Home
Mobile

സാംസങ് ഗാലക്‌സി A21s സ്മാർട്ട്ഫോൺ അടുത്തയാഴ്ച ഇന്ത്യൻ വിപണിയിലെത്തും: റിപ്പോർട്ട്

ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങിന്റെ പുതിയ സ്മാർട്ട്ഫോണായ ഗാലക്‌സി A21s ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 48 മെഗാപിക്സൽ ക്വാഡ് ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. 15,000 മുതൽ 20,000 രൂപ വരെയുള്ള വില വിഭാഗത്തിലായിരിക്കും ഫോൺ ലോഞ്ച് ചെയ്യുകയെന്നും റിപ്പോർട്ടുകളുണ്ട്. സാംസങ്ങിന്റെ ഓഫ്‌ലൈൻ, ഓൺലൈൻ ചാനലുകളിലുകളിലൂടെ ഫോൺ വിൽക്കുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

ഡിസ്‌പ്ലേ

6.5 ഇഞ്ച് ഇൻഫിനിറ്റി ഓ ഡിസ്‌പ്ലേ, 48 മെഗാപിക്സൽ ക്വാഡ് ക്യാമറ, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ. ഗാലക്‌സി എ 21എസിൽ 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിരിക്കും പുറത്തിറങ്ങുക. ഗാലക്‌സി എ 21എസ് ലോഞ്ച് ചെയ്താൽ ഈ മാസം ആദ്യം വിപണിയിലെത്തിയ ഗാലക്‌സി എ 31 ന്റെ വിഭാഗത്തിൽ തന്നെയായിരിക്കും ഈ ഫോണും ഉൾപ്പെടുക.

ഗാലക്‌സി എ21 എസ്

ഗാലക്‌സി എ21 എസ് സ്മാർട്ട്ഫോണിന് എ31 നെക്കാൾ സവിശേഷതകൾ കുറവായിരിക്കുമെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. സാംസങ് ഗാലക്‌സി എ31 ഒക്ടാ കോർ മീഡിയടെക് ഹെലിയോ പി 65 ചിപ്‌സെറ്റുമായിട്ടാണ് വരുന്നത്. ഈ രണ്ട് കോറുകൾ 2.0 ജിഗാഹെർട്‌സ്, ആറ് 1.7 ജിഗാഹെർട്‌സ് ഫ്രീക്വൻസിയിൽ ക്ലോക്ക് ചെയ്യുന്നവയാണ്. 6 ജിബി റാം 128 ജിബി സ്റ്റോറേജിലേക്കാണ് ഈ ചിപ്‌സെറ്റ് ജോടിയാക്കിയിരിക്കുന്നത്.

ഗാലക്‌സി എ 31

ഗാലക്‌സി എ 31 ന്റെ ഏറ്റവും വലിയ ആകർഷണം ക്യാമറകളായിരുന്നു. പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 5 -മെഗാപിക്സൽ മാക്രോ ക്യാമറ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിൽ ഉണ്ടായിരുന്നത്. ഇതേ സവിശേഷതകൾ തന്നെയായിരിക്കും എ21എസിലും ഉണ്ടാവുക.

20 മെഗാപിക്സൽ

ഡിവൈസിൽ 20 മെഗാപിക്സൽ സെൽഫി ലെൻസാണ് ഉള്ളത്. ഇത് ഡിസ്‌പ്ലേയിലെ വാട്ടർ ഡ്രോപ്പ് നോച്ചിനകത്താണ് നൽകിയിട്ടുള്ളത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. യുഎസ്ബി ടൈപ്പ്-സി വഴി 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
South Korean tech giant, Samsung, looks all set to launch a new smartphone in India, the Galaxy A21s. The phone is being tipped to launch with a 48-megapixel quad-camera sometime next week.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X