Home
Mobile

സാംസങ് ഗാലക്‌സി A21s സ്മാർട്ട്ഫോൺ ഇനി മുതൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം

സാംസങ്ങിന്റെ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായ ഗാലക്‌സി A21s ജൂണിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. രണ്ട് റാം വേരിയന്റുകളിലാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ 6 ജിബി റാമുള്ള വേരിയന്റിന്റെ വില കുറച്ചിരിക്കുകയാണ് കമ്പനി. 1,000 രൂപയാണ് ഈ ഡിവൈസിന് കുറച്ചിരിക്കുന്നത്. ഗാലക്‌സി എ21എസ് സ്മാർട്ട്ഫോണിന്റെ 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് നേരത്തെ 18,499 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഡിവൈസ് 17,499 രൂപയ്ക്ക് ലഭ്യമാണ്.

 4 ജിബി + 64 ജിബി

ഗാലക്‌സി A21sന്റെ 4 ജിബി + 64 ജിബി വേരിയൻറിന്റെ വിലയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇതിന് 16,499 രൂപയാണ് വില രണ്ട് മോഡലുകളും ഇപ്പോൾ സാംസങ് വെബ്സൈറ്റിലും റീട്ടെയിലർ സ്റ്റോറുകളിലും ലഭ്യമാണ്. കറുപ്പ്, നീല, വെള്ള എന്നീ നിറങ്ങളിലാണ് ഈ ഹാൻഡ്‌സെറ്റ് പുറത്തിറക്കിയിരിക്കുന്നത്. 6ജിബി റാം വേരിയന്റിന് വില കുറച്ചതോടെ വിപണിയിലെ ഈ സെഗ്മെനറിൽ ഡിവൈസ് നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ.

മിഡ് റേഞ്ച്

ഗാലക്‌സി A21s സ്മാർട്ട്ഫോൺ മിഡ് റേഞ്ച് വിഭാഗത്തിലാണ് അവതരിപ്പിച്ചതെങ്കിലും ക്വാഡ് റിയർ ക്യാമറ മൊഡ്യൂളാണ് ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. സാംസങ് അതിന്റെ സ്മാർട്ട്‌ഫോണുകളിലും വലിയ ബാറ്ററിയാണ് നൽകാറുള്ളത്. ഇത് ഗാലക്‌സി A21s ഡിവൈസിന്റെ കാര്യത്തിലും തുടരുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. 15W ഫാസ്റ്റ് ചാർജിംഗ് ടെക്ക് സപ്പോർട്ട് ചെയ്യുന്ന ബാറ്ററിയാണ് ഇത്.

ഡിസ്പ്ലേ

ഗാലക്‌സി A21s ഡിവൈസിൽ 6.5 ഇഞ്ച് എച്ച്ഡി+ (720 x 1,600 പിക്സൽസ്) ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ 20: 9 ആസ്പാക്ട് റേഷിയോവോട് കൂടി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10- ബേസ്ഡ് വൺ യുഐയിയിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാകോർ എക്‌സിനോസ് 850 സോസിയാണ്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസിൽ ഉണ്ട്.

ക്യാമറ

ക്യാമറകൾ പരിശോധിച്ചാൽ, ഈ ഡിവൈസിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. എഫ് / 2.0 അപ്പർച്ചറുള്ള 48 എംപി മെയിൻ ക്യാമറ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി ക്യാമറ, മറ്റൊരു 2 എംപി മാക്രോ ഷൂട്ടർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിലുള്ള ക്യാമറകൾ. മുൻവശത്ത്, 13 എംപി സെൽഫി ഷൂട്ടറും ഉണ്ട്. എഫ് / 2.2 അപ്പർച്ചറുള്ള ലെൻസാണ് ഇതിലുള്ളത്. കണക്റ്റിവിറ്റി പരിശോധിച്ചാൽ, ചാർജ്ജിംഗിനായി , യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് നൽകിയിട്ടുള്ളത്. ഇതിനൊപ്പം 4 ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയും ഡിവൈസിൽ നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി A21s

മിഡ്റേഞ്ച് വിഭാഗത്തിൽ ഷവോമി, റിയൽമി അടക്കമുള്ള ചൈനീസ് ബ്രാന്റുകളുടെ ഡിവൈസുകളോട് മത്സരിക്കുന്ന വിധത്തിലാണ് സാംസങ് ഗാലക്‌സി A21s പുറത്തിറക്കിയിരിക്കുന്നത്. വില കുറച്ചതോടെ 6ജിബി റാം ഉള്ള ഡിവൈസുകളുടെ വിഭാഗത്തിലും ഈ സ്മാർട്ട്ഫോണിന് മുൻതൂക്കം ലഭിക്കുന്നു. ഇന്ത്യൻ വിപണിയിലെ ഈ സെഗ്മെന്റിൽ വരും ദിവസങ്ങളിൽ സാംസങിന് മുന്നേറാൻ ഈ വിലക്കിഴിവ് കാരണമായേക്കും.

Best Mobiles in India

English summary
Samsung's mid-range smartphone Galaxy A21s was launched in India in June. The phone is available in two RAM variants and the price of the 6GB RAM variant has been reduced by Rs. 1,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X