Home
Mobile

15,000 രൂപയ്ക്ക് താഴെ വിലയുമായി സാംസങ് ഗാലക്‌സി എ 12 വരുന്നു: പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി, സവിശേഷതകൾ

ഗാലക്‌സി എ 12 എന്ന ഒരു പുതിയ സ്മാർട്ഫോൺ കൂടി ചേർത്ത് എ സീരീസ് പട്ടിക വിപുലീകരിക്കാൻ സാംസങ് ഒരുങ്ങുന്നു. എന്നാൽ, ഈ ഹാൻഡ്‌സെറ്റിൻറെ കൃത്യമായ ലോഞ്ച് തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ, സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഒരു സ്മാർട്ട്ഫോൺ കണ്ടിരുന്നു. ഇതാണ് പുതിയ സ്മാർട്ഫോൺ ലോഞ്ച് ചെയ്യുമെന്നുള്ള സൂചന നൽകിയത്. ഇപ്പോൾ ഈ ഹാൻഡ്‌സെറ്റിൻറെ വില ടിപ്പ്സ്റ്റർ മുകുൾ ശർമ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അദ്ദേഹം പുതിയ പേര് എന്താണെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

15,000 രൂപയിൽ താഴെ വില വരുന്ന എ-സീരീസ് സ്മാർട്ട്‌ഫോൺ സാംസങ് ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ടിപ്‌സ്റ്റർ പങ്കിട്ട വീഡിയോയിൽ ഈ ഫോണിന് 48 എംപി പ്രൈമറി ക്യാമറ, മാക്രോ ലെൻസ്, ഡെപ്ത് സെൻസർ, അൾട്രാ വൈഡ് ലെൻസ് എന്നിവ ഉണ്ടായിരിക്കുമെന്നും ഫോൺ ഗാലക്‌സി എ 12 ആയിരിക്കുമെന്നും സ്ഥിരീകരിക്കുന്നു. ഗാലക്‌സി എ 02 എസിനൊപ്പം നവംബറിലാണ് ഈ ഹാൻഡ്‌സെറ്റ് ആദ്യം പുറത്തിറക്കിയത്. മൂന്ന് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലുമായി വരുന്ന ഇത് അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാണ്. ചുവപ്പ്, കറുപ്പ്, വെള്ള, നീല എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നു.

കൂടുതൽ വായിക്കുക: നിങ്ങൾക്ക് വിലക്കുറവിൽ ഫ്ളിപ്കാർട്ട് ഗ്രാൻഡ് ഹോം അപ്ലയൻസ് സെയിലിൽ നിന്നും വീട്ടുപകരണങ്ങൾ സ്വന്തമാക്കാം

സാംസങ് ഗാലക്‌സി എ 12 സവിശേഷതകൾ

6.5 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി വി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എ 12 അവതരിപ്പിക്കുന്നത്. സെൽഫി ക്യാമറയ്‌ക്കായി ഒരു വാട്ടർ ഡ്രോപ്പ് നോച്ചും ഇതിൽ വരുന്നു. പവർവിആർ ജിഇ 8320 ജിപിയുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ പി 35 SoC പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ നേറ്റീവ് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കും.

15,000 രൂപയ്ക്ക് താഴെ വിലയുമായി സാംസങ് ഗാലക്‌സി എ 12 വരുന്നു

ആൻഡ്രോയിഡ് 10 അധിഷ്‌ഠിത വൺയുഐ ഇഷ്‌ടാനുസൃത സ്‌കിൽ പ്രവർത്തിക്കുന്ന ഫോണിന് 48 എംപി പ്രൈമറി സെൻസർ, 5 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ഷൂട്ടർ എന്നിവ വാഗ്ദാനം ചെയ്യുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. സെൽഫികൾക്കും വീഡിയോകൾക്കുമായി മുൻവശത്ത് 8 എംപി സ്‌നാപ്പർ നൽകിയേക്കും.

കൂടുതൽ വായിക്കുക: 6.1 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയുമായി മോട്ടോ ഇ 6 ഐ അവതരിപ്പിച്ചു: വില, സവിശേഷതകൾ

15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. കണക്റ്റിവിറ്റിക്കും ചാർജിംഗിനും ഡാറ്റ ട്രാൻസ്ഫറിനുമായി വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും സുരക്ഷയ്ക്കായി ഉൾപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യയിൽ സാംസങ് ഗാലക്‌സി എ 12

ഏകദേശം 15,000 രൂപ വിലയിൽ ഈ സ്മാർട്ഫോൺ വന്നാൽ, ഇത് അടുത്തിടെ പുറത്തിറക്കിയ നോക്കിയ 5.4, പോക്കോ എം 3 എന്നിവയ്‌ക്കെതിരെ മത്സരിക്കും. പോക്കോ എം 3 യ്ക്ക്10,999 രൂപ വില വരുന്നു. എന്നാൽ, ഇതിന് 6,000 mAh ബാറ്ററി, സ്‌നാപ്ഡ്രാഗൺ 662 ചിപ്‌സെറ്റ്, ഹൈ-റെസൊല്യൂഷൻ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകൾ ലഭിക്കുന്നു.

Best Mobiles in India

English summary
By adding the Galaxy A12, Samsung is all set to develop its A series. The exact launch date of the smartphone, however, has not been shared by the company. The phone was recently spotted on the official site of Samsung India, indicating an imminent launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X