സാംസങ് ഗാലക്‌സി എ 20എസ്ന്റെ വില വെട്ടികുറച്ചു

|

ഡിവൈസുകൾ വിറ്റഴിക്കുന്നതിന്റെ ഭാഗമായി സാംസങ് നിലവിലുള്ള സ്മാർട്ട്‌ഫോണുകളുടെ വില കുറച്ചു. സാംസങ് ഗാലക്‌സി എ 20 എസ് സ്മാർട്ട്‌ഫോണിന്റെ 32 ജിബി വേരിയന്റിന് വില 10,999 രൂപയായി കുറച്ചതായി കമ്പനി അറിയിച്ചു. 11,999 രൂപ വിലയുണ്ടായിരുന്ന ഫോൺ ഇപ്പോൾ വാങ്ങുമ്പോൾ 1,000 രൂപയാണ് ലാഭം ലഭിക്കുന്നത്.

 

സാംസങ് ഗാലക്‌സി എ 20എസ്

സാംസങ് ഗാലക്‌സി എ 20എസ് യുടെ 4 ജി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് കിഴിവില്ല, ഇത് മുമ്പത്തെപ്പോലെ 13,999 രൂപയ്ക്ക് തന്നെയാണ് ലഭിക്കുക. ഈ സ്മാർട്ട്‌ഫോണുകൾ ഓപ്പറ ഹൗസ്, ഇ-കൊമേഴ്‌സ് പോർട്ടൽ, ഇഷോപ്പ് എന്നിവയിൽ ലഭ്യമാണ്. നീല, കറുപ്പ്, പച്ച എന്നീ മൂന്ന് നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭിക്കുക. ഫ്ലിപ്കാർട്ടിലും ആമസോണിലും ഈ പുതിയ വിലക്കിഴിവ് കാണിക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ വെബ്‌സൈറ്റുകൾ പുതിയ വിലനിർണ്ണയം ഉടൻ പരിഷ്കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാംസങ് ഗാലക്‌സി എ20 എസ്: സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എ20 എസ്: സവിശേഷതകൾ

സാംസങ് ഗാലക്‌സി എ 20 എസ് സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 9 പൈയിലാണ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, ഡ്യുവൽ സിം സ്ലോട്ടുകൾ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 450 Soc എന്നിവയുമായാണ് ഇത് വരുന്നത്. 3 ജിബി / 4 ജിബി റാമും 32 ജിബി / 64 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ഫോണിൽ വരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ ഇത് എക്സ്റ്റൻഡ് ചെയ്യാൻ സാധിക്കും. 15W അതിവേഗ ചാർജിംഗുള്ള 4,000 mAh ബാറ്ററിയാണ് ഫോണിന്റെ കരുത്ത്.

കൂടുതൽ വായിക്കുക: ഹോണർ 9 എക്സ് ലോഞ്ച് തീയതി ഇന്ത്യയിൽ പ്രഖ്യാപിച്ചു: വിശദാംശങ്ങൾകൂടുതൽ വായിക്കുക: ഹോണർ 9 എക്സ് ലോഞ്ച് തീയതി ഇന്ത്യയിൽ പ്രഖ്യാപിച്ചു: വിശദാംശങ്ങൾ

ക്യാമറ

ക്യാമറകൾ പരിശോധിച്ചാൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷത. 13 എംപി പ്രൈമറി സെൻസർ, 8 എംപി സെക്കൻഡറി സെൻസർ, 5 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ വരുന്നത്. സെൽഫികൾക്കായി 8 എംപി ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി നോക്കിയാൽ, വൈ-ഫൈ 802.11 ബി / ജി / എൻ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ബ്ലൂടൂത്ത് വി 4.2, ജിപിഎസ് / എ-ജിപിഎസ്, 4 ജി വോൾട്ട് എന്നിവയും ഉണ്ട്.

പുതുക്കിയ വില

ഈ പുതുക്കിയ വില റെഡ്മി നോട്ട് 8, വിവോ യു 20 എന്നിവയുമായി മത്സരിക്കാൻ സ്മാർട്ട്ഫോണിന് കരുത്താകും. റെഡ്മി നോട്ട് 8 ന് 9,999 രൂപയാണ് വില വരുന്നത്. അതേസമയം, ടോപ്പ് എൻഡ് വേരിയൻറ് 12,999 രൂപയ്ക്കാണ് ലഭ്യമാവുക. അതേ സമയം ഫോണിന്റെ 8 ജിബി വേരിയൻറ് പുറത്തിറക്കാൻ കമ്പനി ഒരുങ്ങുന്നുവെന്ന നിരവധി ഓൺലൈൻ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. 13,999 രൂപ വിലയിൽ ഈ വേരിയന്റ് ലഭ്യമാക്കുമെന്നാണ് റിപ്പോർട്ട്.

കൂടുതൽ വായിക്കുക: ഓപ്പോ A5 ഇപ്പോൾ 11,490 രൂപ വിലക്കുറവിൽ ഇന്ത്യയിൽ ലഭ്യമാണ്: കൂടുതൽ വിവരങ്ങൾകൂടുതൽ വായിക്കുക: ഓപ്പോ A5 ഇപ്പോൾ 11,490 രൂപ വിലക്കുറവിൽ ഇന്ത്യയിൽ ലഭ്യമാണ്: കൂടുതൽ വിവരങ്ങൾ

Most Read Articles
Best Mobiles in India

English summary
In order to clear its inventory, Samsung has reduced the prices of its existing smartphones. The company has reportedly reduced the prices of its Samsung Galaxy A20s smartphone to Rs. 10,999. The 32GB variant was priced at Rs. 11,999 earlier. Which means buyers can save Rs. 1,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X