സാംസങ് ഗാലക്‌സി A21sന്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി പ്രമോ വീഡിയോ
സാംസങിന്റെ പുതിയ സ്മാർട്ട്ഫോണായ എ21എസിന്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി പ്രോമോ വീഡിയോ പുറത്തിറങ്ങി. 91 മൊബൈൽസ് പുറത്ത് വിട്ട പ്രോമോ വീഡിയോയിലാണ് ഫോണിന്റെ സവിശേഷതകളെ സംബന്ധിക്കുന്ന വിവരങ്ങൾ നൽകിയിരിക്കുന്നത്. സാംസങ് ഗാലക്‌സി എ 21 എസിന്റെ നിരവധി വേരിയന്റുകൾക്ക് കഴിഞ്ഞയാഴ്ച ബ്ലൂടൂത്ത് എസ്‌ഐജി സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു.

ഏപ്രിലിൽ വിപണിയിലെത്തിയ ഗാലക്‌സി എ 21നെക്കാൾ മെച്ചപ്പെട്ട പതിപ്പായിട്ടായിരിക്കും ഈ സ്മാർട്ട്‌ഫോൺ വിപണിയിലെത്തുക. പ്രമോ വീഡിയോയിൽ നിന്ന് വ്യക്തമായ പ്രധാനപ്പെട്ട സവിശേഷത ഗാലക്‌സി A21sലെ ലൈവ് ക്യാമറയാണ്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ ലൈവ് വീഡിയോകൾ ക്രിയേറ്റ് ചെയ്യാനായി ഉപയോക്താക്കൾക്ക് ഈ ക്യാമറ ആപ്പ് ഉപയോഗിക്കാൻ കഴിയും.

ലൈവ് ക്യാമറ ആപ്പിലൂടെ വെർച്വൽ ഡ്രോയിംഗുകളും ഹാൻറൈറ്റിങും ഉപയോഗിച്ച് രസകരമായ വീഡിയോകൾ ഉണ്ടാക്കാനായി ഒരു AR ഡൂഡിൽ സംവിധാനവും സാസംങ് കൊണ്ടുവന്നിട്ടുണ്ട്. മറ്റ് സ്മാർട്ട്ഫോണുകളിൽ കണ്ടിട്ടില്ലാത്ത പുതിയൊരു സംവിധാമാണ് ഈ ലൈവ് ക്യാമറ.ഗാലക്സി എ 21 എസ് കറുപ്പ്, വെള്ള, നീല നിറങ്ങളിൽ ലഭ്യമാകുമെന്നും പ്രമോയിൽ നിന്ന് വ്യക്തമാകുന്നു.

ഗാലക്സി A21s: സവിശേഷതകൾ
ഗാലക്‌സി A21sന്റെ ലോഞ്ച് തിയ്യതി സാംസങ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ ഇതിനകം ലീക്ക് റിപ്പോർട്ടുകളായും റൂമറുകളായും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. 720 x 1600 പിക്‌സൽ റെസല്യൂഷനുള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

3 ജിബി റാമിനൊപ്പം എക്‌സിനോസ് 850 എന്ന പുതിയ ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഗാലക്‌സി A21s പ്രവർത്തിക്കുന്നത്. 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനായിരിക്കും ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാനുള്ള ഓപ്ഷനും സ്മാർട്ട്ഫോണിൽ നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. സ്മാർട്ട്‌ഫോണിൽ വൺ യുഐ 2.0 സോഫ്റ്റ്വെയർ പ്രീ ഇൻസ്റ്റാൾഡ് ആയിരിക്കും.

ഗാലക്സി A21sന് 5,000 എംഎഎച്ച് ബാറ്ററിയായിരിക്കും കമ്പനി നൽകുക. ഫോണിൽ 13 എംപി ഫ്രണ്ട് ക്യാമറയും പിന്നിലെ പാനലിൽ 48 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഡ്യുവൽ സിം സ്ലോട്ടുകൾ, ഡ്യുവൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11ac, മൈക്രോ യുഎസ്ബി, എൻഎഫ്‌സി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ. സുരക്ഷയ്ക്കായി പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗാലക്‌സി എസ് 20 സീരീസ് പ്രീ ബുക്കിങിന് മികച്ച ഓഫറുകൾ
സാംസങ് അടുത്തിടെ പുറത്തിറക്കിയ ഗാലക്‌സി എസ് 20 സീരീസ് സ്മാർട്ഫോണുകളുടെ പ്രീ ബുക്കിങ് ആരംഭിച്ചു. പ്രീബുക്കിങ് ചെയ്യുന്ന ഉപയോക്താക്കൾക്ക് കമ്പനി മികച്ച ഓഫറുകളാണ് നൽകുന്നത്. പ്രീ ബുക്കിങിലൂടെ 4000 രൂപ വിലമതിക്കുന്ന ഇ-വൗച്ചർ ഓഫർ കമ്പനിപ്രഖ്യാപിച്ചു. ഗാലക്‌സി എസ് 20, ഗാലക്‌സി എസ് 20 +, ഗാലക്‌സി എസ് 20 അൾട്രാ എന്നിവ മുൻകൂട്ടി ബുക്ക് ചെയ്ത ഇന്ത്യയിലെ എല്ലാ ഉപഭോക്താക്കൾക്കും ഈ ഓഫർ ലഭിക്കും.


Click it and Unblock the Notifications








