5,000എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എ02 ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

|

സാംസങ് ഗാലക്‌സി എ02 എന്ന പുതിയ സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്തു. തായ്‌ലൻഡ് വിപണിയിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചത്. മറ്റ് ലോ-റേഞ്ച് സ്മാർട്ട്‌ഫോണുകളുമായി മത്സരിക്കുന്ന രീതിയിൽ മികച്ച സവിശേഷതകളുമായിട്ടാണ് ഈ എൻട്രി ലെവൽ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് ഡ്യുവൽ ക്യാമറ സെറ്റപ്പ്, ടിയർ ഡ്രോപ്പ് നോച്ച് സെൽഫി ക്യാമറ എന്നിങ്ങനെയുള്ള സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് വിപണിയിൽ എത്തിരിയിരിക്കുന്നത്.

ലോഞ്ച് ഇവന്റ്

ലോഞ്ച് ഇവന്റ് ഇല്ലാതെ സൈലന്റ് ആയിട്ടാണ് ഗാലക്സി എം02 സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. ഡിവൈസ് ലോഞ്ച് ചെയ്തുവെന്ന അറിയിപ്പുകളൊന്നും ഇല്ലാതെയാണ് തായ്ലന്റിലെ സാംസങ് വെബ്സൈറ്റിൽ ഇത് ലിസ്റ്റ് ചെയ്തത്. 5,000 എംഎഎച്ച് ബാറ്ററിയുമായി വരുന്ന ഒരു എൻട്രി ലെവൽ സ്മാർട്ട്‌ഫോണായതിനാൽ തന്നെ എൻട്രി ലെവൽ വിപണിയിൽ വലിയ സ്വാധീനമുണ്ടാക്കാൻ ഈ ഡിവൈസിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി സോണി എക്സ്പീരിയ 10 III വൈകാതെ വിപണിയിലെത്തുംകൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി സോണി എക്സ്പീരിയ 10 III വൈകാതെ വിപണിയിലെത്തും

സാംസങ് ഗാലക്‌സി എ02: സവിശേഷതകൾ

സാംസങ് ഗാലക്‌സി എ02: സവിശേഷതകൾ

6.52 ഇഞ്ച് എച്ച്ഡി+ (720 × 1560 പിക്‌സൽ) ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എ02 സ്മാർട്ട്ഫോണിൽ ഉള്ളത്. മീഡിയടെക് MT6739 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. മീഡിയടെക്കിന്റെ ഈ ചിപ്‌സെറ്റ് 2017ലാണ് മിഡ് റേഞ്ച് മുതൽ എൻട്രി ലെവൽ വരെയുള്ള സ്മാർട്ട്‌ഫോണുകൾക്കായി പുറത്തിറക്കിയത്. 2021ലാണ് സാംസങ് ഈ ചിപ്‌സെറ്റിനൊപ്പം പുതിയ സ്മാർട്ട്‌ഫോൺ പുറത്തിറക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

സ്റ്റോറേജ്

3 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ഡിവൈസിലുണ്ട് മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തോടെ ഡിവൈസിന്റെ സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും. ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നത്. മുകളിൽ സൂചിപ്പിച്ചതുപോലെ, പിൻഭാഗത്ത് ഇരട്ട ക്യാമറകളും മുൻവശത്ത് സെൽഫി ക്യാമറയും ഉണ്ട്. എൽഇഡി ഫ്ലാഷുള്ള പിൻ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 13 എംപി സെൻസറാണ്. ഇതിനൊപ്പം 2 എംപി മാക്രോ സെൻസറും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: മോട്ടറോള എഡ്ജ് എസ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: മോട്ടറോള എഡ്ജ് എസ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

സെൽഫി ക്യാമറ

വീഡിയോ കോളിങിനും സെൽഫികൾക്കുമായി ഡിവൈസിന്റെ മുൻവശത്ത് 5 എംപി സെൻസറാണ് കമ്പനി ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത് 5, വൈ-ഫൈ എന്നിവയ്‌ക്കൊപ്പം 4ജി എൽടിഇ കണക്റ്റിവിറ്റി സപ്പോർട്ടുള്ള ഡ്യുവൽ സിം ർിവൈസാണ് ഇത്. ഇയർഫോണുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി 3.5 എംഎം ഓഡിയോ ജാക്കും നൽകിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയും 7.75W സ്റ്റാൻഡേർഡ് ചാർജിംഗ് സപ്പോർട്ടുമുള്ള ഈ സ്മാർട്ട്ഫോണിന്റെ ഭാരം 206 ഗ്രാം ആണ്.

സാംസങ് ഗാലക്‌സി എ02: വില

സാംസങ് ഗാലക്‌സി എ02: വില

സാംസങ് ഇതുവരെ ഗാലക്‌സി എ02 സ്മാർട്ട്ഫോണിന്റെ വില വെളിപ്പെടുത്തിയിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ച് ഈ ഡിവൈസിന് THB 2,999 ആയിരിക്കും വില. ഇത് ഏകദേശം 7,500 രൂപയോളം വരും. ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് ഈ വിലയിൽ ഡിവൈസ് പുറത്തിറക്കുകയാണെങ്കിൽ ഈ വിഭാഗത്തിലെ മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നായി ഇത് മാറും. എൻട്രി ലെവൽ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന എല്ലാ സവിശേഷതകളും ഈ ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി സോണി എക്സ്പീരിയ 10 III വൈകാതെ വിപണിയിലെത്തുംകൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി സോണി എക്സ്പീരിയ 10 III വൈകാതെ വിപണിയിലെത്തും

Best Mobiles in India

English summary
Samsung has launched the new Galaxy A02 smartphone. This device was introduced in the Thai market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X