സാംസങ് ഗാലക്‌സി നോട്ട് 20, നോട്ട് 20 അൾട്രാ എന്നിവയുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു

|

ഇന്നലെ പുറത്തിറങ്ങിയ സാംസങ് ഗാലക്‌സി നോട്ട് 20, ഗാലക്‌സി നോട്ട് 20 അൾട്രാ എന്നിവയുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു. രണ്ട് ഡിവൈസുകളുടെയും പ്രീ ബുക്കിംഗും രാജ്യത്ത് ആരംഭിച്ചു. സാംസംങ് ഗാലക്സി നോട്ട് 20 സീരീസിലെ രണ്ട് ഫോണുകളും എസ് പെൻ സ്റ്റൈലസുമായാണ് വരുന്നത്. ഇരു ഡിവൈസുകളിലും ഹോൾ-പഞ്ച് ഡിസ്പ്ലേയും ഉണ്ട്. ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോമിന് 8 ജിബി റാമാണ് ഉള്ളത്. ഗാലക്‌സി നോട്ട് 20 അൾട്രയ്ക്ക് 12 ജിബി വരെ റാം നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ വില

ഇന്ത്യയിലെ വില

ഇന്ത്യയിൽ സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിന്റെ 256 ജിബി സ്റ്റോറേജുള്ള 4ജി വേരിയന്റിന് 77,999 രൂപയാണ് വില. ഗാലക്‌സി നോട്ട് 20 അൾട്രയുടെ 5ജിയുടെ 256 ജിബി സ്റ്റോറേജ് മോഡലിന് 1,04,999 രൂപ വിലയുണ്ട്. ഈ ഡിവൈസുകളുടെപ്രീ ബുക്കിങ് സാംസങിന്റെ സൈറ്റിലൂടെയും വിവിധ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലൂടെയും ആരംഭിച്ചു.

പ്രീ-ബുക്കിങ്

ഗാലക്സി നോട്ട് 20 പ്രീ-ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 6,000 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും.ഗാലക്‌സി നോട്ട് 20 അൾട്രാ 5 ജി പ്രീ-ബുക്കിംങ് ചെയ്യുന്നവർക്ക് 9,000 രൂപവരെയുള്ള ക്യാഷ്ബാക്ക് ഓഫറാണ് നൽകുന്നത്. നിലവിൽ ഗാലക്‌സി ഡിവൈസ് ഉപയോഗിക്കുന്നവർക്ക് ഡിവൈസ് അപ്ഗ്രേഡ് ചെയ്യുമ്പോൾ 5,000 രൂപ എക്സ്ചേഞ്ച് ഓഫറും ലഭിക്കും.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്ഫോൺ വിപണിയിലെത്തി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്ഫോൺ വിപണിയിലെത്തി: വില, സവിശേഷതകൾ

ആനുകൂല്യങ്ങൾ

ആനുകൂല്യങ്ങൾ

ഗാലക്‌സി നോട്ട് 20 പ്രീ-ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 7,000 രൂപ വരെയുള്ള ആനുകൂല്യങ്ങളും. ഗാലക്സി നോട്ട് 20 അൾട്രാ 5ജി പ്രീ ബുക്ക് ചെയ്യുന്നവർക്ക് 10,000 രൂപയുടെ ആനുകൂങ്ങളും നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഗാലക്സി നോട്ട് 20 മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോൺസ്, മിസ്റ്റിക് ഗ്രീൻ നിറങ്ങളിൽ ലഭ്യമാകും. ഗാലക്സി നോട്ട് 20 അൾട്ര മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോൺസ്, മിസ്റ്റിക് വൈറ്റ് കളർ ഓപ്ഷനുകളിലാണ് ലഭ്യമാവുക. രണ്ട് പുതിയ മോഡലുകളും ഓഗസ്റ്റ് 21 മുതൽ വിൽപ്പനയ്‌ക്കെത്തും.

സാംസങ് ഗാലക്‌സി നോട്ട് 20: സവിശേഷതകൾ

സാംസങ് ഗാലക്‌സി നോട്ട് 20: സവിശേഷതകൾ

സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോൺ 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഫ്ലാറ്റ് ഡിസ്‌പ്ലേയുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 ആസ്പാക്ട്റേഷിയോവാണ് ഉള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865, എക്‌സിനോസ് 990 SoC എന്നീ രണ്ട് പ്രോസസർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാണ്. തിരഞ്ഞെടുത്ത വിപണികളിൽ ഫോണിന് 5ജി സപ്പോർട്ടും ഉണ്ട്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമാണ് ഡിവൈസിൽ ഉള്ളത്.

ട്രിപ്പിൾ റിയർ ക്യാമറ

ഗാലക്‌സി നോട്ട് 20 ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. അതിൽ 12 മെഗാപിക്സൽ മെയിൻ സെൻസറും 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും 3x ഒപ്റ്റിക്കൽ സൂമുള്ള 64 മെഗാപിക്സൽ ഷൂട്ടറുമാണ് ഉള്ളത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളിങിനുമായി 10 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: റിയൽമി C15 സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: റിയൽമി C15 സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

കണക്ടിവിറ്റി

5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്ന നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളാണ് സാംസങ് ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിൽ ഉള്ളത്. ഡിവൈസിൽ ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്ന 4,300 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി നോട്ട് 20 പായ്ക്ക് ചെയ്യുന്നത്.

സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ: സവിശേഷതകൾ

സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ: സവിശേഷതകൾ

ഗാലക്‌സി നോട്ട് 20 സ്മാർട്ട്ഫോണിന് സമാനമായി സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രയും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865, എക്‌സിനോസ് 990 സോസി എന്നീ രണ്ട് പ്രോസസർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. QHD+ റെസല്യൂഷനും 120Hz റിഫ്രെഷ് റേറ്റും ഉള്ള 6.9 ഇഞ്ച് കർവ്ഡ് എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. വേഗത്തിലുള്ള ഫയൽ കൈമാറ്റത്തിനായി അൾട്രാ-വൈഡ് ബാൻഡ് (യുഡബ്ല്യുബി) സാങ്കേതികവിദ്യയും ഡിവൈസിൽ നൽകിയിട്ടുണ്ട്.

ബാറ്ററി

ഗാലക്‌സി നോട്ട് 20 അൾട്രായ്ക്ക് 4,500 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഗാലക്‌സി നോട്ട് 20 പോലെ ഗാലക്‌സി നോട്ട് 20 അൾട്രയിലും മുൻവശത്ത് 10 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും എഫ് / 2.2 ലെൻസും നൽകിയിട്ടുണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഗാലക്‌സി നോട്ട് 20 അൾട്രയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: 25W ഫാസ്റ്റ് ചാർജിംഗുമായി സാംസങ് ഗാലക്‌സി M51 അടുത്ത മാസം പുറത്തിറങ്ങുംകൂടുതൽ വായിക്കുക: 25W ഫാസ്റ്റ് ചാർജിംഗുമായി സാംസങ് ഗാലക്‌സി M51 അടുത്ത മാസം പുറത്തിറങ്ങും

ക്യാമറ

സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പിൽ 108 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. 12 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടറും 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഈ ഡിവൈസിൽ ഒമ്പത് മില്ലിസെക്കൻഡ് ലേറ്റൻസിയുള്ള മെച്ചപ്പെട്ട എസ് പെന്നും കമ്പനി ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രയ്ക്ക് 12 ജിബി വരെ റാമും സാംസങ് നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Samsung Galaxy Note 20 and Galaxy Note 20 Ultra 5G India price details have been officially revealed. Pre-bookings for both the Galaxy Note 20 and the Galaxy Note 20 Ultra 5G are also open in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X