സാംസങ് ഗാലക്‌സി എ12 സ്മാർട്ട്ഫോൺ വൈകാതെ വിപണിയിൽ എത്തും

|

ഗാലക്‌സി 'എ' സീരീസിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സാംസങ്. ഈ സീരിസിൽ ഇതിനകം തന്നെ ഒന്നിലധികം സ്മാർട്ട്‌ഫോണുകൾ ഉണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗാലക്സി എ12 എന്ന സ്മാർട്ട്ഫോൺ വരും മാസങ്ങളിൽ വിപണിയിലെത്തും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ലിസ്റ്റിംഗിൽ ഈ ഡിവൈസ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡിവൈസ് അധികം വൈകാതെ തന്നെ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

സാംസങ് ഗാലക്‌സി എ12

സാംസങിന്റെ റഷ്യയിലെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് സാംസങ് ഗാലക്‌സി എ12 എന്ന സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തതാതിയി കണ്ടെത്തിയത്. SM125F / DSN മോഡൽ നമ്പറോടെയാണ് ഈ ഡിവൈസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സമാന മോഡൽ നമ്പർ മുമ്പ് ഒന്നിലധികം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ടിപ്പ് ചെയ്തിരുന്നു. കമ്പനിയുടെ വെബ്‌സൈറ്റിൽ ഈ സ്മാർട്ട്ഫോൺ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തത് 91 മൊബൈൽസ് ആണ്.

കൂടുതൽ വായിക്കുക: ഹോണർ ഇനി ഹുവാവേയുടേതല്ല, സബ് ബ്രാന്റിനെ വിറ്റത് വൻ തുകയ്ക്ക്കൂടുതൽ വായിക്കുക: ഹോണർ ഇനി ഹുവാവേയുടേതല്ല, സബ് ബ്രാന്റിനെ വിറ്റത് വൻ തുകയ്ക്ക്

 ഔദ്യോഗിക വെബ്സൈറ്റ്

സാംസങ് ഗാലക്‌സി എ12 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ലിസ്റ്റിങിൽ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഈ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓൺലൈനിൽ ചർച്ചയാകുന്നത് ആദ്യമായല്ല. നേരത്തെ ഡിവൈസുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഡിവൈസിന്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്നതായിരുന്നു ഈ റിപ്പോർട്ടുകൾ. ജനപ്രിയ മൊബൈൽ ബെഞ്ച്മാർക്ക് വെബ്‌സൈറ്റായ ഗീക്ക്ബെഞ്ചിലും ഈ ഡിവൈസ് കണ്ടെത്തിയിരുന്നു.

പ്രോസസർ
 

മീഡിയാടെക് ഹീലിയോ പി35 പ്രോസസറാണ് സാംസങ് ഗാലക്‌സി എ12 സ്മാർട്ട്ഫോണിന് കരുത്ത് നൽകുക എന്നാണ് റിപ്പോർട്ടുകൾ. ഈ എൻട്രി ലെവൽ ഒക്ടാ കോർ പ്രോസസറിന് 2.3GHz ബേസ് ഫ്രീക്വൻസി ഉണ്ടായിരിക്കും. ഗീക്ക്ബെഞ്ച് ഡാറ്റാബേസ് അനുസരിച്ച് ഈ ചിപ്സെറ്റിനൊപ്പം 3 ജിബി റാമും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ഡിവൈസ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 10 ഒഎസിലായിരിക്കുമെന്നും ഇതിനൊപ്പം ഒരു കസ്റ്റം വൺ യുഐ സ്കിൻ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കൂടുതൽ വായിക്കുക: പോക്കോ എം3 സ്മാർട്ട്ഫോൺ നവംബർ 24ന് വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: പോക്കോ എം3 സ്മാർട്ട്ഫോൺ നവംബർ 24ന് വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ലീക്ക് റിപ്പോർട്ടുകൾ

ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് സാംസങ് ഗാലക്‌സി എ12 സ്മാർട്ട്ഫോൺ ട്രിപ്പിൾ ലെൻസ് പിൻ ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്. ഈ സ്മാർട്ട്ഫോണിന്റെ മുൻഗാമിയിലും ഇതേ ക്യാമറ സെറ്റപ്പാണ് ഉണ്ടായിരുന്നത്. ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ ക്യാമറകളെ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ വ്യക്തമായിട്ടില്ല. പ്രൈമറി ലെൻസിനൊപ്പം ഡെപ്ത്, മാക്രോ സെൻസറുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക എന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസ്പ്ലേ

എൽസിഡി ഡിസ്പ്ലേ പാനലുമായിട്ടായിരിക്കും സാംസങ് ഗാലക്‌സി എ12 സ്മാർട്ട്ഫോൺ വിപണിയിലെത്തുക. ഈ ഡിസ്പ്ലെ പാനലിൽ സെൽഫി ക്യാമറയ്ക്കായി പഞ്ച്-ഹോളും ഉണ്ടായിരിക്കും. ഡിവൈസിന്റെ ഹാർഡ്‌വെയറുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ വരും ആഴ്ചകളിൽ വ്യക്തമാകും. അധികം വൈകാതെ തന്നെ ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തും. ഇന്ത്യയിൽ ആദ്യഘട്ടത്തിൽ തന്നെ ഡിവൈസ് ലോഞ്ച് ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല.

കൂടുതൽ വായിക്കുക: നോക്കിയ 9.3 പ്യുവർവ്യൂ, നോക്കിയ 7.3 5ജി, നോക്കിയ 6.3 സ്മാർട്ട്ഫോണുകൾ ഡിസംബറിൽ അവതരിപ്പിക്കുംകൂടുതൽ വായിക്കുക: നോക്കിയ 9.3 പ്യുവർവ്യൂ, നോക്കിയ 7.3 5ജി, നോക്കിയ 6.3 സ്മാർട്ട്ഫോണുകൾ ഡിസംബറിൽ അവതരിപ്പിക്കും

Best Mobiles in India

English summary
Samsung is all set to launch a new smartphone in the Galaxy 'A' series. There are already multiple smartphones in this series. According to the latest reports, the Galaxy A12 will be launched in the coming months.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X