സാംസങ് ഗാലക്‌സി എ 11, ഗാലക്‌സി എ 41 സ്മാർട്ട്ഫോണുകളുടെ വില പ്രഖ്യാപിച്ചു

|

മാർച്ചിലാണ് സാംസങ് ഗാലക്‌സി എ 11, എ 41 എന്നീ സ്മാർട്ട്ഫോണുകൾ കമ്പനി പുറത്തിറക്കിയത്. സവിശേഷതകൾ വെളിപ്പെടുത്തിയിരുന്നെങ്കിലും ഈ സ്മാർട്ട്ഫോണുകളുടെ വില കമ്പനി ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ രണ്ട് ഫോണുകളുടെയും വില ഔദ്യോഗികമായി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് സാംസങ്. വിപണിയിലെ ബജറ്റ്, മിഡ് സെഗ്‌മെന്റിലേക്കാണ് ഈ രണ്ട് ഫോണുകളുടെ സാംസങ് അവതരിപ്പിക്കുന്നത്.

സാംസങ് ഗാലക്‌സി എ 41: വിലയും ലഭ്യതയും
 

സാംസങ് ഗാലക്‌സി എ 41: വിലയും ലഭ്യതയും

ഗാലക്‌സി എ 41 299 യൂറോ (ഏകദേശം 24,000 രൂപ) വിലയ്ക്ക് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായാണ് ഈ ഫോൺ വരുന്നത്. നെതർലാൻഡിൽ ഈ ഡിവൈസിനായുള്ള പ്രീ-ഓർഡറുകൾ ആരംഭിച്ചതായി കമ്പനി അറിയിച്ചു. മറ്റ് വിപണികളിൽ ഈ ഡിവൈസ് എപ്പോൾ ലഭ്യമാകും എന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല.

സാംസങ് ഗാലക്‌സി എ 11: വിലയും ലഭ്യതയും

സാംസങ് ഗാലക്‌സി എ 11: വിലയും ലഭ്യതയും

സാംസങ് ഗാലക്‌സി എ 11, ഗാലക്സി എ41 എന്നീ സ്മാർട്ട്ഫോണുകളിൽ വില കുറഞ്ഞത് ഗാലക്‌സി എ 11 സ്മാർട്ട്ഫോണിനാണ്. ടിഎച്ച്ബി 5,199 (ഏകദേശം 12,000 രൂപ) എന്ന വിലയ്ക്കാണ് തായ്‌ലൻഡിൽ ഈ ഫോണിന്റെ റീട്ടെയിൽ വിൽപ്പന പ്രഖ്യാപിച്ചിരിക്കുന്നത്. തായ്ലഡിലെ സാംസങ് ഓൺലൈൻ സ്റ്റോർ വഴി ഈ ഫോൺ ലഭ്യമാകും. ഡിവൈസിന്റെ 3 ജിബി റാം വേരിയന്റിനാണ് ഈ വില വരുന്നത്.

കൂടുതൽ വായിക്കുക: പുറത്തിറങ്ങാനിരിക്കുന്ന റെഡ്മി 10X സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ ചോർന്നു

സാംസങ് ഗാലക്‌സി എ 41: സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 41: സവിശേഷതകൾ

ഫോണിന്റെ ഇന്റേണലുകളെക്കുറിച്ച് പറയുമ്പോൾ, സാംസങ് ഗാലക്‌സി എ 41ൽ 6.1 ഇഞ്ച് ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ 20: 9 ആസ്പാക്ട് റേഷിയോവോട് കൂടിയും 89 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോയോട് കൂടിയും നൽകിയിരിക്കുന്നു. ഒക്ടാകോർ SoC ചിപ്‌സെറ്റിന്റെ എക്സിനോസ് വേരിയന്റാണ് ഫോണിൽ നൽകിയിരിക്കുന്നത്.4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഫോണിൽ മെമ്മറി എക്സപാന്റ് ചെയ്യാനുള്ള സംവിധാനവും നൽകിയിട്ടുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ നൽകിയിട്ടുണ്ട്.

ക്യാമറകൾ
 

ക്യാമറകൾ പരിശോധിച്ചാൽ, ഗാലക്സി എ41 ൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. എഫ് / 2.0 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി വൈഡ് ആംഗിൾ ലെൻസോട് കൂടിയ ഈ ക്യാമറ സെറ്റപ്പിൽ എഫ് / 2.2 അപ്പർച്ചറുള്ള 8 മെഗാപിക്സൽ 123 ഉം ഡിഗ്രി വ്യൂ ഫീൽഡ് നൽകുന്ന അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 5 മെഗാപിക്സൽ ഡെപ്ത് സെൻസറും നൽകിയിട്ടുണ്ട്. ഡിവൈസിൽ സെൽഫി ക്യാമറയായി നൽകിയിട്ടുള്ളത് എഫ് / 2.2 അപ്പേർച്ചറുള്ള 25 മെഗാപിക്സൽ ലെൻസാണ്. 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 3,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്.

സാംസങ് ഗാലക്‌സി എ 11: സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 11: സവിശേഷതകൾ

ഗാലക്സി സീരിസിലെ പുതിയ രണ്ട് ഫോണുകളിലും വില കുറഞ്ഞ ഫോണായ ഗാലക്‌സി എ 11ൽ സവിശേഷതകളും കുറവാണ്. 19.5: 9 ആസ്പക്ട് റേഷിയോ ഉള്ള 6.4 ഇഞ്ച് എച്ച്ഡി + (720x1560 പിക്‌സൽ) ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 1.8GHz SoC പ്രൊസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 3 ജിബി വരെ റാമും ഫോണിലുണ്ട്.

കൂടുതൽ വായിക്കുക: ഹുവാവേ P40 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ട്രിപ്പിൾ ക്യാമറ സെറ്റപ്പ്

ഗാലക്‌സി എ 11ൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് നൽകിയിട്ടുണ്ട്. എഫ് / 1.8 അപ്പർച്ചർ ലെൻസോട് കൂടിയ 13 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 ലെൻസ് അപ്പർച്ചറുള്ള അൾട്രാ വൈഡ് ആംഗിൾ 5 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ക്യാമറ സെറ്റപ്പിലുള്ളത്. സെൽഫികൾക്കായി മുൻവശത്ത് എഫ് / 2.0 ലെൻസിനൊപ്പം 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
After unveiling the Galaxy A11 and A41 back in March, Samsung has finally revealed the pricing of these phones to the world. The phones come as Samsung's latest offerings in the budget and mid-segment of the market. The two come with triple rear cameras and feature overall impressive specs for the price. For now, the phones have been launched in select markets, and are expected to travel to other markets such as India in the coming weeks.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X