സാംസങ് സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി സാംസങ് ബ്ലൂഫെസ്റ്റ് സെയിൽ 2020

|

സാംസങ് ബ്ലൂഫെസ്റ്റ് സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകൾ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങും തങ്ങളുടെ ജനപ്രീയ മോഡലുകൾക്ക് വിലക്കിഴിവുകളും മറ്റ് ഓഫറുകളും നൽകുന്ന ബ്ലൂഫെസ്റ്റ് സെയിൽ പ്രഖ്യാപിച്ചു. ഗാലക്‌സി Z ഫ്ലിപ്പ്, ഗാലക്‌സി എസ് 20 അൾട്രാ എന്നിവയുൾപ്പെടെയുള്ള ഡിവൈസുകൾക്ക് ഓഗസ്റ്റ് 15 വരെയാണ് ഈ ഓഫറുകൾ ലഭ്യമാവുക.

പ്രത്യേക മോഡലുകൾക്കുള്ള ഓഫറുകൾക്ക് പുറമെ, എച്ച്ഡിഎഫ്സി, എസ്‌ബി‌ഐ കാർഡ് ഉപയോഗിച്ച് സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 2,500 ക്യാഷ്ബാക്കും കമ്പനി നൽകുന്നു. അതുപോലെ തന്നെ ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 1,000 രൂപ ക്യാഷ്ബാക്ക് എന്നിവയും സാംസങ് നൽകുന്നുണ്ട്. സാംസങ് ബ്ലൂഫെസ്റ്റ് സെയിലിലൂടെ വാങ്ങാവുന്ന മികച്ച ഡിവൈസുകൾ ഏതൊക്കെയാണെന്ന് നോക്കം.

സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് (Samsung Galaxy Z Flip)

സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് (Samsung Galaxy Z Flip)

സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് സ്മാർട്ട്ഫോൺ കമ്പനിയുടെ ഏറ്റവും പുതിയ കോം‌പാക്റ്റ് ഫോൾഡബിൾ സ്മാർട്ട്ഫോണാണ്. 18 മാസം വരെ നോ-കോസ്റ്റ് ഇഎംഐ സ്കീമിനൊപ്പം ഈ ഡിവൈസ് സ്വന്തമാക്കാനുള്ള ഓപ്ഷനുണ്ട്. കൂടാതെ പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്യുന്ന ഉപയോക്താക്കൾക്ക് 8,000 രൂപ വരെ ഓഫറും ലഭിക്കും.

സാംസങ് ഗാലക്‌സി എസ്20 അൾട്രാ (Samsung Galaxy S20 Ultra)
 

സാംസങ് ഗാലക്‌സി എസ്20 അൾട്രാ (Samsung Galaxy S20 Ultra)

100x സ്‌പേസ് സൂം ക്യാമറയുള്ള സാംസങ് ഗാലക്‌സി എസ് 20 അൾട്ര സ്മാർട്ട്‌ഫോൺ ഇപ്പോൾ 97,999 രൂപയ്ക്ക് ലഭ്യമാകും. ഉപയോക്താക്കൾക്ക് എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 6,000 രൂപ ക്യാഷ് ബാക്ക് ലഭിക്കും. പഴയ ഡിവൈസുകൾ എക്സ്ചേഞ്ച് ചെയ്യുന്ന ഉപയോക്താക്കൾക്ക് 5,000 രൂപ കിഴിവും സാംസങ് നൽകുന്നുണ്ട്.

സാംസങ് ഗാലക്‌സി എസ്20 പ്ലസ് (Samsung Galaxy S20 Plus)

സാംസങ് ഗാലക്‌സി എസ്20 പ്ലസ് (Samsung Galaxy S20 Plus)

സാംസങിന്റെ ഏറ്റവും വലിയ മുൻനിര സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എസ്20 പ്ലസ്. 87,999 രൂപയാണ് ഈ ഡിവൈസിന്റെ വില. ഉപയോക്താക്കൾക്ക് എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്മാർട്ട്ഫോൺ വാങ്ങിയാൽ 6,000 രൂപ ക്യാഷ്ബാക്കും. പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 5,000 രൂപ കിഴിവും ലഭിക്കും.

സാംസങ് ഗാലക്‌സി എസ്20 (Samsung Galaxy S20)

സാംസങ് ഗാലക്‌സി എസ്20 (Samsung Galaxy S20)

മികച്ച പെർഫോമൻസുള്ള ഡിവൈസ് വാങ്ങുന്നവർക്കായുള്ള സാംസങിന്റെ പ്രധാന സ്മാർട്ട്‌ഫോണാണ് ഗാലക്‌സി എസ് 20. ഈ മോഡലിന് കമ്പനി മികച്ച ഓഫറുകൾ നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുമ്പോൾ 6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്യുന്ന ഉപയോക്താക്കൾക്ക് 5,000 രൂപ വരെ കിഴിവും ലഭിക്കും.

സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് (Samsung Galaxy Note 10 Lite)

സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് (Samsung Galaxy Note 10 Lite)

ബജറ്റ് നോട്ട് സ്മാർട്ട്ഫോണായ സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് 37,999 രൂപയ്ക്കാണ് കമ്പനി വിൽപ്പന നടത്തുന്നത്. സിറ്റിബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് 5,000 രൂപ കിഴിവാണ് ഈ ഡിവൈസ് വാങ്ങുമ്പോൾ ലഭിക്കുന്നത്. എക്സ്ചേഞ്ച് ഓഫറായി 5,000 രൂപ കിഴിവും കമ്പനി നൽകുന്നുണ്ട്.

സാംസങ് ഗാലക്‌സി എ71 (Samsung Galaxy a71)

സാംസങ് ഗാലക്‌സി എ71 (Samsung Galaxy a71)

8 ജിബി റാമുള്ള സാംസങ് ഗാലക്‌സി എ71 സ്മാർട്ട്ഫോൺ ഇപ്പോൾ 30,999 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഈ ഡിവൈസ് വാങ്ങാൻ എച്ച്ഡി‌എഫ്‌സി, എസ്‌ബി‌ഐ കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് 2,500 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

സാംസങ് ഗാലക്‌സി എ51 (Samsung Galaxy A51)

സാംസങ് ഗാലക്‌സി എ51 (Samsung Galaxy A51)

സാംസങ് ഗാലക്‌സി എ51 സ്മാർട്ട്ഫോണിൽ 8 ജിബി വരെ റാമാണ് ഉള്ളത്. ഈ ഫോണിന് ഇഎംഐ ഓപ്ഷനുകളും കമ്പനി നൽകുന്നുണ്ട്. പുതിയ ഓഫറിന്റെ ഭാഗമായി പ്രതിമാസം 2,166.58 രൂപ എന്ന നിരക്കിലുള്ള നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനിലൂടെ ഡിവൈസ് സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എ31 (Samsung Galaxy A31)

സാംസങ് ഗാലക്‌സി എ31 (Samsung Galaxy A31)

സാംസങ് ഗാലക്‌സി എ31 സ്മാർട്ട്ഫോണിൽ 6 ജിബി റാമാണ് ഉള്ളത്. എഫ്‌എച്ച്‌ഡി + റെസല്യൂഷൻ അമോലെഡ് സ്‌ക്രീനും ഈ ഡിവൈസിൽ ഉണ്ട്. 20,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ വില. 5 ശതമാനം അധിക റഫറൽ കിഴിവും ഡിവൈസ് വാങ്ങുമ്പോൾ ലഭിക്കും. ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് 1,000 രൂപ ക്യാഷ്ബാക്കും നൽകുന്നുണ്ട്.

സാംസങ് ഗാലക്‌സി എ21 (Samsung Galaxy A21)

സാംസങ് ഗാലക്‌സി എ21 (Samsung Galaxy A21)

ഒരു എൻ‌ട്രി ലെവൽ എ-സീരീസ് സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എ21. 15,999 രൂപ വിലയുള്ള ഈ ഡിവൈസിൽ എച്ച്ഡി + റെസല്യൂഷനോടുകൂടിയ ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയും 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പും ഉണ്ട്.

സാംസങ് ഗാലക്സി എം21 (Samsung Galaxy M21)

സാംസങ് ഗാലക്സി എം21 (Samsung Galaxy M21)

സ്റ്റോറേജ് വികസിപ്പിക്കാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടോടുകൂടി പുറത്തിറങ്ങിയ മിനിമം 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് ഗാലക്സി എം21 സ്മാർട്ട്ഫോണിൽ അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിവൈസിന്റെ 6 ജിബി റാമുള്ള ഹൈ എൻഡ് വേരിയന്റിന് 16,499 രൂപയാണ് വില. ഈ ഡിവൈസ് വാങ്ങുന്ന ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

സാംസങ് ഗാലക്‌സി എം11 (Samsung Galaxy M11)

സാംസങ് ഗാലക്‌സി എം11 (Samsung Galaxy M11)

ഒരു എൻ‌ട്രി ലെവൽ സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എം11. 10,999 രൂപയാണ് ഇതിന്റെ വില. ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയുള്ള ഈ ഡിവൈസ് ദൈനംദിന ആവശ്യങ്ങൾ തടസ്സമില്ലാതെ നിർവഹിക്കുന്ന മികച്ചൊരു ഡിവൈസാണ്.

Best Mobiles in India

English summary
Samsung has announced deals and price cuts on some of the trending Galaxy smartphones on the occasion of Independence day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X