4,000 മില്ലിആംപയർ കരുത്തിൽ സാംസംഗ് എ20 വിപണിയിൽ

|

സൗത്ത് കൊറിയൻ ഇലക്ട്രോണിക് ഭീമന്മാരായ സാംസംഗ് തങ്ങളുടെ എ സീരീസ് സ്മാർട്ട്‌ഫോൺ ശ്രേണി വർദ്ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഏതാനും ദിവസങ്ങൾക്കു മുൻപ് ഗ്യാലക്‌സി എ10, എ30, എ50 മോഡലുകളെ കമ്പനി വിപണിയിലെത്തിച്ചിരുന്നു. ഇപ്പോഴിതാ പുത്തനൊരു മോഡൽ കൂടി എ സീരീസിനു കരുത്തേകാൻ എത്തിയിരിക്കുകയാണ്.

 

പുത്തൻ മോഡലിന്റെ പേര്.

പുത്തൻ മോഡലിന്റെ പേര്.

ഗ്യാലക്‌സി എ20 എന്നതാണ് പുത്തൻ മോഡലിന്റെ പേര്. നിലവിൽ റഷ്യൻ വിപണിയിലാണ് എ20യെ അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്ക് മോഡൽ അധികം വൈകാതെയെത്തും. 13,990 റൂബിളാണ് റഷ്യൻ വിപണിയിൽ ഫോണിന്റെ വില. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം 15,000 വരും. റഷ്യൻ മാർക്കറ്റിൽ വിപണിക്കൊരുങ്ങിക്കഴിഞ്ഞു എ20.

സവിശേഷതകൾ

സവിശേഷതകൾ

6.4 ഇഞ്ച് എച്ച്.ഡി പ്ലസ് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി വി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 720X1560 പിക്‌സലാണ് റെസലൂഷൻ. ആൻഡ്രേയിഡിന്റെ ഏറ്റവും പുതിയ വേർഷനായ 9.0 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവർത്തനം. കൂട്ടിന് സാംസംഗിന്റെ സ്വന്തം വൺ യു.ഐയുമുണ്ട്. ഫോണിന്റെ കരുത്ത് വർദ്ധിപ്പിക്കാനെന്നോണം ഒക്ടാകോർ എക്‌സിനോസ് 7884 പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്.

കരുത്തേകുന്നത്
 

കരുത്തേകുന്നത്

3 ജി.ബി റാമാമ് എ20ക്ക് കരുത്തേകുന്നത്. കൂട്ടിന് 32 ജി.ബി ഇന്റേണൽ മെമ്മറിയുമുണ്ട്. മൈക്രോ എസ്.ഡി കാർഡ് ഉപയോഗിച്ച് മെമ്മറി ശേഷി 512 ജി.ബി വരെ ഉയർത്താവുന്നതാണ്. ഫിംഗർപ്രിന്റ് സ്‌കാനർ ഘടിപ്പിച്ചിരിക്കുന്നത് പിൻ ഭാഗത്താണ്. ഇരട്ട ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്.

കരുത്തൻ ബാറ്ററി

കരുത്തൻ ബാറ്ററി

13 മെഗാപിക്‌സലിന്റെ മെയിൻ സെൻസറും 5 മെഗാപിക്‌സലിന്റെ സെക്കന്ററി സെൻസറും പിൻ ക്യാമറകൾക്ക് കരുത്തേകുന്നു. സെൽഫിക്കായി ഘടിപ്പിച്ചിട്ടുള്ളത് 8 മെഗാപിക്‌സലിന്റെ ക്യാമറയാണ്. 4,000 മില്ലി ആംപയറിന്റെ കരുത്തൻ ബാറ്ററി സംവിധാനവും ഫോണിലുണ്ട്. 4ജി, വോൾട്ട്, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് കണക്ടീവിറ്റി സംവിധാനങ്ങൾ ഫോണിലുണ്ട്.

ടെക്ക് ലോകത്ത് പരന്നത്

ടെക്ക് ലോകത്ത് പരന്നത്

സാംസംഗ്സാംസംഗ്

Best Mobiles in India

English summary
Samsung Galaxy A20 with 4,000 mAh battery launched

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X