്റ് കാണാൻ സാധിക്കുന്ന വിധത്തിലാണ് ഈ ബാറ്ററി. ചാർജ് ചെയ്തുകൊണ്ടിരിക്കാതെ നിങ്ങളുടെ പ്രിയപ്പെട്ട ടിവി സീരീസുകളിൽ കാണാനും ധാരാളം പവർ ആവശ്യമുള്ള ഗെയിമുകൾ കളിക്കാനും നിങ്ങളുടെ സോഷ്യൽ മീഡിയ ഫീഡിലൂടെ മണിക്കൂറുകളോളം സ്ക്രോൾ ചെയ്യാനും ഈ സ്മാർട്ട്ഫോണിന്റെ ബാറ്ററി കരുത്ത് സഹായിക്കും.
തടസ്സമില്ലാത്തതും സ്മാർട്ട്ഫോൺ ഉപയോഗിക്കാനായി മീഡിയ ടെക് പി 35 ഒക്ടാ കോർ പ്രോസസറാണ് ഓപ്പോ എ 12 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ചിപ്‌സെറ്റ് മികച്ച യൂസർ എക്സ്പീരിയൻസ് തന്നെ നൽകുന്നു. സ്മാർട്ട്ഫോണിന് മികച്ച പെർഫോമൻസ് നൽകാനും ഈ ചിപ്പ്സെറ്റ് സഹായിക്കും. കുറഞ്ഞ ബാറ്ററി ഉപയോഗിച്ച് ലാഗ് ഇല്ലാതെ ഗെയിമുകൾ കളിക്കാനും തടസ്സമില്ലാതെ വീഡിയോ കാണുന്നതിനും ഈ സ്മാർട്ട്ഫോണിലൂടെ സാധിക്കും.

പരമാവധി സുരക്ഷ ഉറപ്പാക്കുന്നു
ഓപ്പോ എല്ലായ്പ്പോഴും ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന കമ്പനിയാണ്. ഇതിന്റെ മറ്റൊരു ഉദാഹരണമാണ് ഓപ്പോ A12. ഈ പുതിയ എ-സീരീസ് സ്മാർട്ട്‌ഫോണിലൂടെ ഓപ്പോ അതിന്റെ ഉപയോക്താക്കൾക്ക് സുരക്ഷയുടെ ഏറ്റവും മികച്ച മാതൃക തന്നെയാണ് നൽകുന്നത്. ഉപയോക്താക്കൾക്ക് ഡിവൈസ് അൺലോക്കുചെയ്യുന്നതിന് പിൻ പാനലിൽ ഫിംഗർപ്രിന്റ് സെൻസറുമായിട്ടാണ് ഈ സ്മാർട്ട്‌ഫോൺ വരുന്നത്.
പരമാവധി സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഓപ്പോ A12 സ്മാർട്ട്ഫോണിൽ AI ഫെയ്സ് അൺലോക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഫംഗ്ഷൻ നിരവധി അവസരങ്ങളിൽ ഉപയോഗപ്രദമാവുകയും ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്ഫോണുകൾ സുരക്ഷിതമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. സുരക്ഷ ഉറപ്പുനൽകുന്ന നിരവധി സവിശേഷതകളുള്ള ഒരു ബജറ്റ് ഫോൺ എന്ന സ്വപ്നം സാക്ഷാത്കാരമാണ് ഈ ഡിവൈസ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതയുള്ള ഡ്യൂവൽ റിയർ ക്യാമറകൾ
13 എംപി, 2 എംപി സെൻസറുകൾ ഉൾക്കൊള്ളുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഓപ്പോ എ 12 സ്മാർട്ട്ഫോണിൽ ഉള്ളത്. ഉപയോക്താക്കൾക്ക് ഒരു ഡീറ്റെയിലും നഷ്‌ടപ്പെടാതെ ചിത്രങ്ങൾ പകർത്താൻ ഈ സംവിധാനം സഹായിക്കും. മികച്ച ഔട്ട്പുട്ടാണ് ഈ ക്യാമറ നൽകുന്നത്.
മികച്ച ക്വാളിറ്റിയുള്ള ഇമേജുകൾ ഉയർന്ന റെസല്യൂഷനിൽ പകർത്താൻ എഐ-എനേബിൾഡായ 13 എംപി മെയിൻ ക്യാമറയ്ക്ക് കഴിയും. ഇതിനൊപ്പമുള്ള 2 എംപി ഡെപ്ത് ക്യാമറയിലൂടെ എല്ലാ ഷോട്ടുകളും ഒരു ഡിഎസ്‌എൽആർ ക്യാമറയിൽ എടുത്ത ചിത്രം പോലെ തോന്നിക്കുന്നു. ഹാർഡ്‌വെയർ ബേസ്ഡ് പോർട്രെയിറ്റ് ബോക്കെ ഇഫക്റ്റുമായിട്ടാണ് ഈ ക്യാമറ സെറ്റപ്പ് വരുന്നത്. ബാഗ്രൌണ്ട് ബ്ലർ ചെയ്ത് ഒബ്ജക്ടിനെ ഫോക്കസ് ചെയ്യാൻ ഈ ക്യാമറയ്ക്ക് സാധിക്കും.

ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന എല്ലാ സവിശേഷതകളും ഓപ്പോ എ12 സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പിലുണ്ട്. നൂതന പിക്‌സൽ-ഗ്രേഡ് കളർ-മാപ്പിംഗ് അൽഗോരിതം ഉപയോഗിച്ച് ചിത്രങ്ങളെ കൂടുതൽ ഊർജ്ജസ്വലമാക്കുന്ന ഡാസിൽ കളർ മോഡ് പോലുള്ള സവിശേഷതകളോടെയാണ് ഈ ക്യാമറ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ഈ മോഡ് പൂർണ്ണമായി പ്രയോജനപ്പെടുത്തിയാൽ പ്രതികൂല ലൈറ്റിംഗ് സാഹചര്യങ്ങളിൽ പോലും മികച്ച ചിത്രങ്ങൾ എടുക്കാൻ സാധിക്കും.
5 എംപി ക്യാമറയാണ് സെൽഫികൾക്കും വീഡിയോ കോളിങിനുമായി നൽകിയിട്ടുള്ളത്. ഇത് ക്സാരിറ്റിയുള്ള സെൽഫികൾ എടുക്കാൻ സഹായിക്കുന്നു. ചർമ്മത്തിന്റെ ഗുണനിലവാരം, പ്രായം, ലിംഗഭേദം, ചർമ്മത്തിന്റെ നിറം എന്നിവ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഒരു എഐ അൽഗോരിതവും ഈ ക്യാമറ സെറ്റപ്പിലുണ്ട്. ഇത് ഇമേജുകളെ മികച്ചതാക്കുന്നു. എഐ അൽഗോരിതത്തിലൂടെ ചിത്രങ്ങളെ വിവിധ ഗ്രൂപ്പുകൾക്ക് അനുസരിച്ച് തിരുത്തലുകൾ വരുത്തി പ്രവർത്തിക്കുന്നു.

ആകർഷകമായ രൂപകൽപ്പനയും ഡിസ്പ്ലേയും
സെഗ്‌മെന്റിലെ മറ്റേതൊരു സ്മാർട്ട്‌ഫോണിനേക്കാളും മികച്ച ആകർഷകമായ രൂപകൽപ്പനയാണ് ഓപ്പോ എ 12 സ്മാർട്ട്ഫോണിലുള്ളത്. ഈ സ്മാർട്ട്ഫോൺ ഒരു നേർത്ത ഡിസൈനുമായിട്ടാണ് വരുന്നത്. ഒരു കൈയിൽ വച്ച് ഫോൺ ഉപയോഗിക്കാൻ ഈ ഡിസൈൻ സഹായിക്കുന്നു. 8.3 മില്ലീമീറ്റർ കനം ഉള്ള നേർത്ത കർവ്ഡ് ഡിസൈനിലുള്ള ഈ സ്മാർട്ട്ഫോണിന് 165 ഗ്രാം ഭാരമാണുള്ളത്. 6.22 "വാട്ടർഡ്രോപ്പ് ഐ പ്രൊട്ടക്ഷൻ സ്‌ക്രീനാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. നീല ലൈറ്റ് ഫിൽട്ടറുകളുള്ള ഡിസ്പ്ലെ ഉപയോക്താക്കളുടെ കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നു.
ഓപ്പോ എ 12 സ്മാർട്ട്ഫോൺ വിപണിയിൽ പകരം വെക്കാനില്ലാത്ത ഡിവൈസായി മാറുന്നത് അതിന്റെ പിന്നിലെ 3 ഡി ഡയമണ്ട് ബ്ലെയ്സ് ഡിസൈൻ കാരണമാണ്. വ്യത്യസ്ത കോണുകളിൽ നിന്ന് നോക്കുമ്പോൾ പിൻ പാനലിലെ ഷേഡുകൾ മാറ്റുന്നു. ബ്ലൂ, ബ്ലാക്ക് കളർ വേരിയന്റുകളിലായാണ് ഈ ഡിവൈസ് ലഭിക്കുന്നത്.
ഓപ്പോ A12 ലഭ്യതയും ഓഫറുകളും
ഓപ്പോ A12- ന്റെ ടോപ്പ് എൻഡ് സവിശേഷതകൾ പരിശോധിച്ചപ്പോൾ മനസിലാവുന്ന കാര്യം ഈ ഡിവൈസ് വിപണിയിൽ ചൂടപ്പം പോലെ വിറ്റുപോകും എന്നതാണ്. ഡിവൈസിന്റെ 3 ജിബി + 32 ജിബി വേരിയൻറിന് 9,990 രൂപയാണ് വില. 4 ജിബി + 64 ജിബി വേരിയൻറ് 2020 ജൂൺ 10 മുതൽ ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും. ഇതിന് 11,490 രൂപയാണ് വില. ഈ ഡിവൈസ് 2 സ്റ്റെല്ലാർ മെമ്മറി കോമ്പിനേഷനുകളിലും നീല, കറുപ്പ് എന്നീ നിറങ്ങളിലും ലഭ്യമാണ്.
എല്ലാ ഓഫ്‌ലൈൻ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ആകർഷകമായ ഓഫറുകളുമായിട്ടായിരിക്കും ഓപ്പോ A12 വിൽപ്പനയ്ക്ക് എത്തുക. 2020 ജൂൺ 21 നകം ഡിവൈസ് വാങ്ങുന്നവർക്ക് 6 മാസത്തെ എക്സ്റ്റൻഡഡ് വാറന്റി ലഭിക്കും. ഓഫ്‌ലൈൻ സ്റ്റോറുകളിലും ഡിവൈസിന് വിവിധ ഓഫറുകൾ ലഭ്യമാണ്. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ് ഇഎംഐ ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്ന ഉപഭോക്താവിന് അഞ്ച് ശതമാനം ക്യാഷ്ബാക്കും ഫെഡറൽ ബാങ്ക് ഡെബിറ്റ് കാർഡി ഇഎംഐയിൽ 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ക്രെഡിറ്റ് കാർഡ് ഇഎംഐ, ഡെബിറ്റ് കാർഡ് ഇഎംഐ ഇടപാടുകളിൽ 6 മാസം വരെ നോകോസ്റ്റ് ഇഎംഐയും ഉപയോക്താക്കൾക്ക് ലഭിക്കും. ബജാജ് ഫിൻസെർവ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഹോം ക്രെഡിറ്റ്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, ഐസിഐസിഐ ബാങ്ക് എന്നിവയിൽ നിന്ന് ആകർഷകമായ ഇഎംഐ ഓപ്ഷനുകളും ഉപഭോക്താക്കൾക്കായി ലഭ്യമാണ്.
സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കാത്തിരിക്കാതെ ഓപ്പോ A12 ഇപ്പോൾ തന്നെ സ്വന്തമാക്കു
ഓപ്പോ A12: സവിശേഷതകൾ
| Weight | 165g |
| Thickness | 8.3mm |
| Size | 15.59 x 7.55 x 0.83 cm |
| Display | 6.22-inch Waterdrop notch |
| Resolution | 720 x 1520 (TFT-LCD) |
| Aspect ratio | 19:9 |
| Color | Black and Blue |
| Screen-to-Body Ratio | 89% |
| Dual Rear Camera | 13 MP Main Camera + 2 MP Depth Camera |
| Front Camera | 5MP |
| Battery | 4230 mAh |
| OS | ColorOS 6.1.2 based on Android 9 |
| Processor | MTK Octa-core processor P35 |
| Connectivity | WLAN 802.11a/b/g/n/ac |
| WLAN 2.4G, WLAN 5.1G, WLAN 5.8G, WLAN Display | |
| Bluetooth 5.0 | |
| Others | 3D back cover, Rear fingerprint scanner, Face Unlock |


Click it and Unblock the Notifications