Blackberry: ബ്ലാക്ക്ബെറി ഓർമ്മയാകുന്നു, ഓഗസ്റ്റോടെ ബ്രാന്റ് ഇല്ലാതാകും

|

2000ന്റെ തുടക്കത്തിൽ ബ്ലാക്ക്ബെറി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായിരുന്നു. പിന്നീട് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകൾ വിപണി പിടിച്ചടുക്കുകയും അവയോട് മത്സരിച്ച് നിൽക്കാൻ ബ്ലാക്ക്ബെറിക്ക് സാധിക്കാതെ വരികയും ചെയ്തതോടെ കമ്പനിയുടെ തകർച്ച ആരംഭിച്ചു. 2016ൽ ബ്ലാക്ക്ബെറി എന്ന ബ്രാന്റ് നെയിമിന്റെ ലൈസൻസ് ടിസിഎൽ സ്വന്തമാക്കുകയും വിപണിയിൽ വീണ്ടും ബ്ലാക്ക്ബെറി ഫോണുകൾ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.

ബ്ലാക്ക്ബെറി

ബ്ലാക്ക്ബെറി ബ്രാൻഡിനുള്ള ലൈസൻസിംഗ് 2020 ഓഗസ്റ്റ് 31 ന് അവസാനിക്കുമെന്ന് ടിസിഎൽ കമ്മ്യൂണിക്കേഷൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇനി ലൈസൻസ് പുതുക്കാൻ ടിസിഎല്ലിന് പദ്ധതിയില്ലെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ബ്ലാക്ക്ബെറി എന്ന ഒരുകാലത്തെ വമ്പൻ ബ്രാന്റ് ഓഗസ്റ്റോടെ ഓർമ്മയാകും. ഇതുവരെ പുതിയ ബ്ലാക്ക്ബെറി ബ്രാൻഡഡ് സ്മാർട്ട്‌ഫോണുകളോ ഉപകരണങ്ങളോ അവതരിപ്പിക്കാൻ ടിസിഎല്ലിന് പദ്ധതിയില്ല. എന്നിരുന്നാലും 2022 ഓഗസ്റ്റ് 31 വരെ നിലവിലുള്ള ഡിവൈസുകൾക്ക് സപ്പോർട്ട് നൽകുമെന്ന് ബ്രാൻഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വാറണ്ടി

ഇപ്പോഴും ബ്ലാക്ക്ബറി പുറത്തിറക്കിയ മോഡലുകൾ വാങ്ങുന്ന ഉപയോക്താക്കൾ ഉണ്ട്. ഇത്തരം ആളുകൾ അടുത്ത കുറച്ച് ദിവസത്തിനുള്ളിൽ ഒരു പുതിയ ബ്ലാക്ക്ബെറി സ്മാർട്ട്ഫോൺ വാങ്ങിയാൽ ആ ഡിവൈസ് വാറണ്ടിയുടെ പരിധിയിൽ വരും. ഈ വാറണ്ടി സേവനം അത് ടിസിഎൽ കമ്മ്യൂണിക്കേഷൻസ് ചെയ്യും. ഇത് മൊബൈൽ വാങ്ങിയ പ്രദേശത്തെ നിയമത്തെയും ആശ്രയിച്ചാണിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കൂടുതൽ വായിക്കുക: റിയൽമി പ്രോയുടെ വില വെട്ടികുറച്ചു, ഇപ്പോൾ വില 12,999 രൂപ മുതൽകൂടുതൽ വായിക്കുക: റിയൽമി പ്രോയുടെ വില വെട്ടികുറച്ചു, ഇപ്പോൾ വില 12,999 രൂപ മുതൽ

കമ്പനി
 

ബ്ലാക്ക്ബെറി മൊബൈൽ, ബ്ലാക്ക്ബെറി ഫാൻ കമ്മ്യൂണിറ്റി, പാർട്ട്ണർമാർ എന്നിവയ്ക്ക് കമ്പനി നന്ദി പറയുന്നു. ബ്ലാക്ക്ബെറിയുടെ ബ്രാൻഡ് ലൈസൻസ് ടിസിഎൽ പുതുക്കില്ലെന്നാണ് പത്രക്കുറിപ്പിൽ ലഭിക്കുന്ന സൂചന. അതുകൊണ്ട് തന്നെ മറ്റേതെങ്കിലും കമ്പനി ബ്ലാക്ക്ബെറിയുടെ ലൈസൻസ് നേടിയെടുക്കുകയും പുതിയ ഫോണുകൾ നിർമ്മിക്കാൻ ആരംഭിക്കുകയും ചെയ്തില്ലെങ്കിൽ ഇതോടെ ബ്ലാക്ക്ബെറി എന്ന ബ്രാന്റ് എന്നന്നേക്കുമായി ഇല്ലാതാകും.

ടിസിഎൽ കമ്മ്യൂണിക്കേഷന്റെ ബ്ലാക്ക്ബെറി സ്മാർട്ട്‌ഫോണുകൾ

ടിസിഎൽ കമ്മ്യൂണിക്കേഷന്റെ ബ്ലാക്ക്ബെറി സ്മാർട്ട്‌ഫോണുകൾ

ടി‌സി‌എൽ കമ്മ്യൂണിക്കേഷൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബ്ലാക്ക്‌ബെറി ബ്രാൻഡിംഗ് ഉള്ള ഒരു കൂട്ടം സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു. ബ്ലാക്ക്‌ബെറി കീവൺ, ബ്ലാക്ക്‌ബെറി മോഷൻ, ബ്ലാക്ക്‌ബെറി കീയ് 2, ബ്ലാക്ക്‌ബെറി കീയ് 2 LE എന്നിവ ബ്ലാക്ക്ബെറി ബ്രാന്റ് നെയിം ഉപയോഗിച്ച് ടിസിഎൽ കമ്മ്യൂണിക്കേഷൻ പുറത്തിറക്കിയ ഫോണുകളാണ്. ഇവ വിപണിയിൽ മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു.

ഇത് ബ്ലാക്ക്‌ബെറിയുടെ അവസാനമോ?

ഇത് ബ്ലാക്ക്‌ബെറിയുടെ അവസാനമോ?

ബ്ലാക്ക്ബെറിയുടെ ഇപ്പോഴത്തെ മാതൃ കമ്പനിയായ ടിസിഎൽ കമ്മ്യൂണിക്കേഷൻ പുതിയ സ്മാർട്ട്ഫോണുകൾ ബ്ലാക്ക്ബെറി ബ്രാന്റ് നെയിമിൽ പുറത്തിറക്കാൻ ഉദ്ദേശിക്കാത്തതിനാൽ തന്നെ ബ്ലാക്ക്ബെറിയുടെ അവസാനമാണ് ഇതെന്ന് ഊഹിക്കാം. ടിസിഎൽ കമ്മ്യൂണിക്കേഷൻ 2022 വരെ നിലവിലുള്ള ഡിവൈസുകൾക്ക് സപ്പോർട്ട് നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പുതിയ ബ്ലാക്ക്ബെറി സ്മാർട്ട്ഫോൺ വാങ്ങാൻ നിർദ്ദേശിച്ചിട്ടില്ല. ഇതിന് കാരണം ഹാർഡ്‌വെയർ ഭാഗങ്ങൾ ലഭ്യമാക്കുന്നത് ഒരു വലിയ പ്രശ്നമായിരിക്കും. മറ്റൊരു ബ്രാൻഡിന് ബ്ലാക്ക്‌ബെറി ലൈസൻസിംഗ് ലഭിക്കുമെന്നും സമീപഭാവിയിൽ പുതിയ ഫോണുകൾ ബ്ലാക്ക്ബെറി ബ്രാന്റ് നെയിമിൽ പുറത്ത് വരുമെന്നും പ്രതീക്ഷിക്കാം.

കൂടുതൽ വായിക്കുക: ഷവോമി എംഐ എ3 ഇപ്പോൾ വിലക്കുറവിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: ഷവോമി എംഐ എ3 ഇപ്പോൾ വിലക്കുറവിൽ സ്വന്തമാക്കാം

Best Mobiles in India

English summary
Blackberry was once the most sort out smartphones brand in the early 2000s. However, the company did face downfall due to the tough competition from Android and iOS devices and the company almost stopped making phones. In 2016, TCL revived the brand Blackberry by licensing the brand name.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X